ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

രാജ്യത്തെ ഏറ്റവും ജനപ്രിയമായ സ്പോർട്‌സ് മോട്ടോർസൈക്കിളുകളാണ് കെടിഎമ്മിന്റെ RC സീരീസ്. പുതുതലമുറയിലേക്ക് ചേക്കേറുന്ന ഓസ്ട്രിയൻ ബൈക്ക് ഒട്ടും വൈകാതെ തന്നെ ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുമെന്ന് കമ്പനി സ്ഥിരികരിച്ചിരിക്കുകയാണിപ്പോൾ.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

അതിന്റെ ഭാഗമായി കെടിഎം ഇന്ത്യ രാജ്യത്ത് പുതിയ RC125 മോഡലിന്റെ ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കുകയും ചെയ്‌തിരിക്കുകയാണ്. എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന്റെ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

RC 125, RC 200, RC 390 എന്നീ മൂന്ന് ബൈക്കുകളും തലമുറമാറ്റത്തിന് വിധേയമായിരിക്കുകയാണ്. ഡിസൈനിലും എഞ്ചിനിലും കാര്യമായ പരിഷ്ക്കാരങ്ങളോടെയാണ് മോട്ടോർസൈക്കിൾ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നത്. മൂന്ന് RC മോഡലുകളും ഇപ്പോൾ 1.5 കിലോഗ്രാം ഭാരം കുറഞ്ഞ ഒരു പുതിയ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

പുതിയ ആർക്കിടെക്ച്ചർ ഒരു ട്രെല്ലിസ് ഫ്രെയിമും ബോൾട്ട്-ഓൺ റിയർ സബ്ഫ്രെയിമുമാണ് ഉപയോഗിക്കുന്നത്. ഇത് മോട്ടോർസൈക്കിളുകൾക്ക് ഉയർന്ന വേഗതയിൽ സ്ഥിരതയും മെച്ചപ്പെട്ട റൈഡർ അനുഭവവും നൽകാൻ പ്രാപ്‌തമാണ്. മുൻവശത്ത് 43 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് സസ്പെൻഷൻ സജ്ജീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

രണ്ട് യൂണിറ്റുകളും ഡബ്ല്യുപി അപെക്സിൽ നിന്നാണ് ശേഖരിച്ചത്. കൂടാതെ സസ്പെൻഷൻ പ്രീലോഡ് ക്രമീകരണവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ RC 125, RC 200, RC 390 എന്നീ മൂന്ന് മോട്ടോർസൈക്കിളുകൾക്കും ഒരേ ബ്രേക്കിംഗ് ഹാർഡ്‌വെയറാണ് കെടിഎം സമ്മാനിച്ചിരിക്കുന്നത്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

അതിൽ മുൻവശത്ത് 320 mm ഡിസ്കും പിന്നിൽ 230 mm റോട്ടറും 4 പിസ്റ്റൺ ബൈബ്രി കാലിപ്പറുകളും മുൻവശത്ത് സിംഗിൾ പിസ്റ്റൺ കാലിപറുമാണ് ഇടംപിടിച്ചിരിക്കുന്നത്. നിലവിലുള്ള മോഡലുകളിലെ ബ്രേക്കിംഗുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് വലിപ്പം കൂടുതലാണെങ്കിലും പുതിയ ഡിസ്കുകൾ 960 ഗ്രാം ഭാരം കുറഞ്ഞതാണ് എന്ന കാര്യം ശ്രദ്ധേയമാകും.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

കുറച്ച് സ്പോക്കുകളും ഓപ്പൺ ഹബുകളുമുള്ള സ്പോർട്സ് ബൈക്കുകൾ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ തന്നെയായിരിക്കും അവതരിപ്പിക്കുക. ഇത് ഹാൻഡിലിംഗ് ചെയ്യുന്നത് മെച്ചപ്പെടുത്തുക മാത്രമല്ല RC125, RC390, RC200 എന്നിവയുടെ ഭാരം വീണ്ടും ഒരു കിലോയോളം കുറയ്ക്കാനും സഹായകരമായിട്ടുണ്ട്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

ഡിസൈനിന്റെ കാര്യത്തിൽ മൂന്ന് ബൈക്കുകൾക്കും ഇപ്പോൾ പുതുക്കിയ മുൻവശമാണ് ലഭിക്കുന്നത്. പുതിയ സിംഗിൾ എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ഡിആർഎല്ലുകളും ഇരുവശത്തും ടേൺ ഇൻഡിക്കേറ്ററുകളും മോട്ടോർസൈക്കിളുകളുടെ സ്പോർട്ടി രൂപത്തിനോട് ഇഴുകിചേരുന്നുണ്ട്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

മറ്റ് സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളിൽ കൂടുതൽ മസ്ക്കുലറായ ഫ്യുവൽ ടാങ്ക്, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫെയറിംഗ്, പുതുക്കിയ ടെയിൽ സെക്ഷൻ, പുതിയ ബോഡി ഗ്രാഫിക്സ് എന്നിവ ഉൾപ്പെടുന്നു. പുതുതലമുറ RC മോഡലുകൾ കൂടുതൽ എയറോഡൈനാമിക് ആയി കാണപ്പെടുന്നു. ഇതിന് കാരണം വൈഡർ ഫെയറിംഗാണ്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

ഒപ്റ്റിമൈസ് ചെയ്ത വായുപ്രവാഹം ഉറപ്പാക്കുന്ന സൈഡ് പാനലുകളിൽ എയർ വെന്റുകളുടെ സാന്നിധ്യം കൊണ്ട് ഇത് കൂടുതൽ മെച്ചപ്പെടുത്തുന്നു. മൂന്നു ബൈക്കുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം RC200 പതിപ്പിന് മാത്രമായിരിക്കും ഉണ്ടായിരിക്കുക. മറ്റ് രണ്ട് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സൈഡ്-ഓൺ-സ്വീപ്റ്റ് എക്‌സ്‌ഹോസ്റ്റിനു പകരം RC200

അണ്ടർ ബെല്ലി എക്‌സ്‌ഹോസ്റ്റാണ് ഉപയോഗിക്കുന്നത്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

പുതുക്കിയ RC ശ്രേണിയിൽ വാഗ്ദാനം ചെയ്യുന്ന പുതിയ കളർ ഓപ്ഷനുകൾ ഉപയോഗിച്ച് മോഡലുകൾ തമ്മിലുള്ള കൂടുതൽ വ്യത്യാസങ്ങൾ തിരിച്ചറിയാൻ സഹായിക്കും. എൻട്രി-ലെവൽ RC125 രണ്ട് പെയിന്റ് സ്കീമുകളിലായിരിക്കും നിരത്തിലെത്തുക. അതിൽ ഓറഞ്ച് ഹൈലൈറ്റുകളുള്ള ബ്ലാക്ക്, ഓറഞ്ച് ഹൈലൈറ്റുകളുള്ള വൈറ്റ് എന്നിവയായിരിക്കും തെരഞ്ഞെടുക്കാനാവുക.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

അതേസമയം RC200 മോഡലിലെ കളർ ഓപ്ഷനുകളിൽ വൈറ്റ് / ഓറഞ്ച്, ബ്ലാക്ക് / ഓറഞ്ച് എന്നിവയും ഉൾപ്പെടും. ണറുവശത്ത് ബ്ലൂ / ഓറഞ്ച് ഷേഡിന്റെ കളർ ഓപ്ഷനുകൾ പുതിയ RC390 ബൈക്കിൽ മാത്രമായി കെടിഎം പരിമിതപ്പെടുത്തും.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

മൂന്ന് മോട്ടോർസൈക്കിളുകളും അവരുടെ മുൻഗാമികളുടെ അതേ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ എഞ്ചിനിൽ ചില പരിഷ്ക്കാരങ്ങളും ചില മെച്ചപ്പെടുത്തലുകളും കൊണ്ടുവരാൻ കമ്പനി തയാറായിട്ടുണ്ട്. ഉദാഹരണത്തിന് RC390-ലെ 373 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ അതേ 44 bhp കരുത്ത് തന്നെ ഉത്പാദിപ്പിക്കും. എന്നാൽ 37 Nm ഉയർന്ന torque ആണ് മോട്ടോർസൈക്കിൾ വാഗ്‌ദാനം ചെയ്യുന്നത്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

ഒരു വലിയ എയർബോക്സിന് നൽകിയാണ് ഇത് കൈവരിച്ചത്. ഇത് ഉയർന്ന വേഗത പുറത്തെടുക്കാനും കാരണമായിട്ടുണ്ട്. ഇത് മണിക്കൂറിൽ 11 കിലോമീറ്റർ കൂടുതൽ വേഗതയാണ് മോട്ടോർസൈക്കിളിന് നൽകുന്നത്. മാത്രമല്ല അൾട്രാ-ഹാർഡ് കാർബൺ കോട്ട്ഡ് ക്യാം ലിവർ, മെച്ചപ്പെട്ട എഞ്ചിൻ കൂളിംഗ് തുടങ്ങിയ മെച്ചപ്പെടുത്തലുകൾ വേഗത്തിലുള്ള ആക്‌സിലറേഷനും ഉയർന്ന ടോർഖ് ഡെലിവറിക്കും കാരണമായിട്ടുണ്ട്.

ഹോമോലോഗ് പ്രക്രിയകൾ പൂർത്തിയാക്കി, പുത്തൻ KTM RC 125, RC 200, RC 390 മോഡലുകൾ വിപണിയിലേക്ക്

124.7 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് RC125 മോഡലിന് തുടിപ്പേകുന്നത്. ഇത് 14.5 bhp പവറും 12 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം മറുവശത്ത് 199.5 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് RC200 മോഡലിന്റെ കരുത്ത്. ഇത് 24.6 bhp, 19.2 Nm torque എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Ktm to launch the new gen rc series in india in the coming weeks
Story first published: Thursday, September 30, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X