Just In
- 3 min ago
2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും
- 51 min ago
പുതുക്കിയ ഫീച്ചർ ലിസ്റ്റുകൾ, 2021 FZ-S പതിപ്പിന്റെ പരസ്യ വീഡിയോയുമായി യമഹ
- 1 hr ago
സമഗ്രമാറ്റങ്ങൾ വെളിപ്പെടുത്തി 2021 കോമ്പസിന്റെ പുതിയ TVC പങ്കുവെച്ച് ജീപ്പ്
- 14 hrs ago
പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍; ബിഎംഡബ്ല്യു M340i എക്സ്ഡ്രൈവിന്റെ റിവ്യൂ വിശേഷങ്ങള്‍
Don't Miss
- Lifestyle
ശിവരാത്രി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറാം
- News
മാധ്യമപ്രവർത്തകരെ തരംതിരിച്ചാലൊന്നും കേന്ദ്രത്തിനെതിരായ പ്രതിഷേധത്തെ ഇല്ലാതാക്കാനാവില്ല; ജയരാജന്
- Movies
അഹാനയെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് പൃഥ്വിരാജ് അല്ല; കാരണം പറഞ്ഞ് ഭ്രമം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
- Finance
ഓഹരിയില്‍ വമ്പന്‍ ഇടിവ് നേരിട്ട് മുത്തൂറ്റ് ഫിനാന്‍സ്, എംജി ജോര്‍ജ് മുത്തൂറ്റിന്റെ മരണത്തിന് പിന്നാലെ
- Travel
ധൈര്യമായി യാത്രയ്ക്കിറങ്ങാം...സ്ത്രീകള്‍ക്കു തനിച്ചു യാത്രചെയ്യുവാന്‍ സുരക്ഷിതമായ നഗരങ്ങള്‍
- Sports
'സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെ തോന്നുന്നു'- റിഷഭിനെ പ്രശംസിച്ച് ഇന്‍സമാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 മോഡൽ V9 റോമർ, V9 ബോബർ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് മോട്ടോ ഗുസി
പുതിയ 2021 മോഡൽ V9 റോമർ, V9 ബോബർ മോട്ടോർസൈക്കിളുകൾ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്രവാഹന നിർമാണ കമ്പനിയായ പിയാജിയോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ഗുസി.

സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും 90 ഡിഗ്രി വി-ട്വിൻ എഞ്ചിനും ചാസിയിലേക്കുള്ള പുനരവലോകനങ്ങളുമായാണ് രണ്ട് മോട്ടോർസൈക്കിളുകളും ഇത്തവണ എത്തുന്നത്. മോട്ടോ ഗുസി V9 മോഡലുകൾ കസ്റ്റം-ലൈക്ക് രൂപത്തിന് പേരുകേട്ടതാണ്.

അതിനാൽ തന്നെ പുതിയ ആവർത്തനത്തിലും അതേ ചേരുവ കമ്പനി മുമ്പോട്ടുകൊണ്ടുപോയിട്ടുണ്ട്. മോട്ടോ ഗുസി V9 റോമർ സൂക്ഷ്മവും എന്നാൽ ശ്രദ്ധേയവുമായ മാറ്റങ്ങളാണ് വഹിക്കുന്നത്.
MOST READ: വർക്ക് ഫ്രം ഹോം മടുത്തോ? എവിടെ നിന്നും ജോലി ചെയ്യാൻ പുത്തൻ പോംവഴിയുമായി നിസാൻ

അത് പ്രധാനമായും ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളിലും അവയുടെ ഫിറ്റിലും ഫിനിഷിലുമാണെന്നാണ് കമ്പനി പറയുന്നത്. ഇത് ശരിയായൊരു മോട്ടോ ഗുസി മോട്ടോർസൈക്കിൾ പോലെ തന്നെയാണ് കാണപ്പെടുന്നത്.

അതായത് സിഗ്നേച്ചർ ഘടകങ്ങളായ ടിയർട്രോപ്പ് ആകൃതിയിലുള്ള ടാങ്കും റിബഡ് സീറ്റും വൈഡിയുള്ള റിയർ ഫെൻഡറുമെല്ലാം V9 റോമറിൽ തുടരുന്നു.മറുവശത്ത് മോട്ടോ ഗുസി V9 ബോബർ പേര് സൂചിപ്പിക്കുന്നത് പോലെ മിനിമലിസ്റ്റ് ലുക്ക് വഹിക്കുകയും പുതിയൊരു സീറ്റ് പരിചയപ്പെടുത്തുകയും ചെയ്യുന്നു.
MOST READ: 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്ടിന്റെ മികച്ച പ്രധാന ഹൈലൈറ്റുകള്‍

ഇതുകൂടാതെ ബൈക്കിലെ അലുമിനിയം സൈഡ് പാനലുകളും മഡ് ഗാർഡുകളും പുതിയതാണ്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫുൾ എൽഇഡി ലൈറ്റ് സെറ്റപ്പും നൽകി V9 ബോബറിൽ മോട്ടോ ഗുസി വളരെയധികം ശ്രദ്ധ ചെലുത്തിയതായി തോന്നുന്നു.

ഒരു പുതിയ 850 സിസി, 90 ഡിഗ്രി, വി-ട്വിൻ എഞ്ചിനാണ് രണ്ട് മോട്ടോർസൈക്കിളുകളും തുടിപ്പേകുന്നത്. ഇത് മോട്ടോ ഗുസിയുടെ V85 TT ഓൾ-ടെറൈൻ മോട്ടോർസൈക്കിളിനെ ശക്തിപ്പെടുത്തുന്ന അതേ എഞ്ചിനിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്.
MOST READ: ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?

V9 മോഡലുകളിൽ ഈ യൂണിറ്റ് പരമാവധി 65 bhp കരുത്തിൽ 73 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുമ്പത്തെ മോട്ടോർസൈക്കിളുകളിലെ യൂണിറ്റിന്റെ പരിണാമമാണ് പുതിയ ഫ്രെയിം എന്ന് കമ്പനി പറയുന്നു.

മികച്ച സ്ഥിരതയ്ക്കായി ഹെഡ്‌സ്റ്റോക്ക് ഏരിയയിലെ ഫ്രെയിമിനെ ബ്രാൻഡ് ശക്തിപ്പെടുത്തി. അതേസമയം ഫുട്പെഗുകളിൽ വൈബ്രേഷനുകൾ കുറയ്ക്കുന്നതിനും സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും റബ്ബർ പാഡുകളും ഗുസി ഉപയോഗിച്ചിരിക്കുന്നത് കാണാം.

ഇലക്ട്രോണിക്‌സ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം മോട്ടോർസൈക്കിളുകൾക്ക് എബിഎസും സ്വിച്ച് ചെയ്യാവുന്ന എംജിസിടി ട്രാക്ഷൻ കൺട്രോളറും മോട്ടോ ഗുസി സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പിയാജിയോ ഗ്രൂപ്പ് ഇപ്പോൾ മോട്ടോ ഗുസി V9 റോമറും V9 ബോബറും മാത്രമേ പ്രദർശിപ്പിച്ചിട്ടുള്ളൂ. വിലനിർണയത്തെയും ലഭ്യതയെയും കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീടുള്ള തീയതിയിൽ ഇറ്റാലിയൻ ബ്രാൻഡ് പ്രഖ്യാപിക്കും.