പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ബെനലി തങ്ങളുടെ ജനപ്രിയ പ്രീമിയം അഡ്വഞ്ചർ ടൂറർ TRK 502X മോഡലിന്റെ 2021 പതിപ്പ് യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു.

പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

യൂറോ-5 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച പുതിയ എഞ്ചിന്റെ സാന്നിധ്യമാണ് 2021 ബെനലി TRK 502X-ന്റെ പ്രധാന പ്രത്യേകത. 6,240 യൂറോയാണ് മോട്ടോർസൈക്കിളിനായി മുടക്കേണ്ടത്. അതായത് ഏകദേശം 5.41 ലക്ഷം രൂപ.

പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും TRK 502 റോഡ്-അധിഷ്ഠിത അഡ്വഞ്ചർ-ടൂററിന്റെ ഏറ്റവും പുതിയ ആവർത്തനം ഇന്ത്യൻ വിപണിയിലും ഈ വർഷം തന്നെ എത്തിച്ചേരുമെന്ന് ബെനലി നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

MOST READ: വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

4.80 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ബിഎസ്-VI TRK502 നിലവിൽ ഇന്ത്യയിൽ ലഭ്യമാണ്. യൂറോപ്പിലെത്തിയ പുതിയ മോഡലിലേക്ക് നോക്കിയാൽ അതിന്റെ മുൻഗാമികളിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചകങ്ങൾ ബൈനലി അതേപടി മുന്നോട്ട് കൊണ്ടുപോകുന്നു എന്നത് ശ്രദ്ധേയമാണ്.

പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, ട്വിൻ-പോഡ് ഹെഡ്‌ലൈറ്റ് സജ്ജീകരണം, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, സെമി ഫെയറിംഗ് ഡിസൈൻ, നക്കിൾ ഗാർഡുകൾ, മസ്ക്കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, വയർ-സ്‌പോക്ക് വീലുകൾ, ടോൾ-സെറ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം 2021 ബെനലി TRK502X അതേപടി നിലനിർത്തിയിട്ടുണ്ട്.

MOST READ: നവീകരണങ്ങളോടെ ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 5.30 ലക്ഷം രൂപ

പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

ബൈക്കിൽ കയറി ഇരിക്കുമ്പോൾ ഒരു പുതുമ അനുഭവപ്പെടാനായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ലേഔട്ട് കമ്പനി പുതുക്കിയത് സ്വീകാര്യമായ കാര്യമാണ്. ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ട്വിൻ പെറ്റൽ-ടൈപ്പ് റോട്ടറും പിന്നിൽ 260 mm സിംഗിൾ, പെറ്റൽ-ടൈപ്പ് ഡിസ്ക്കുമാണ് നൽകിയിരിക്കുന്നത്.

പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

ബെനലി TRK502X വേരിയന്റിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ 50 mm അപ്സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകളും പ്രീലോഡായി ക്രമീകരിക്കാവുന്ന റിയർ മോണോ-ഷോക്കും ഉൾപ്പെടുന്നു. മറ്റ് മെക്കാനിക്കൽ സവിശേഷതകൾ TRK 502-ന് സമാനമായിരിക്കും.

MOST READ: തരംഗമാകാൻ വീണ്ടും ഹമ്മർ; ഇലക്‌‌ട്രിക് എസ്‌യുവി പതിപ്പ് ഏപ്രിൽ മൂന്നിന് വിപണിയിൽ എത്തും

പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

499 സിസി, ലിക്വിഡ്-കൂൾഡ്, ട്വിൻ സിലിണ്ടർ എഞ്ചിനാണ് ഓഫ്-റോഡ് അധിഷ്ഠിത മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് 8,500 rpm-ൽ 46.8 bhp കരുത്തും 6,000 rpm-ൽ 46 Nm torque ഉം ഉത്പാദിപ്പിക്കും.

പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

TRK 502X ഉടൻ ഇന്ത്യൻ വിപണിയിലെത്തും. റോഡ്-കേന്ദ്രീകൃത മോഡലിനേക്കാൾ വളരെ ഉയർന്ന വിലയാണ് ഇത് വഹിക്കുക. അതായത് ഏകദേശം 5.20-5.40 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില ഈ പതിപ്പിനായി മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
New 2021 Benelli TRK 502X Euro-5 Complaint Model Launched. Read in Malayalam
Story first published: Wednesday, March 10, 2021, 9:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X