കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഗിയർലെസ് സ്‌കൂട്ടറുകൾ എന്ന് വേണം പറയാൻ. കാരണം മോട്ടോർസൈക്കിളുകൾ വിറ്റുപോവുന്ന അതേ വേഗത തന്നെയാണ് ഇന്ന് ഇവയ്ക്കുള്ളത്. ഹ്രസ്വദൂര യാത്രകൾക്കും സിറ്റി ഉപയോഗത്തിനും അനുയോജ്യമാണെന്നതാണ് ഇവരെ ഇത്രയും പ്രിയപ്പെട്ടവരാക്കുന്നത്.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

മാത്രമല്ല താങ്ങാനാവുന്നതും ബഹുജനവുമായ മോട്ടോർ‌സൈക്കിളുകൾ‌ക്ക് പോലും കടുത്ത മത്സരമാണ് സ്‌കൂട്ടറുകൾ നൽകുന്നത്. ഇന്ന് തെരഞ്ഞെടുക്കാൻ നിരവധി സ്കൂട്ടറുകൾ ലഭ്യമാണെങ്കിലും കഴിഞ്ഞ വർഷം ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തിന്റെ ഫലമായി ഒരു പരിധി വരെ സ്കൂട്ടറുകളുടെ വിലയിൽ ഒരു കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

അതോടൊപ്പം പല നിർമാതാക്കളും ഈ വർഷം തുടക്കത്തിൽ അവരുടെ ഓഫറുകളുടെ വില വീണ്ടും വർധിപ്പിച്ചു. അങ്ങനെ പറഞ്ഞാൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വില കുറഞ്ഞ സ്കൂട്ടറുകൾ ഏതൊക്കെയാണെന്ന് നമുക്ക് ഒന്ന് പരിചയപ്പെടാം.

MOST READ: 2021 റോയൽ എൻഫീൽഡ് ഹിമാലയൻ; ഒരുങ്ങുന്നത് പുതിയ മൂന്ന് കളർ ഓപ്ഷനുകളിൽ

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

1. ടിവിഎസ് സ്കൂട്ടി പെപ് പ്ലസ്

25 വർഷത്തിലേറെയായി വിൽപ്പനയ്ക്ക് എത്തുന്ന ഒരു ജനപ്രിയ സ്കൂട്ടറാണിത്. മാത്രമല്ല സ്‌ത്രീ ഉപഭോക്താക്കൾക്ക് കൂടുതൽ അനുയോജ്യമായ മോഡലായി ഇത് തുടരുന്നു. സ്കൂട്ടി പെപ് പ്ലസ് ഗ്ലോസി വേരിയന്റുകളുടെ വില 54,374 രൂപയും മാറ്റ് പതിപ്പ് 56,224 രൂപയുമാണ്.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

87.8 സിസി ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. ഇത് 6,500 rpm-ൽ 5.43 bhp കരുത്തും 3,500 rpm-ൽ 6.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും ഇക്കണോമിക്കൽ സ്‌കൂട്ടറായ സ്കൂട്ടി പെപ്പിന്റെ ET-Fi ഇക്കോത്രസ്റ്റ് എഞ്ചിന് 15 ശതമാനം മികച്ച പെർഫോമൻസും മൈലേജും ഉണ്ടെന്ന് പറയപ്പെടുന്നു.

MOST READ: റിപ്പബ്ലിക് ദിന പരേഡിൽ സാന്നിധ്യമറിയിക്കാൻ റാഫേൽ യുദ്ധവിമാനവും

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

2. ഹീറോ പ്ലെഷർ പ്ലസ്

2019-ൽ പുതിയ രൂപകൽപ്പനയും ചില പുതിയ മെക്കാനിക്കൽ ഘടകങ്ങളും ഉപയോഗിച്ച് ഹീറോ പ്ലെഷർ പ്ലസ് കമ്പനി പരിഷ്ക്കരിച്ചു. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന സ്കൂട്ടർ ഓഫറിംഗിൽ 110.9 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

ഈ യൂണിറ്റ് പരമാവധി 8.15 bhp പവറും 8.7 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. LX, VX, പ്ലാറ്റിനം ZX എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹീറോ നിലവിൽ പ്ലെഷർ പ്ലസ് വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 57,300 രൂപ, 59,950 രൂപ, 61,950 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

MOST READ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ 50 മോഡലുകൾ; ഹീറോയുടെ പദ്ധതികൾ ഇങ്ങനെ

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

3. ടിവിഎസ് സെസ്റ്റ് 110

ടിവിഎസ് സെസ്റ്റ് 110 നിലവിൽ 61,345 രൂപയുടെ പ്രാരംഭ വിലയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഗ്ലോസി കളർ ഓപ്ഷനുകളായ ടർക്കോയ്സ്, പർപ്പിൾ എന്നീ രണ്ട് നിറങ്ങളിൽ ബേസ് വേരിയന്റ് തെരഞ്ഞെടുക്കാനും സാധിക്കും.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

എന്നാൽ മാറ്റ് നിറങ്ങളായ മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് റെഡ്, മാറ്റ് യെല്ലോ എന്നീ കളർ ഓപ്ഷനോടു കൂടി സെസ്റ്റ് 110 സ്വന്തമാക്കുകയാണെങ്കിൽ 63,345 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: മോട്ടോ ഗുസിക്ക് പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലൈറ്റ്, ഡ്യുവൽ ടോൺ സീറ്റ് എന്നിവ സ്‌കൂട്ടറിന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. 7,500 rpm-ൽ 7.8 bhp കരുത്തും 5,500 rpm-ൽ 8.8 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 109.7 സിസി എഞ്ചിനാണ് സ്‌കൂട്ടറിൽ ഇടംപിടിച്ചിരിക്കുന്നത്.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

4. ഹീറോ മാസ്ട്രോ എഡ്ജ് 110

ഹീറോ മാസ്ട്രോ എഡ്ജ് 110, 125 എന്നീ രണ്ട് മോഡലുകളിൽ ലഭ്യമാണ്. എന്നാൽ താങ്ങാനാവുന്ന ഓഫറായി നിലകൊള്ളുന്ന 110 സിസി പതിപ്പിന് 61,950 രൂപ മുതൽ 63,450 രൂപ വരെയാണ് എക്സ്ഷോറൂം വില. 8.15 bhp പവറും 8.7 Nm torque ഉം വികസിപ്പിക്കാൻ കഴിവുള്ള 110.9 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്നാണ് സ്കൂട്ടർ കരുത്ത് ഉത്പാദിപ്പിക്കുന്നത്.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

കാൻഡി ബ്ലേസിംഗ് റെഡ്, പേൾ ഫേഡ്‌ലെസ് വൈറ്റ്, പാന്തർ ബ്ലാക്ക്, ടെക്‌നോ ബ്ലൂ, ZX വേരിയന്റിനായി മിഡ്‌നൈറ്റ് ബ്ലൂ, സീൽ സിൽവർ എന്നിവയുൾപ്പെടെ നിരവധി നിറങ്ങളിൽ ഹീറോ മാസ്ട്രോ എഡ്ജ് 110 ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

5. ഹോണ്ട ഡിയോ

യുവാക്കൾക്കിടയിൽ തരംഗമായ ‌സ്കൂട്ടർ മോഡലുകളിൽ ഒന്നായിരുന്നു ഹോണ്ട ഡിയോ. ഇന്ത്യൻ വിപണിയിലെ ഏറ്റവും ബെസ്റ്റ്-ലുക്കിംഗ് ഡിസൈൻ തന്നെയാണ് ഡിയോയിലേക്ക് പ്രേക്ഷകരെ ആകർഷിച്ചത്. കഴിഞ്ഞ വർഷം പുതിയ ഡിസൈനും പവർട്രെയിനും ഉപയോഗിച്ച് സ്കൂട്ടർ അപ്‌ഡേറ്റുചെയ്‌തതും ശ്രദ്ധേയമായി.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

സ്റ്റാൻഡേർഡ്, DLX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഹോണ്ട ഡിയോ നിലവിൽ വിപണിയിൽ എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 62,229 രൂപയും 65,627 രൂപയുമാണ് എക്സ്ഷോറൂം വില.

കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

8,000 rpm-ൽ 7.76 bhp കരുത്തും 4,750 rpm-ൽ 9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 109.51 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, ഡിജിറ്റൽ സ്പീഡോമീറ്റർ, എക്സ്റ്റേണൽ ഫ്യൂവൽ ലിഡ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ തുടങ്ങിയവ ഓഫറിലെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Most Affordable Scooter Models In The India Right Now. Read in Malayalam
Story first published: Saturday, January 23, 2021, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X