790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

യൂറോ 5, ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് നിർത്തലാക്കിയ 790 ഡ്യൂക്കിന്റെ പിൻഗാമിയായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം.

790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

കെടിഎം 890R വേരിയന്റിന് താഴെയാണ് കെടിഎം 890 സ്ഥാപിച്ചിരിക്കുന്നത്. 889 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് LC8c എഞ്ചിനാണ് മിഡിൽവെയ്റ്റ് നേക്കഡ് റോഡ്സ്റ്ററിന് തുടിപ്പേകുന്നത്.

790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

890R മോഡലിലെ അതേ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പവർ ഔട്ട്പുട്ട് കണക്കുകളിൽ വ്യത്യാസമുണ്ട്. അതായത് പുതിയ 890 ഡ്യൂക്ക് 115 bhp കരുത്തിൽ 92 Nm torque ഉത്പാദിപ്പിക്കാനാണ് പ്രാപ്‌തമാക്കിയിരിക്കുന്നത്.

MOST READ: സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

എങ്കിലും ഇത് 790 ഡ്യൂക്കിന്റെ എഞ്ചിനേക്കാൾ 10 bhp, 5 Nm torque എന്നിവ കൂടുതലാണ് എന്ന കാര്യം ശ്രദ്ധേയമാണ്. മികച്ച കോർണറിംഗ് സ്ഥിരതയും മികച്ച എഞ്ചിൻ പരിഷ്കരണവും ഉറപ്പാക്കുന്നതിനായി റൊട്ടേറ്റിംഗ് മാസ് 20 ശതമാനത്തോളം വർധിപ്പിച്ചിട്ടുണ്ടെന്നും കെടിഎം അവകാശപ്പെടുന്നു.

790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

എഞ്ചിൻ ശേഷി വർധിച്ചെങ്കിലും 890 ഡ്യൂക്കിന്റെ 169 കിലോഗ്രാം ഭാരം കെടിഎം 790 ഡ്യൂക്കിന് തുല്യമാണ് എന്നത് ശ്രദ്ധേയമാണ്. ഇത് പവർ-ടു-വെയ്റ്റ് അനുപാതത്തിലേക്കാണ് വിവർത്തനം ചെയ്തിരിക്കുന്നത്.

MOST READ: പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

കെടിഎം 890 ഡ്യൂക്ക് അപ്‌ഡേറ്റുചെയ്‌ത ഇലക്‌ട്രോണിക്‌സ് പാക്കേജും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിൽ IMU സഹായത്തോടെ 6D ലീൻ ആംഗിൾ സെൻസർ, ഒമ്പത് ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. കൂടാതെ റെയിൻ, സ്ട്രീറ്റ്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ സ്റ്റാൻഡേർഡായി ലഭ്യമാക്കിയിട്ടുണ്ട്.

790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

അതേസമയം ട്രാക്ക് മോഡും അപ്-ഡൗൺ ക്വിക്ക്ഷിഫ്റ്ററും ഓപ്ഷണൽ എക്സ്ട്രാകളാണ്. ഇത് 790 ഡ്യൂക്കിലെ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായിരുന്നു. ഈ മാറ്റങ്ങൾ മാറ്റിനിർത്തിയാൽ 890 ഡ്യൂക്ക് മുൻഗാമിക്ക് സമാനമാണ്.

MOST READ: മന്ത്രി വാഹനങ്ങളും നിയമപരിധിയിൽ തന്നെ; സൺ ഫിലിമുകളും കർട്ടനുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി MVD

790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

അതേ എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്യൂവൽ ടാങ്ക്, പ്ലാസ്റ്റിക് ടാങ്ക് എക്സ്റ്റൻഷൻ, സീറ്റുകൾ എന്നിവ കെടിഎം അതേപടി നിലനിർത്തിയിട്ടുണ്ട്. സീറ്റ് ഉയരം 890 മില്ലിമീറ്ററാണ്. ഇത് 790 ഡ്യൂക്കിലുണ്ടായിരുന്നതിനേക്കാൾ അഞ്ച് മില്ലീമീറ്റർ കുറവാണ്.

790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

പുതിയ കെ‌ടി‌എം 890 ഡ്യൂക്ക് ബ്ലാക്ക്, ഓറഞ്ച് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. പുതിയ സ്റ്റിക്കറുകളും ബ്ലാക്ക് ഔട്ട് അലുമിനിയം സബ്ഫ്രെയിമും ബൈക്കിന് ഒരു പുതുമ നൽകുന്നുണ്ട്. അന്താരാഷ്ട്ര വിപണികളിൽ ഈ ബൈക്ക് ഉടൻ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

790 ഡ്യൂക്കിന് പിൻഗാമായായി പുതിയ 890 ഡ്യൂക്കിനെ അവതരിപ്പിച്ച് കെടിഎം

തുടർന്ന് ഈ വർഷാവസാനത്തോടെ കെടിഎം 890 ഡ്യൂക്കിനെ ഇന്ത്യയിലും വിൽപ്പനയ്ക്ക് എത്തിക്കും. ഏകദേശം 8.5 ലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെയായിരിക്കും 2021 മോഡലിനായുള്ള എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Unveiled 2021 890 Duke The Successor To The 790 Duke. Read in Malayalam
Story first published: Friday, January 22, 2021, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X