കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

കെടിഎമ്മും ഹസ്ഖ്‌വർണയും തങ്ങളുടെ മോഡലുകളുടെ വില കഴിഞ്ഞ മാസമാണ് അവസാനമായി ഉയർത്തിയത്, ഇപ്പോൾ കമ്പനി ഒരു മാസത്തിനുശേഷം വീണ്ടും വില വർധിപ്പിച്ചിരിക്കുകയാണ്.

കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

കെടിഎം, ഹസ്ഖ്‌വർണ്ണ മോട്ടോർസൈക്കിളുകളുടെ വില മോഡലനുസരിച്ച് 1400 രൂപ മുതൽ 4500 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. കെടിഎം 390, ഹസ്ഖ്‌വർണ്ണ 250 മോഡലുകൾക്ക് ഉൾപ്പെടെ ഈ വിലക്കയറ്റം ബാധകമാണ്.

കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

കഴിഞ്ഞ തവണ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഇരു കമ്പനികളും തങ്ങളുടെ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചു.

MOST READ: ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന
KTM Prices
Model New Price Old Price Difference
125 Duke Rs1,51,507 Rs1,50,010 Rs1,497
200 Duke Rs1,81,536 Rs1,78,960 Rs2,576
250 Duke Rs2,17,402 Rs2,14,210 Rs3,192
390 Duke Rs2,70,554 Rs2,66,620 Rs3,934
RC 125 Rs1,62,566 Rs1,61,100 Rs1,466
RC 200 Rs2,04,096 Rs2,01,075 Rs3,021
RC 390 Rs2,60,723 Rs2,56,920 Rs3,803
250 Adventure Rs2,51,923 Rs2,48,256 Rs3,667
390 Adventure Rs3,10,365 Rs3,05,880 Rs4,485
Husqvarna Price
Model New Price Old Price Difference
Svartpilen 250 Rs1,89,568 Rs1,86,750 Rs2,818
Vitpilen 250 Rs1,89,952 Rs1,87,136 Rs2,816

കെടിഎം ഡ്യൂക്ക് 125 -ന്റെ വില 1497 രൂപ വർധിപ്പിച്ചു, ഇപ്പോൾ ഈ മോഡൽ 1,51,507 രൂപയ്ക്കാണ് ലഭ്യമാകുന്നത്.

കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

അതേസമയം, ഡ്യൂക്ക് 200 -ന്റെ വില 2576 രൂപയും ഡ്യൂക്ക് 250 -ക്ക് 3192 രൂപയും ഡ്യൂക്ക് 390 -ക്ക് 3934 രൂപയും വർധിപ്പിച്ചു. ഇപ്പോൾ ഡ്യൂക്ക് 390 -ക്ക് 2.70 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

MOST READ: മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

കെടിഎം RC 125 -ന്റെ വില 1466 രൂപയും RC 200 -ന്റെ വില 3021 രൂപയും RC 390 -യുടെ വില 3803 രൂപയും ഉയർത്തി. അഡ്വഞ്ചർ 250 -യുടെ വില 3667 രൂപയും, അഡ്വഞ്ചർ 390 -ക്ക് 4485 രൂപയും നിഡർമ്മാതാക്കൾ വില വർധിപ്പിച്ചു.

കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

ഇപ്പോൾ കെടിഎം അഡ്വഞ്ചർ 390 -യുടെ വില 3.10 ലക്ഷം രൂപയാണ്. ഇതിനാണ് ഏറ്റവും ഉയർന്ന വിലവർധനവ് ലഭിച്ചത്.

അതേസമയം, സ്വാർട്ട്‌പിലൻ 250 -ക്ക് വില 2818 രൂപയും വിറ്റ്പിലൻ 250 -യുടെ വില 2816 രൂപ വർധിപ്പിച്ചു.

MOST READ: കാത്തിരിപ്പിന് വിരാമം; 2021 ഹെക്ടറിന്റെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തി എംജി

കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

കഴിഞ്ഞ മാസം പുതിയ കെടിഎം ഡ്യൂക്ക് 125 പുറത്തിറക്കി, ഈ പുതിയ വർഷത്തിൽ പുതിയ RC 200 കൊണ്ടുവരാൻ കമ്പനി ഒരുങ്ങുകയാണ്.

കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

ഇന്ത്യയിലെ 500 സിസി വിഭാഗത്തിലേക്കും ചുവടുവെക്കാൻ കെടിഎം തയ്യാറെടുക്കുന്നു. 500 സിസി ട്വിൻ സിലിണ്ടർ മോട്ടോർസൈക്കിളാണ് നിർമ്മാതാക്കൾ ഒരുക്കുന്നത്. ഇതിന് 890 സിസി ബൈക്ക് പോലെ കോൺഫിഗറേഷൻ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

MOST READ: 'ടാറ്റ സഫാരി' എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

ഇതിനുപുറമെ പൂനെയിലെ ബജാജിന്റെ പ്ലാന്റിൽ ഈ ബൈക്കിനെക്കുറിച്ചുള്ള ഗവേഷണവും വികസനവും നടത്തുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM And Husqvarna Prices Hiked Throughout Entire Portfolio. Read in Malayalam.
Story first published: Tuesday, January 5, 2021, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X