നവീകരിച്ച 200 ഡ്യൂക്കിനെ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

കെടിഎം 200 ഡ്യൂക്കിന്റെ പുതിയ 2021 പതിപ്പ് മലേഷ്യയില്‍ പുറത്തിറക്കി. സ്ട്രീറ്റ് ബൈക്കിന്റെ ഈ പതിപ്പ് കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു.

നവീകരിച്ച 200 ഡ്യൂക്കിനെ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

2012-ല്‍ അവതരിപ്പിച്ചതിന് ശേഷം ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റാണിതെന്നും കമ്പനി അറിയിച്ചു. പഴയ തലമുറ 250 ഡ്യൂക്കിന് സമാനമായ രൂപകല്‍പ്പനയാണ് പുതിയ 200 ഡ്യൂക്കിന് നല്‍കിയിരിക്കുന്നത്.

നവീകരിച്ച 200 ഡ്യൂക്കിനെ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

രണ്ടാമത്തേതിന് കഴിഞ്ഞ വര്‍ഷം ഒരു ഡിസൈന്‍ ഓവര്‍ഹോളും ലഭിച്ചു, ഇപ്പോള്‍ ഇത് 390 ഡ്യൂക്കിന് സമാനമാണ്. 200 ഡ്യൂക്കിലേക്ക് മടങ്ങിവന്നാല്‍ ഇതിന് പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ്, ഫ്യുവല്‍ ടാങ്ക്, പിന്‍ വിഭാഗം എന്നിവ ഉള്‍ക്കൊള്ളുന്നു.

MOST READ: G-ക്ലാസ് എസ്‌യുവിയും ഇലക്‌ട്രിക്കിലേക്ക്, EQG 560, EQG 580 പേരുകൾ വ്യാപാരമുദ്രക്ക് സമർപ്പിച്ച് മെർസിഡീസ്

നവീകരിച്ച 200 ഡ്യൂക്കിനെ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

ഇവയെല്ലാം മുമ്പത്തേതിനേക്കാള്‍ സ്‌പോര്‍ട്ടിയായും, ഭംഗിയുള്ളതുമായി കാണപ്പെടുന്നു. മാത്രമല്ല, പഴയ മോഡലിന്റെ സിംഗിള്‍-യൂണിറ്റ് ഫ്രെയിമിന് വിപരീതമായി ബൈക്കിന്റെ അടിഭാഗം സ്പ്ലിറ്റ്-ടൈപ്പ് ചേസിസ് ആണ്.

നവീകരിച്ച 200 ഡ്യൂക്കിനെ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

കൈകാര്യം ചെയ്യാനുള്ള ചലനാത്മകത മെച്ചപ്പെടുത്തുന്നതിനൊപ്പം, വലിയ സീറ്റുകളും ബള്‍ക്കിയര്‍ 13.5 ലിറ്റര്‍ ഇന്ധന ടാങ്കും ഉപയോഗിക്കുന്നതിന് ഇത് സഹായിച്ചിട്ടുണ്ട്. 199 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: അന്താരാഷ്ട്ര വിപണിയിലെ പെർഫോമെൻസ് ഹാച്ച്, വെലോസ്റ്ററിനെ പിൻവലിക്കാനൊരുങ്ങി ഹ്യുണ്ടായി

നവീകരിച്ച 200 ഡ്യൂക്കിനെ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

ഇത് 24.6 bhp കരുത്തും 19.3 Nm torque ഉം സൃഷ്ടിക്കുന്നു. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിന്റെ അടിസ്ഥാനത്തില്‍, 17 ഇഞ്ച് അലോയ് വീലുകളിലാണ് ഇതിന് ലഭിക്കുന്നത്.

നവീകരിച്ച 200 ഡ്യൂക്കിനെ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

സസ്പെന്‍ഷനായി ഇന്‍വേര്‍ട്ട ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഒരു മോണോഷോക്കും ലഭിക്കുന്നു. രണ്ട് അറ്റത്തും ഒരൊറ്റ ബൈബ്രെ ഡിസ്‌ക് ബ്രേക്കുകളും സുരക്ഷയ്ക്കായി ലഭിക്കുന്നു. 159 കിലോഗ്രാമാണ് ഭാരം, പുതിയ 200 ഡ്യൂക്ക് മുന്‍ മോഡലിനേക്കാള്‍ 11 കിലോഗ്രാം ഭാരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി സ്റ്റാരിയ എംപിവിയുടെ ഇന്റീരിയർ ഫീച്ചറുകൾ പങ്കുവെച്ച് ഹ്യുണ്ടായി

നവീകരിച്ച 200 ഡ്യൂക്കിനെ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോദിച്ചാല്‍, കെടിഎം ഓഫറുകളുടെ വില അടുത്തിടെ ഇന്ത്യയില്‍ ഗണ്യമായ വര്‍ദ്ധനവ് നേടിയിരുന്നു. ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഓഫറായ 125 ഡ്യൂക്ക് അതിന്റെ വില 8,812 രൂപയിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു.

നവീകരിച്ച 200 ഡ്യൂക്കിനെ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

ഇന്‍പുട്ട് ചെലവിലെ ഗണ്യമായ വര്‍ധനവ് നികത്തുന്നതിനായിട്ടാണ് നിര്‍മ്മാതാക്കള്‍ തങ്ങളുടെ മോഡല്‍ നിരയിലാകെ വില വര്‍ധനവ് നടപ്പിലാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Introduced Updated 200 Duke In Malaysia, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X