ടിവിഎസ് എൻടോർഖ് 125 റേസ് & റേസ് XP സ്കൂട്ടറുകൾ തമ്മിൽ മാറ്റുരയ്ക്കാം

ടിവിഎസ് മോട്ടോർ കമ്പനി അടുത്തിടെയാണ് പുതിയ എൻടോർഖ് 125 റേസ് XP വേരിയന്റ് പുറത്തിറക്കിയത്. 83,275 രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ്-ഷോറൂം വില.

നിലവിലുള്ള 'റേസ്' വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ റേസ് XP -യുടെ വില 5,000 രൂപ കൂടുതലാണ്. റേസ് വേരിയന്റിൽ നിന്ന് വ്യത്യസ്തമായി സ്കൂട്ടറിന്റെ പുതിയ സ്പെഷ്യൽ എഡിഷന് ലഭിക്കുന്ന കൂട്ടിച്ചേർക്കലുകളുടെ പട്ടിക ഇതാ:

പുതിയ സ്റ്റൈലിംഗ് / നിറങ്ങൾ:

ടിവിഎസ് എൻടോർഖ് 125 റേസ് XP -ൽ പ്രത്യേക ട്രൈ-ടോൺ കളർ ഓപ്ഷനുണ്ട്. ഫ്രണ്ട് ഫെൻഡറിനും അകത്തെ പാനലിനുമുകളിൽ വൈറ്റ് നിറങ്ങളുള്ള ബ്ലാക്ക് കോമ്പനിനേഷനാണ് പുതിയ പെയിന്റ് തീമിൽ ഉൾപ്പെടുന്നത്.

കൂടാതെ, മുന്നിലും വശങ്ങളിലുമുള്ള പാനലുകളിൽ റെഡ് നിറമുണ്ട്. സ്പോർട്ടി ആകർഷണീയത വർധിപ്പിക്കുന്നതിന്, സ്കൂട്ടറിന് പുതിയ ഗ്രാഫിക്സും റെഡ് നിറത്തിലുള്ള വീലുകളും ലഭിക്കുന്നു.

റൈഡിംഗ് മോഡുകൾ:

റൈഡിംഗ് മോഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ 125 സിസി സ്കൂട്ടറാണ് ടിവിഎസ് എൻടോർഖ് 125 റേസ് XP. ഇതിന് സ്ട്രീറ്റ്, റേസ് എന്നിങ്ങനെ ഇരട്ട മോഡുകൾ ലഭിക്കുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ, റേസ് മോഡ് ആക്സിലറേഷൻ പെപ്പിയാക്കുന്നു, സ്ട്രീറ്റ് മോഡൽ സ്കൂട്ടറിന്റെ മൊത്തത്തിലുള്ള പവർ ഡെലിവറി സുഗമമാക്കുന്നു.

വോയ്‌സ് കമാൻഡ്:

ടിവി‌എസ് എൻടോർഖ് 125 ഇതിനകം ഒരു സ്റ്റാൻ‌ഡേർഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷത അവതരിപ്പിക്കുമ്പോൾ, പുതിയ റേസ് XP വേരിയന്റിന് വോയ്‌സ് കമാൻഡ് സവിശേഷത ലഭിക്കുന്നു. ഇത് വീണ്ടുമൊരു ക്ലാസ് ഫസ്റ്റ് ഫീച്ചറാണ്. ഇത് സ്കൂട്ടറിൽ 15 കണക്റ്റിവിറ്റി സവിശേഷതകൾ പ്രാപ്തമാക്കുന്നു.

ഉയർന്ന പെർഫോമെൻസ്:

സ്കൂട്ടറിന്റെ ഹൃദയഭാഗത്ത് 124 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ വരുന്നു. പുതിയ എൻടോർഖ് 125 റേസ് XP -ൽ, ഈ എഞ്ചിൻ 10 bhp കരുത്തും 10.8 Nm torque ഉം പുറപ്പെടുവിക്കുന്നു.

രണ്ട് ഔട്ട്‌പുട്ട് കണക്കുകളും എൻ‌ടോർഖിന്റെ സ്റ്റാൻ‌ഡേർഡ് ട്രിമിൽ ലഭ്യമായ മുമ്പത്തെ യൂണിറ്റിനേക്കാൾ അല്പം മെച്ചപ്പെട്ടതും കൂടുതലുമാണ്.

Most Read Articles

Malayalam
English summary
Major Differences Between TVS Ntorq 125 Race And Race Xp Editions. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X