2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ എസ് വിപണിയിലെത്തി. ഇതുവരെ നിർമിച്ചതിൽവെച്ച് ഏറ്റവും കഴിവുള്ളതും സാങ്കേതികമായി നൂതനവുമായ അഡ്വഞ്ചർ ബൈക്കാണിതെന്നാണ് ഓസ്ട്രിയൻ ബ്രാൻഡിന്റെ അവകാശവാദം.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

റഡാർ സഹായത്തോടെയുള്ള ക്രൂയിസ് കൺട്രോൾ സ്റ്റാൻഡേർഡായി ലഭിക്കുന്ന ലോകത്തിലെ ഏക മോട്ടോർസൈക്കിളാണിത് എന്നതും ശ്രദ്ധേയമാണ്. ക്രൂയിസ് കൺട്രോളിനായി അഞ്ച് 'ഡിസ്റ്റൻസ്' ക്രമീകരണങ്ങളാണ് കെടിഎം അവതരിപ്പിക്കുന്നത്.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

കൂടാതെ ലൈൻ മാറ്റുമ്പോഴോ ഓവർടേക്കിംഗ് ചെയ്യുമ്പോഴോ റൈഡറിന് വേഗത്തിൽ പവർ നൽകുന്ന ഒരു 'ഓവർടേക്ക് അസിസ്റ്റും' സൂപ്പർ ബൈക്കിന് ലഭിക്കുന്നുണ്ട്. 6-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU), റെയ്ൻ, സ്ട്രീറ്റ്, സ്പോർട്, ഓഫ്-റോഡ്, ഓപ്ഷണൽ 'റാലി' മോഡ് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകളും 1290 സൂപ്പർ അഡ്വഞ്ചർ എസ് പതിപ്പിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ബൈക്കുകള്‍ ഇതാ

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

സൂപ്പർ അഡ്വഞ്ചർ എസിന്റെ സ്വിച്ച് ഗിയർ കെടിഎം പൂർണമായും പുനർ-രൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും മോട്ടോർസൈക്കിളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് തടസമില്ലാത്ത സ്മാർട്ട്ഫോൺ ജോടിയാക്കലിനായി പുതിയ കണക്റ്റിവിറ്റി യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

വലിയ ഡാഷ്‌ബോർഡ് കാഴ്‌ചയ്‌ക്ക് വേഗത്തിലും കൂടുതൽ പ്രായോഗികവുമായ മെനു സിസ്റ്റങ്ങളും ബൈക്കിന്റെ വ്യത്യസ്ത വിവരങ്ങളിലേക്ക് വ്യക്തമായ ഇൻഫോഗ്രാഫിക്സും ചേർക്കുന്നു. പുനർ‌രൂപകൽപ്പന ചെയ്ത സ്റ്റോറേജ് ഡിപ്പാർട്ട്മെന്റിന് മുകളിലായി ഒരു യു‌എസ്‌ബി ചാർജിംഗ് സോക്കറ്റും ഓസ്ട്രിയൻ ബ്രാൻഡ് നൽകിയിട്ടുണ്ട്.

MOST READ: ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

റോഡിന്റെ ഉപരിതലത്തിലെ മാറ്റങ്ങളോട് വളരെ വേഗത്തിൽ പ്രതികരിക്കുന്ന പുതുതലമുറ WP അപെക്സ് സെമി-ആക്റ്റീവ് സസ്പെൻഷനാണ് 2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ എസിലെ മറ്റൊരു വലിയ നവീകരണം. ADV സൂപ്പർ ബൈക്കിനായി സസ്പെൻഷൻ പ്രോ, റാലി പായ്ക്ക് എന്നിങ്ങനെ രണ്ട് ഓപ്ഷണൽ സസ്പെൻഷൻ പാക്കേജുകളും കെടിഎം വാഗ്ദാനം ചെയ്യും.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

രണ്ട് പായ്ക്കുകളും സ്റ്റാൻഡേർഡായി ഒരു ബൈ ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ അവതരിപ്പിക്കുന്നതിനോടൊപ്പം തെരഞ്ഞെടുക്കാൻ നിരവധി സസ്പെൻഷൻ ക്രമീകരണങ്ങളുണ്ട്. നിരവധി ഓപ്ഷണൽ ഉപകരണങ്ങളുള്ള ഒരു ടെക് പായ്ക്കും കെടിഎം പരിചയപ്പെടുത്തുന്നുണ്ട്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

കെടിഎം 890 അഡ്വഞ്ചറിലെ പോലെ രൂപകൽപ്പന ചെയ്ത കുറഞ്ഞ സ്ലംഗ് ഉള്ള 23 ലിറ്റർ ഫ്യുവൽ ടാങ്കും മോട്ടോർസൈക്കിളിന് ലഭിക്കുന്നു. വിൻഡ്‌ഷീൽഡിന് സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

ഇപ്പോൾ ഇത് 55 മില്ലീമീറ്റർ നീക്കാൻ കഴിയും. എഞ്ചിൻ സവിശേഷതകളുടെ കാര്യത്തിൽ പുതിയ 1290 സൂപ്പർ അഡ്വഞ്ചർ എസിന് 1,88 സിസി വി-ട്വിൻ യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് 158 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

ഇത് ഇപ്പോൾ യൂറോ 5 നിലവാരത്തിലേക്ക് കെടിഎം പരിഷ്ക്കരിച്ചിട്ടുമുണ്ട്. പുതുക്കിയ ആന്തരിക ഘടകങ്ങൾക്ക് 1.6 കിലോഗ്രാം ഭാരം കുറവാണ്. 2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ എസിന്റെ ഡെലിവറികൾ ആഗോളതലത്തിൽ 2021 മാർച്ചോടെ ആരംഭിക്കും. ഇത് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Unveiled The All-New 2021 KTM 1290 Super Adventure S. Read in Malayalam
Story first published: Wednesday, January 27, 2021, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X