പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

വാഹന വിപണിയെ സംബന്ധിച്ച് ഇലക്ട്രിക്കിലേക്ക് അതിവേഗം ചുവടുവെയ്ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഇപ്പോള്‍ പുതിയൊരു ചുവടുവെയ്പ്പിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ കൊമാകി.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡല്‍ഹി ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് കൊമാകി. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

കൊമാകി XGT-X5 എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. VRLA ജെല്‍ ബാറ്ററി വേരിയന്റിന് 72,500 രൂപയും ലിഥിയം അയണ്‍ ബാറ്ററി വേരിയന്റിന് 90,500 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

കൊമാകി XGT-X5-ന്, ബാലന്‍സ് നിലനിര്‍ത്തുന്നതിനായി പിന്‍ ചക്രത്തിനൊപ്പം രണ്ട് വശങ്ങളിലും അധിക ടയറുകള്‍ ലഭിക്കുന്നു. മുന്നിലെ ടയറുകള്‍ക്ക് ഒരു ടെലിസ്‌കോപിക് ഫോര്‍ക്ക് ലഭിക്കുന്നുണ്ട്.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

എന്നാല്‍ പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. 60V/ 72V ഇലക്ട്രിക് മോട്ടോര്‍ ലിഥിയം അയോണ്‍ അല്ലെങ്കില്‍ VRLA ജെല്‍ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നു (രണ്ടും 20-30Ah ശേഷി വാഗ്ദാനം ചെയ്യുന്നു).

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

ലിഥിയം അയണ്‍ വേരിയന്റ് ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍ സമയം ആവശ്യമാണ്. അതേസമയം ജെല്‍ ബാറ്ററി ഉള്ള മോഡലിന് 6-8 മണിക്കൂര്‍ സമയം എടുക്കും ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാൻ.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

റിവേഴ്‌സ് പാര്‍ക്ക് ഫംഗ്ഷന്‍, മെക്കാനിക്കല്‍ പാര്‍ക്കിംഗ് ബ്രേക്ക്, റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയര്‍ സ്വിച്ച് എന്നിവയും സ്‌കൂട്ടറിലെ സവിശേഷതകളാണ്. ആന്റി-തെഫ്റ്റ് ലോക്ക് ഉള്ള ഒരു റിമോട്ട് കീ, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, ഡിആര്‍എല്ലുള്ള ഒരു എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

രണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വകഭേദങ്ങളും പൂര്‍ണ ചാര്‍ജില്‍ 80-90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ബുക്കിംഗ് സൗജന്യമാണെന്നും കമ്പനി അറിയിച്ചു.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇലക്ട്രിക് സ്‌കൂട്ടറിന്റെ 1,000 യൂണിറ്റുകള്‍ ഇതിനകം വിറ്റതായി കൊമാകി വെളിപ്പെടുത്തുകയും ചെയ്തു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്ന സമയത്ത് വ്യത്യസ്തമായ പദ്ധതികള്‍ അവതരിപ്പിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് കൊമാകി.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

ഇതിന്റെ ആദ്യപടിയായി FAME II സബ്‌സിഡികള്‍ പ്രഖ്യാപിച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ബ്രാന്‍ഡിന്റെ ഫാമിലി സ്‌കൂട്ടറായ TN-95 20,000 രൂപ സബ്സിഡിയോടെ ലഭ്യമാണ്. SE മോഡലിന്റെ വില 15,000 രൂപ കുറച്ചതായും കമ്പനി അറിയിച്ചു.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

അതോടൊപ്പം തന്നെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നമായ ബാറ്ററി ശ്രേണിയിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി പൂര്‍ണ ചാര്‍ജില്‍ 220 കിലോമീറ്റര്‍ വരെ ശ്രേണി വാഗ്ദാനം ചെയ്യുന്ന ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കൊമാകി

ഈ പുതിയ ബാറ്ററി ശ്രേണി രാജ്യത്ത് തന്നെ വികസിപ്പിച്ചെടുക്കുമെന്നും കമ്പനി അറിയിച്ചു. ബ്രാന്‍ഡില്‍ നിന്നുള്ള XGT-KM, X-വണ്‍, XGT-X4 എന്നിവയുള്‍പ്പെടെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ലൈനപ്പില്‍ ഇത് ഉപയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Komaki introduced electric scooter for the elderly and differently abled in india
Story first published: Thursday, August 5, 2021, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X