2021 ജാവ 42 മോഡലിന്റെ ഉത്പാദനം ആരംഭിച്ച് ക്ലാസിക് ലെജൻഡ്‌സ്; ചിത്രങ്ങൾ കാണാം

ഇന്ത്യൻ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് പുതിയതായി പ്രവേശിച്ച ക്ലാസിക് ലെജന്റ്സ് അടുത്തിടെ ഒരു പ്രധാന നാഴികക്കല്ല് താണ്ടുകയും ചെയ്‌തു. അതായത് 50,000 യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് പോയ വർഷം കമ്പനി നേടിയെടുത്തത്.

2021 ജാവ 42 മോഡലിന്റെ ഉത്പാദനം ആരംഭിച്ച് ക്ലാസിക് ലെജൻഡ്‌സ്; ചിത്രങ്ങൾ കാണാം

ഇത് കൂടുതൽ ശ്രദ്ധേയമാകുന്നത് ഉത്പാദനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഈ സുപ്രധാന നേട്ടം കൈവരിച്ചു എന്ന കാര്യത്തിലാണ്. തുടക്കത്തിൽ കാര്യങ്ങൾ പാളിയെങ്കിലും ഉത്പാദനവും ഡിമാൻഡും തിരിച്ചുപിടിക്കാനായത് ജാവയ്ക്ക് ആശ്വാസമാകുന്നുണ്ട്.

2021 ജാവ 42 മോഡലിന്റെ ഉത്പാദനം ആരംഭിച്ച് ക്ലാസിക് ലെജൻഡ്‌സ്; ചിത്രങ്ങൾ കാണാം

അതിനാൽ തന്നെ ജാവ 42 മോഡലിനെ ഒന്ന് മിനുക്കിയിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതിന്റെ ഭാഗമായി പുതിയ കളർ ഓപ്ഷനുകൾ മോട്ടോർസൈക്കിളിലേക്ക് ഉടനെത്തും. ക്ലാസിക് ലെജൻഡ്സിന്റെ പ്ലാന്റിൽ പരിഷിക്കരിച്ച മോഡലിനായുള്ള ഉത്‌പാദനം ആരംഭിച്ചിരിക്കുകയാണ്.

MOST READ: ഇന്ത്യൻ ചീഫ് പ്രീമിയം ക്രൂയിസറിനും പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ മോഡലുകളും ശ്രേണിയിലേക്ക്

2021 ജാവ 42 മോഡലിന്റെ ഉത്പാദനം ആരംഭിച്ച് ക്ലാസിക് ലെജൻഡ്‌സ്; ചിത്രങ്ങൾ കാണാം

പരിഷ്ക്കരിച്ച ജാവ 42

ജാവ 42 മോട്ടോർസൈക്കിളുകളുടെ നിലവിലുള്ള ലൈനപ്പ് അതേപടി തുടരും. ഇവയ്‌ക്ക് പുറമേ അലോയ് വീലുകളും ബ്ലാക്ക് ഔട്ട് ട്രീറ്റ്മെന്റും ഉപയോഗിച്ച് കമ്പനി പുതിയ ശ്രേണി ആരംഭിക്കുമെന്നാണ് സൂചന. ഇവിടെ ക്രോം ഘടകങ്ങൾ ഒഴിവാക്കി പുതിയ ആക്‌സസറികളും ജാവ ഓഫർ ചെയ്യും.

2021 ജാവ 42 മോഡലിന്റെ ഉത്പാദനം ആരംഭിച്ച് ക്ലാസിക് ലെജൻഡ്‌സ്; ചിത്രങ്ങൾ കാണാം

തണ്ടർബേർഡ് X സമാരംഭിക്കുമ്പോൾ റോയൽ എൻഫീൽഡ് തണ്ടർബേർഡ് ശ്രേണിയിൽ ചെയ്തതിന് സമാനമായ ഒന്നായിരിക്കാം ഇത്. ഈ പുതിയ ജാവ ശ്രേണിക്ക് ഒരു പുതിയ പേര് നൽകുമോ അതോ അതേ പേര് വിളിക്കപ്പെടുമോ എന്ന് കണ്ടറിയണം.

MOST READ: ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

2021 ജാവ 42 മോഡലിന്റെ ഉത്പാദനം ആരംഭിച്ച് ക്ലാസിക് ലെജൻഡ്‌സ്; ചിത്രങ്ങൾ കാണാം

ചിത്രങ്ങളിൽ കാണുന്നത് പോലെ പുതുക്കിയ ജാവ 42 വൈറ്റ്, മാറ്റ് ബ്ലാക്ക്, മാറ്റ് റെഡ് എന്നിവയുടെ പുതിയ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. നിലവിൽ ലഭ്യമായ കളർ ഓപ്ഷനുകളിലും ഇത് വാഗ്ദാനം ചെയ്തേക്കാം. കളർ നൽകിയ ബോഡി പാനലുകളും ഫ്യുവൽ ടാങ്കും ഒഴികെ ബാക്കി എല്ലാം കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

2021 ജാവ 42 മോഡലിന്റെ ഉത്പാദനം ആരംഭിച്ച് ക്ലാസിക് ലെജൻഡ്‌സ്; ചിത്രങ്ങൾ കാണാം

വിലയും എഞ്ചിൻ സവിശേഷതകളും

അടുത്തിടെ നൽകിയ വില വർധനവിന് ശേഷം സിംഗിൾ എബിഎസ് വേരിയന്റിന് ജാവ, ജാവ 42 എന്നിവയുടെ വില യഥാക്രമം 1.76 ലക്ഷം, 1.63 ലക്ഷം രൂപയുമാണ്. ഡ്യുവൽ ചാനൽ എബി‌എസിന് 1.85 ലക്ഷം രൂപയും 1.72 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: വിപണിയിലെ ജനപ്രീയ മോഡല്‍; ആക്ടിവ 6G-യ്ക്ക് ഓഫറുകളും ഫീനാന്‍സ് പദ്ധതികളുമായി ഹോണ്ട

2021 ജാവ 42 മോഡലിന്റെ ഉത്പാദനം ആരംഭിച്ച് ക്ലാസിക് ലെജൻഡ്‌സ്; ചിത്രങ്ങൾ കാണാം

എന്നാൽ അലോയ് വീലുകളും ബ്ലാക്ക് ഔട്ട് ഘടകങ്ങളും ചേർത്ത പുതിയ ജാവ 42 ശ്രേണിക്ക് 5,000 മുതൽ 10,000 രൂപ വരെ അധികംമുടക്കേണ്ടി വരും. അതേ ബിഎസ്-VI കംപ്ലയിന്റ് 293 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

2021 ജാവ 42 മോഡലിന്റെ ഉത്പാദനം ആരംഭിച്ച് ക്ലാസിക് ലെജൻഡ്‌സ്; ചിത്രങ്ങൾ കാണാം

ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 26.51 bhp കരുത്തിൽ 27.05 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ജാവ 42 മോഡലിന്റെ 293 സിസി യൂണിറ്റ്.

Source: Rushlane

Most Read Articles

Malayalam
English summary
New 2021 Jawa 42 Production Starts Launch Soon. Read in Malayalam
Story first published: Friday, February 12, 2021, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X