കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

തങ്ങളുടെ ഏറ്റവും പുതിയ മുൻനിര മോഡലായ 1290 സൂപ്പർ അഡ്വഞ്ചറിന്റെ R വേരിയന്റ് വിപണിയിൽ അവതരിപ്പിച്ച് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം.

കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

ഈ ബൈക്ക് 1290 സൂപ്പർ അഡ്വഞ്ചറിനു മുകളിലായാണ് സ്ഥാനംപിടിക്കുന്നത്. കെടിഎമ്മിന്റെ നിരയിലെ ഏറ്റവും ചെലവേറിയ അഡ്വഞ്ചർ ബൈക്കായാണ് ഇതിനി അറിയപ്പെടുക. പേരിലുള്ള R സൂചിപ്പിക്കുന്നത് പോലെ സൂപ്പർ ബൈക്കിൽ മികച്ച ഉപകരണങ്ങളും ഇലക്‌ട്രോണിക്‌സുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

അതോടൊപ്പം ബൈക്കിന് പുതിയ ബോഡി വർക്കുകക്ഷക്കൊപ്പം മൊത്തത്തിലുള്ള റൈഡർ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബൈക്കിന്റെ എയറോഡൈനാമിക്സ് മെച്ചപ്പെടുത്തി. ഫാസിയ ഏരിയ ചെറുതും ബൈക്ക് മുമ്പത്തേതിനേക്കാൾ മെലിഞ്ഞതുമാണ്.

MOST READ: 40,000 കടന്ന് മാഗ്നൈറ്റിന്റെ ബുക്കിംഗ്; മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു, കാത്തിരിപ്പ് കാലയളവ് കുറയും

കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

ഫ്രെയിമിലേക്ക് വരുമ്പോൾ പുതിയ 1290 സൂപ്പർ അഡ്വഞ്ചർ ഇപ്പോൾ പുതുക്കിയ എഞിനാണ് ഉപയോഗിക്കുന്നത്. വി-ട്വിൻ യൂണിറ്റ് യൂറോ 5 നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചു. അതിനാൽ 160 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ബൈക്കിന് ശേഷിയുണ്ട്.

കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

കൂടാതെ മുൻഗാമിയേക്കാൾ 1.6 കിലോഗ്രാം ഭാരം 2021 മോഡലിന് കുറവാണ് എന്നതും ശ്രദ്ധേയമാണ്. ഗിയർബോക്സും പരിഷ്‌ക്കരിച്ചു. ഇത് കൂടുതൽ പ്രതികരിക്കുന്നതും വേഗതയേറിയതും ഭാരം കുറഞ്ഞതുമാണ്. ക്വിക്ക്ഷിഫ്റ്റർ ഒരു ഓപ്‌ഷണലായി വാഗ്ദാനം ചെയ്യുന്നു.

MOST READ: പുതിയ മുഖവുമായി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ, തുടിപ്പേകാൻ ഡ്യുവൽ ജെറ്റ് എഞ്ചിനും; വില 5.73 ലക്ഷം മുതൽ

കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

2021 സൂപ്പർ അഡ്വഞ്ചർ R പതിപ്പിന് പൂർണമായും ക്രമീകരിക്കാവുന്ന WP XPLOR 48 mm ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുമ്പോൾ പിൻവശത്ത് WP PDS ഷോക്കാണ് ജോടിയാക്കിയിരിക്കുന്നത്. ഇരുവശത്തും 220 mm സസ്പെൻഷൻ ട്രാവലാണ് കെടിഎം ഒരുക്കിയിരിക്കുന്നത്. അലൂമിനിയം വീലുകളിൽ ബ്രിഡ്ജ്സ്റ്റോൺ ടയറുകളാണ് ലഭ്യമാവുക.

കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

ഈ പുതിയ കെടിഎമ്മിന് പുതിയ 7 ഇഞ്ച് ടിഎഫ്ടി ഡാഷാണ് ചേർത്തിരിക്കുന്നത് ഒപ്പം നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സൗജന്യ കെടിഎം മൈ റൈഡ് ആപ്ലിക്കേഷനുമായി ആശയവിനിമയം നടത്താനും കഴിയും.

MOST READ: ബിഎസ്-VI നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ അവതരിപ്പിച്ച് കവസാക്കി

കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

സിക്സ്-ആക്സിസ് ഐ‌എം‌യു, ട്രാക്ഷൻ കൺ‌ട്രോൾ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ഓഫ്‌റോഡ് എ‌ബി‌എസ്, സ്ഥിരത നിയന്ത്രണം എന്നിവ പോലുള്ള മറ്റ് സാങ്കേതികവിദ്യകളും 2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ R പതിപ്പിനുണ്ട്.

കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

അതോടൊപ്പം റെയ്ൻ, സ്ട്രീറ്റ്, സ്പോർട്ട്, ഓഫ്‌റോഡ്, ഒരു വ്യക്തിഗത റാലി മോഡ് എന്നീ അഞ്ച് റൈഡിംഗ് മോഡുകളും സൂപ്പർ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്.

കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം

കെടിഎം അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ യൂറോപ്പിലും യുഎസ് വിപണിയിലും ഈ പുതിയ ADV വിൽ‌പനയ്ക്ക് എത്തിക്കും. നിർഭാഗ്യവശാൽ, ഇത് ഇന്ത്യൻ വിപണിയിൽ എത്തിക്കില്ല എന്നത് നിരാശാജനകമാണ്. പകരം 890 അഡ്വഞ്ചർ ആഭ്യന്തര തലത്തിൽ അവതരിപ്പിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Launched The New 2021 1290 Super Adventure R. Read in Malayalam
Story first published: Wednesday, February 24, 2021, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X