പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

X ഡയാവൽ സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ഡ്യുക്കാട്ടി. 18 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന മോഡലിനെ രണ്ട് വേരിയന്റുകളിലായാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

X ഡയാവൽ ഡാർക്ക്, X ഡയാവൽ ബ്ലാക്ക് സ്റ്റാർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സൂപ്പർ ബൈക്കിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ ടോപ്പ് എൻഡ് പതിപ്പിന് 22.60 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ട എക്സ്ഷോറൂം വില.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഡ്യുക്കാട്ടി ഡയാവൽ 1260 മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ രണ്ട് വേരിയന്റുകളും ഒരുങ്ങിയിരിക്കുന്നത്. പവർ ക്രൂയിസർ പതിപ്പുകൾക്കായുള്ള ഡെലിവറിയും ഇറ്റാലിയൻ ബ്രാൻഡ് ഉടൻ ആരംഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. പോയ വർഷം നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിച്ച മോഡലുകളെയാണ് ഇപ്പോൾ നമ്മുടെ രാജ്യത്തും എത്തിച്ചിരിക്കുന്നത്.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

മോട്ടോർസൈക്കിളുകൾക്കായുള്ള ബുക്കിംഗും ഇന്ത്യയിൽ ആരംഭിച്ചിച്ചിട്ടുണ്ട്. X ഡയാവൽ ഡാർക്ക് മോഡൽ സ്റ്റെൽത്ത്, കാർബൺ ബ്ലാക്ക് ഫ്രെയിം, മാറ്റ് ബ്ലാക്ക് വീലുകൾ എന്നിവ അവതരിപ്പിക്കുമ്പോൾ X ഡയാവൽ ബ്ലാക്ക് സ്റ്റാർ ഡെഡിക്കേറ്റഡ് ബ്ലാക്ക് സ്റ്റാർ ഗ്രാഫിക്സ്, ഗ്ലോസ് ബ്ലാക്ക് ഫ്രെയിമും വീലുകളിലുമാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

നിലവിൽ രാജ്യത്ത് വിൽക്കുന്ന 2021 ഡയവൽ മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കിയാണ് പുതിയ X പതിപ്പുകൾ നിർമിച്ചിരിക്കുന്നതെങ്കിലും ബോഡിയുടെ പല ഭാഗങ്ങളിലും കാർബൺ ഫൈബറിന്റെ ഉപയോഗവും പുതിയ ഗ്രാഫിക്സും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ഡ്യുക്കാട്ടി തയാറായിട്ടുണ്ട്. ഇത് പ്രീമിയം ക്രൂയിസറിന് ആകർഷകമായ രൂപം നൽകാൻ ഏറെ സഹായിച്ചിട്ടുണ്ട്.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

18 ലിറ്റർ ഫ്യുവൽ ടാങ്ക്, സിംഗിൾ-പീസ് ഹാൻഡിൽബാർ, എൽഇഡി ലൈറ്റിംഗ്, സിംഗിൾ-സൈഡ് സ്വിംഗ്ആം, അലോയ് വീലുകൾ, ട്വിൻ-ബാരൽ എക്സോസ്റ്റ്, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് X ഡയാവൽ ഡാർക്ക്, X ഡയാവൽ ബ്ലാക്ക് സ്റ്റാർ മോഡലുകളിലെ മറ്റ് പ്രധാന ഡിസൈൻ വിശദാംശങ്ങൾ.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ടയർ ഹഗ്ഗറിൽ ഘടിപ്പിച്ച നമ്പർ പ്ലേറ്റ് ഹോൾഡറിൽ ടേൺ സിഗ്നലുകൾ ഘടിപ്പിച്ചിരിക്കുന്നതും ഒരു വ്യത്യസ്‌ത രൂപമാണ് ഇറ്റാലിയൻ ക്രൂയിസർ മോട്ടോർസൈക്കിളിന് നൽകുന്നത്. ബൈക്കിന്റെ ഡാർക്ക് സ്റ്റാർ വേരിയന്റിൽ ബ്രാൻഡിന്റെ കായികക്ഷമത വർധിപ്പിക്കുന്ന ഉയർന്ന ഗ്രിപ്പ് സ്യൂഡ് ഫാബ്രിക്കും ഇടംപിടിച്ചിട്ടുണ്ട്.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ലിക്വിഡ്-കൂൾഡ് ടെസ്റ്റസ്ട്രെറ്റ വി-ട്വിൻ 1262 സിസി എഞ്ചിനാണ് X ഡയാവൽ മോട്ടോർസൈക്കിളുകളുടെ ഹൃദയം. ഡെസ്മോഡ്രോമിക് വേരിയബിൾ ടൈമിംഗ് സാങ്കേതികവിദ്യയുമായി വരുന്ന യൂണിറ്റ് 9,500 rpm-ൽ 158 bhp കരുത്തും 5,000 rpm-ൽ 127 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

മെച്ചപ്പെട്ട ഇലക്ട്രോണിക് റൈഡർ സഹായങ്ങൾക്കായി സ്ലിപ്പ്-അസിസ്റ്റ് ക്ലച്ചും റൈഡ്-ബൈ-വയർ സംവിധാനവുമുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 3.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഡ്യുക്കാട്ടി X ഡയാവലിന്റെ മറ്റൊരു സവിശേഷത.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

കമ്പനി വാഗ്ദാനം ചെയ്യുന്ന കണക്റ്റുചെയ്‌ത ഫീച്ചറുകൾക്കായി രണ്ട് വേരിയന്റുകളിലും ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ കൺസോൾ ഉണ്ട്. ഡാർക്ക് സ്റ്റാർട്ടിൽ ബ്രാൻഡിന്റെ ഡ്യുക്കാട്ടി മൾട്ടിമീഡിയ സിസ്റ്റം കൂടുതൽ സവിശേഷതകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

നിരവധി ഇലക്ട്രോണിക് റൈഡർ സഹായങ്ങളും പവർ ക്രൂയിസർ അവതരിപ്പിക്കുന്നുണ്ട്. ഇതിൽ സ്പോർട്ട്, ടൂറിംഗ്, അർബൻ എന്നീ മൂന്ന് റൈഡ് മോഡുകളും ഐഎംയു അടിസ്ഥാനമാക്കിയുള്ള കോർണറിംഗ് എബിഎസ്, ഡുക്കാട്ടി ട്രാക്ഷൻ കൺട്രോൾ, ഡ്യുക്കാട്ടി പവർ ലോഞ്ച്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളും ബ്രാൻഡ് അണിയിച്ചൊരുക്കിയിട്ടുണ്ട്

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ബൈക്കിന്റെ സസ്പെഷൻ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് 50 mm അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ഡ്യുക്കാട്ടി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് യൂണിറ്റുകളും പ്രീലോഡിനും റീബൗണ്ട് ഡാംപിംഗിനുമായി പൂർണമായും ക്രമീകരിക്കാവുന്നതാണ്. കേടുപാടുകൾ കുറക്കുന്നതിനായി സസ്‌പെൻഷനിൽ ഡി‌എൽ‌സി കോട്ടിംഗും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്.

പ്രാരംഭ വില 18 ലക്ഷം രൂപ; X ഡയാവൽ സൂപ്പർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി

X ഡയാവൽ ഡാർക്ക്, X ഡയാവൽ ബ്ലാക്ക് സ്റ്റാർ വേരിയന്റുകളുടെ ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡ്യുവൽ ഡിസ്കുകളും റേഡിയൽ മൗണ്ടഡ് ബ്രെംബോ M50 ഫോർ പിസ്റ്റൺ കാലിപറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിൽ 265 mm ഡിസ്ക്കിനൊപ്പം ബ്രെംബോ ടു പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുമാണ് ഇടംപിടിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
New 2021 ducati xdiavel power cruiser launched in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X