യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

FZ-X ഒടുവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് യമഹ, ഇത് ബ്രാൻഡിന്റെ ആഭ്യന്തര നിരയിലെ FZ25 -ന് തൊട്ട് താഴെയും FZ V3, FZS V3 എന്നിവയ്ക്ക് മുകളിലുമായി സ്ഥാപിക്കപ്പെടുന്നു.

യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

FZ V3 കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണിത്, പക്ഷേ കൂടുതൽ നീളവും വീതിയും ഉയരവും ഇതിനുണ്ട്. കൂടുതൽ ശ്രദ്ധേയമായി, സീറ്റിന്റെന്റെ ഉയരം 810 mm ആണ്, FZ V3 -യേക്കാൾ 20 mm ഉയരമുണ്ട്. നിയോ-റെട്രോ മോട്ടോർസൈക്കിളിന്റെ അഞ്ച് ഹൈലൈറ്റുകൾ ഇതാ:

യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

1. XSR അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിംഗ്:

എൽ‌ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, അതുല്യമായ അലുമിനിയം ബ്രാക്കറ്റുകൾ എന്നിവയോടുകൂടിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പിന്റെ സാന്നിധ്യത്തോടെ യമഹ FZ-X അതിന്റെ സ്റ്റൈലിംഗ് XSR 155 -ൽ കടംകൊണ്ടിട്ടുണ്ട്.

യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

ടിയർ‌ട്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, സിംഗിൾ-പീസ് ടക്ക് ആൻഡ് റോൾ സീറ്റ്, അണ്ടർ‌ബെല്ലി കൗൾ, ബ്ലാക്ക് ബോഡി പാനലുകൾ എന്നിവയും ഇതിലുണ്ട്. എന്നാൽ പിന്നിൽ ഒരു പരമ്പരാഗത ഗ്രാബ് റെയിൽ, എൽഇഡി ടെയിൽ ലാമ്പ് എന്നിവയുമാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

2. ബ്ലോക്ക് പാറ്റേൺ ടയറുകൾ:

ബ്ലോക്ക് പാറ്റേൺ MRF REVZ ടയറുകളാണ് യമഹ FZ-X പ്രവർത്തിക്കുന്നത്. ഇതിനൊരു റിലാക്സ്ഡ് ഹാൻഡിൽബാർ പൊസിഷനുണ്ട്. FZ V3 -യുടെ അതേ 149 സിസി എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നതിനാൽ പെർഫോമെൻസ് നമ്പറുകൾ സമാനമാണ്.

യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

മെക്കാനിക്കൽ സമാനതകളിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, സിംഗിൾ-ചാനൽ ABS സിസ്റ്റം, മോണോഷോക്ക് റിയർ സസ്‌പെൻഷൻ, ബ്ലാക്ക് അലോയി വീലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

3. ഓപ്ഷണൽ ആക്സസറീസ്:

ഓപ്ഷണലായി, ജാപ്പനീസ് നിർമ്മാതാക്കൾ ടാങ്ക് പാഡ്, സീറ്റ് കവർ, ക്രോം മിററുകൾ, എഞ്ചിൻ ഗാർഡ്, FZ-X നിയോ-റെട്രോ മോട്ടോർസൈക്കിളിനൊപ്പം എൽഇഡി ഫ്ലാഷർ എന്നിവ വാഗ്ദാനം ചെയ്യുന്നു, ഇവ ഓരോന്നും അധിക ചെലവിൽ വരുന്നു.

യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

4. എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും ബ്ലൂടൂത്തും:

സ്പീഡോ, വൃത്താകൃതിയിലുള്ള ഓഡോ, ട്രിപ്പ് മീറ്റർ എന്നിവയ്ക്ക് വലിയ ഫോണ്ടുകൾ പോലുള്ള വിവിധ വിവരങ്ങൾ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കാണിക്കുന്നു.

യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്മാർട്ട്‌ഫോൺ ബാറ്ററി ചാർജ് മീറ്റർ, മെസേജ് കോൾ നോട്ടഫിക്കേഷനുകൾ, കണക്ഷൻ നിലയും യമഹ കണക്റ്റ് ആപ്ലിക്കേഷൻ വഴി അവസാനമായി പാർക്ക് ചെയ്തിട്ടുള്ള ലൊക്കേഷൻ ഉൾപ്പെടെ നിരവധി ഫംഗ്ഷനുകൾ ആക്‌സസ്സുചെയ്യാനാകും.

യമഹയുടെ പുത്തൻ FZ-X നിയോ റെട്രോ റോഡ്സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ

5. രണ്ട് വേരിയന്റുകളും മൂന്ന് നിറങ്ങളും:

യമഹ FZ-X ബ്ലൂടൂത്ത്, നോൺ ബ്ലൂടൂത്ത് വേരിയന്റുകളിൽ വിൽപ്പന നടത്തുന്നു. ആഭ്യന്തര വിപണിയിൽ യഥാക്രമം 1,16,800 രൂപ, 1,19,800 രൂപ എക്സ്‌-ഷോറൂം വിലയ്ക്ക് ഇവ എത്തുന്നു. മെറ്റാലിക് ബ്ലൂ, മാറ്റ് കോപ്പർ, മാറ്റ് ബ്ലാക്ക് എന്നിവയാണ് ബൈക്കിൽ ലഭ്യമാകുന്ന മൂന്ന് കളർ സ്കീമുകൾ.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Major Highlights Of Yamahas New Neo Retro Roadster FZ-X. Read in Malayalam.
Story first published: Saturday, June 19, 2021, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X