സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മാതാക്കളായ കൊമാകി, മൂന്ന് മോഡലുകളെ അവതരിപ്പിക്കുന്നത്. ഇതില്‍ എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്ന അതിവേഗ സ്‌കൂട്ടറാണ് SE മോഡല്‍.

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

ഗാര്‍നെറ്റ് റെഡ്, ഡീപ് ബ്ലൂ, മെറ്റാലിക് ഗോള്‍ഡ്, ജെറ്റ് ബ്ലാക്ക് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ SE സ്‌കൂട്ടര്‍ ലഭ്യമാണ്. സ്‌കൂട്ടറിന് 96,000 രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറിന് ഏറ്റവും മികച്ച സുരക്ഷ മാനദണ്ഡങ്ങളുണ്ടെന്ന് കൊമാകി അവകാശപ്പെടുന്നു.

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

ഒരൊറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ കൊമാകി SE-യ്ക്ക് കഴിയും. ഇന്‍ബില്‍റ്റ് ബ്ലൂടൂത്ത് സ്പീക്കര്‍ ഉപയോഗിച്ച് ഇതിന് ഓണ്‍ബോര്‍ഡ് മള്‍ട്ടിമീഡിയ നിയന്ത്രണം ലഭിക്കും.

MOST READ: കിഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, എയറോഡൈനാമിക് ഡിസൈന്‍, ഫ്രണ്ട് മൗണ്ട് ചെയ്ത യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, ആന്റി-തെഫ്റ്റ് സവിശേഷതകളുള്ള റിമോട്ട് ലോക്കിംഗ്, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളും, ഫ്രണ്ട്, റിയര്‍ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍ എന്നിവയും സ്‌കൂട്ടറിന് ലഭിക്കും.

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

125 സിസി ഐസിഇ പവേര്‍ഡ് ഇരുചക്രവാഹനത്തിന്റെ അനുഭവം നല്‍കുന്ന 3,000 വാട്ട് മോട്ടോറാണ് സ്‌കൂട്ടറിനുള്ള കരുത്ത് നല്‍കുന്നത്. കമ്പനി അവകാശപ്പെടുന്നതുപോലെ, സ്‌കൂട്ടറിലെ ലിഥിയം അയണ്‍ ഇലക്ട്രിക് ബാറ്ററി മുഴുവന്‍ ചാര്‍ജിലും 1.5 യൂണിറ്റ് ഉപഭോഗം ഉറപ്പാക്കുന്നു.

MOST READ: ഫെബ്രുവരിയിൽ വാഹന നിരയിലുടനീളം വമ്പിച്ച ഓഫറുകളുമായി ഡാറ്റ്സൻ

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

ഈ സ്‌കൂട്ടറിനെക്കുറിച്ച് കൂടുതല്‍ രസകരമായത് സ്വയം പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നുവെന്നതാണ്. വൈദ്യുത പ്രശ്നങ്ങള്‍ നിര്‍ണ്ണയിക്കാനും അവയെല്ലാം സ്വയം പരിഹരിക്കാനും സ്‌കുട്ടറിലെ സാങ്കേതികവിദ്യയ്ക്ക് കഴിയും.

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

ഈ സ്മാര്‍ട്ട് സ്‌കൂട്ടറിന്റെ എല്‍ഇഡി ഡിസ്‌പ്ലേ ഒരു സര്‍വീസ് നല്‍കുമ്പോഴെല്ലാം അലേര്‍ട്ട് കാണിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. രൂപകല്‍പ്പനയുടെ കാര്യത്തില്‍, കൊമാകി SE പരമ്പരാഗത ഇലക്ട്രിക് സ്‌കൂട്ടര്‍ പോലെ കാണപ്പെടുന്നു.

MOST READ: ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാലയളവ് 1 വര്‍ഷം

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

ഇത് ഒഖിനാവ ഐപ്രെയ്‌സിന് സമാനമാണ്, പ്രത്യേകിച്ചും ഹെഡ്‌ലാമ്പ്‌ ഡിസൈന്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് പാറ്റേണ്‍, ഇരുവശത്തുമുള്ള വ്യാജ എയര്‍ വെന്റുകള്‍.

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

ഒഖിനാവ ഐപ്രൈസ് പ്ലസ്, ആംപിയര്‍ മാഗ്‌നസ് പ്രോ, ബിഗസ് B8, ഒഡീസി ഹോക്ക് ലൈറ്റ് എന്നിവയ്‌ക്കെതിരെയാണ് കൊമാകി SE വിപണിയില്‍ മത്സരിക്കുന്നത്.

MOST READ: I-പേസ് ഇലക്ട്രിക്കിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ജാഗ്വര്‍; എതിരാളി മെര്‍സിഡീസ് EQC

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

TN95, M5എന്നിങ്ങനെ രണ്ട് മോഡലുകളും നേരത്തെ കമ്പനി അവതരിപ്പിച്ചിരുന്നു. SE മോഡല്‍ പോലെ നിരവധി ഫീച്ചറുകളും സവിശേഷതകളുമായിട്ടാണ് ഈ രണ്ട് മോഡലുകളും വിപണിയില്‍ എത്തുന്നത്.

സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

മൂന്ന് അതിവേഗ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തെ ഏകസ്ഥാപനം കൂടിയാണിത്. ഇന്ത്യന്‍ വിപണിയെ ഹരിത മൊബിലിറ്റിയിലേക്ക് നയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Komaki Launched SE High-Speed Electric Scooter In India, Scooter Can Repair Itself. Read in Malayalam.
Story first published: Wednesday, February 10, 2021, 10:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X