YouTube

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ. ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി-ലെവല്‍ മോഡല്‍ കൂടിയാണിത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

HUF 1.64 ദശലക്ഷത്തില്‍ (ഏകദേശം 4.02 ലക്ഷം രൂപ) നിന്നാണ് സ്വാര്‍ട്ട്പിലന്‍ 125-ന്റെ വില ആരംഭിക്കുന്നത്. CBU വഴിയാണ് ഇന്ത്യയില്‍ നിന്ന് ബൈക്ക് ഇറക്കുമതി ചെയ്യുന്നത്. പൂനെയിലെ ബജാജ് പ്ലാന്റിലാണ് ഇത് നിര്‍മ്മിക്കുന്നത്. 2020-ല്‍ ഇന്ത്യ പ്ലാന്റില്‍ നിന്ന് ഹസ്ഖ്‌വര്‍ണ ഉത്പാദനം 10,000 കടന്നിരുന്നു.

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

കെടിഎം ഡ്യൂക്ക് 125-ന്റെ അതേ എഞ്ചിന്‍ തന്നെയാണ് സ്വാര്‍ട്ട്പിലന്‍ 125-നും ലഭിക്കുന്നത്. 124 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിന്‍ 9,500 rpm-ല്‍ 15 bhp കരുത്തും 7,500 rpm-ല്‍ 12 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് & ലെജന്‍ഡര്‍ മോഡലുകള്‍ക്ക് വന്‍ ഡിമാന്റ്; 5,000 പിന്നിട്ട് ബുക്കിംഗ്

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

ഈ യൂണിറ്റ് ആറ് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. 100 കിലോമീറ്ററാണ് പരമാവധി വേഗത. ഹാര്‍ഡ്‌വെയര്‍ സജ്ജീകരണം പോലും അതിന്റെ ഓസ്ട്രിയന്‍ ബ്രാന്‍ഡില്‍ നിന്നാണ് കടമെടുക്കുന്നത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് ബൈക്കിന്റെ നിര്‍മ്മാണം. സസ്‌പെന്‍ഷന്‍ സൗകര്യത്തിനായി മുന്‍വശത്ത് 43 mm WP അപെക്‌സ് യുഎസ്ഡി ഫോര്‍ക്കുകളും, പിന്നില്‍ 5-ഘട്ടമായി പ്രീലോഡ് ക്രമീകരിക്കാവുന്ന WP അപെക്‌സ് മോണോ-ഷോക്ക് എന്നിവയും ലഭിക്കുന്നു.

MOST READ: പുത്തൻ ഥാർ എസ്‌യുവിയുടെ ഡീസൽ മോഡലുകളെ തിരിച്ചുവിളിച്ച് മഹീന്ദ്ര

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നില്‍ ബൈബ്രെ അപ്ഫ്രണ്ടില്‍ നിന്ന് 4-പിസ്റ്റണ്‍ കാലിപ്പര്‍ ഉപയോഗിച്ച് 320 mm ഡിസ്‌കും പിന്നില്‍ 2 പിസ്റ്റണ്‍ കാലിപ്പര്‍ ഉപയോഗിച്ച് 230 mm ഡിസ്‌ക് ബ്രേക്കും ബൈക്കിന് ലഭിക്കുന്നു.

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

ബോഷില്‍ നിന്നുള്ള ഒരു ഡ്യുവല്‍-ചാനല്‍ എബിഎസ് ഇതിന് ലഭിക്കും. ഫ്യുവല്‍ ടാങ്ക് ശേഷി 9.5 ലിറ്ററും, 143 mm ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്കിന് ലഭിക്കുന്നു. 146 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.

MOST READ: സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം?

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, ഇതിന്റെ രൂപകല്‍പ്പന വലിയ സ്വാര്‍ട്ട്പിലിന് സമാനമായിരിക്കും. ഇതിനര്‍ത്ഥം സിംഗിള്‍, റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, അതിന്റെ ചുറ്റും എല്‍ഇഡി ഡിആര്‍എല്‍ റിംഗ് എന്നിവയും ലഭിക്കും.

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

വളരെ കുറച്ച് ബോഡി പാനലുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രൂപകല്‍പ്പന ചെയ്യുന്നതിന് ഒരു മിനിമലിസ്റ്റ് സമീപനം സ്വീകരിക്കും. ഇതിന്റെ ഉപകരണങ്ങളില്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കമ്പനി നല്‍കിയേക്കും. അത് നിര്‍ണായക വിവരങ്ങള്‍ നല്‍കും.

MOST READ: ജീപ്പ് കോമ്പസിന് എതിരാളി; 2021 ടിഗുവാന്‍ പരീക്ഷണയോട്ടം ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാര്‍ട്ട്പിലന്‍ 125 യൂറോപ്യന്‍ വിപണികളില്‍ എത്തിച്ച് ഹസ്ഖ്‌വര്‍ണ

എന്നിരുന്നാലും വലിയ മോഡലുകളില്‍ വാഗ്ദാനം ചെയ്യുന്ന ചില സവിശേഷതകള്‍ ഈ മോഡലിന് ലഭിച്ചേക്കില്ല. ഈ മോഡലിനെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Made In India, Husqvarna Svartpilen 125 Launched In Europe, Engine, Price, Features Details. Read in Malayalam.
Story first published: Thursday, February 4, 2021, 19:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X