സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

സൂപ്പർ ബൈക്കുകളിലെ രാജാവ് എന്നറിയപ്പെടുന്ന മോഡലാണ് സുസുക്കി ഹയാബൂസ. പൂര്‍ണമായും നവീകരിച്ച സ്‌പോര്‍ട്‌സ് ടൂറര്‍ ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

അതിന്റെ ഭാഗമായി 2021 ഹയാബൂസയെ സുസുക്കി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും ജാപ്പനീസ് കമ്പനി സൂപ്പർ ബൈക്കിന്റെ കൃത്യമായ അവതരണ തീയതി ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

സുസുക്കി ഇന്ത്യയുടെ വെബ്‌സൈറ്റിലെ "ബിഗ് ബൈക്കുകൾ" വിഭാഗത്തിന് കീഴിൽ പുതിയ ഹയാബൂസ കണ്ടെത്താനാകും. വി-സ്ട്രോം 650 XT മോഡലിന് തൊട്ടടുത്തായി ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.

MOST READ: MT15 നേരിയ വില വര്‍ധനവുമായി യമഹ; പുതിയ വില വിവരങ്ങള്‍ ഇതാ

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

എന്നിരുന്നാലും പുതിയ ‘ബൂസ'യുടെ വിശദാംശങ്ങളൊന്നും അപ്‌ലോഡുചെയ്‌തിട്ടില്ല. വില നിർണയത്തെ സംബന്ധിച്ചിടത്തോളം 2021 സുസുക്കി ഹയാബൂസ 17 ലക്ഷം മുതൽ 20 ലക്ഷം രൂപ വില പരിധിയിൽ എത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

സികെഡി റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവന്ന മുൻ മോഡൽ നിർത്തലാക്കുന്നതിന് മുമ്പ് 13.75 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. ഏറ്റവും പുതിയ മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന 1340 സിസി ഇൻ-ലൈൻ 4 സിലിണ്ടർ എഞ്ചിനാണ് പുതിയ സുസുക്കി ഹയാബൂസക്ക് തുടിപ്പേകുന്നത്.

MOST READ: പാന്‍ അമേരിക്ക 1250 ഇന്ത്യന്‍ അരങ്ങേറ്റം വെളിപ്പെടുത്തി ഹാര്‍ലി ഡേവിഡ്സണ്‍

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

ഇത് 9700 rpm-ൽ പരമാവധി 187 bhp കരുത്തും 7000 rpm-ൽ 150 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

2021 മോഡലിലെ ഇലക്‌ട്രോണിക്‌സ് പാക്കേജിൽ ഒന്നിലധികം റൈഡിംഗ് മോഡുകൾ, പവർ മോഡ് സെലക്ടർ, ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നിവയെല്ലാം ലഭിക്കും.

MOST READ: എന്‍ഡ്-ടു-എന്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പേജ് സേവനം; MMRPL പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

അതോടൊപ്പം ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, ലോഞ്ച് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ആന്റി-ലിഫ്റ്റ് കൺട്രോൾ സിസ്റ്റം എന്നിവയ്‌ക്കൊപ്പം 6-ആക്സിസ് ഐ‌എം‌യു, കോർണറിംഗ് എബി‌എസ് തുടങ്ങിയ ഫീച്ചറുകളും 2021 സുസുക്കി ഹയാബൂസയിൽ ഇടംപിടക്കും.

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

പുതിയ സുസുക്കി ബൂസയ്ക്ക് അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ എയറോഡൈനാമിക് ഡിസൈൻ ഉണ്ട്. ഉയർന്ന വേഗത കൈവരിക്കാൻ മാത്രമല്ല, ആ കണക്കുകളിൽ മികച്ച സ്റ്റെബിലിറ്റി കൈവരിക്കാനും ഇത് സഹായിക്കും.

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

പുതുക്കിയ ഹെഡ്‌ലാമ്പ്, പുതിയ ഡ്യുവൽ-ടെയ്‌ലാമ്പ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ്, റിയർ സീറ്റ് കൗൾ എന്നിവയും ബൈക്കിൽ ഉൾപ്പെടുന്നു. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതോടെയാണ് പഴയ തലമുറ മോഡല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത്.

സുസുക്കി ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ ഹയാബൂസ, അരങ്ങേറ്റം ഉടൻ

രാജ്യത്തെ തെരഞ്ഞെടുത്ത സുസുക്കി ഡീലര്‍ഷിപ്പുകള്‍ ബൈക്കിനായുള്ള അനൗദ്യോഗിക ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെ പുതിയ ഹയാബൂസ ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു.

Most Read Articles

Malayalam
English summary
New 2021 Hayabusa Listed On Suzuki India Website Launch Soon. Read in Malayalam
Story first published: Thursday, April 8, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X