2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

കഴിഞ്ഞ വർഷം അവസാനത്തോടെ കവസാക്കി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സൂപ്പർസ്‌പോർട്ട് നിഞ്ച ZX-10R, ZX-10RR മോഡലുകളെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു സൂപ്പർ ബൈക്ക് പ്രേമികൾ.

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

എന്തായാലും ആ കാത്തിരിപ്പ് ഇനി അധികം നീളില്ല. അടുത്ത രണ്ട് മാസത്തിനുള്ളിൽ നിഞ്ച ZX-10R വേരിയന്റ് ഇന്ത്യയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതായത് 2021 മാർച്ചോടെ സൂപ്പർ സ്പോർട്ട് ബൈക്കിനെ വിപണിയിൽ പ്രതീക്ഷിക്കാമെന്ന് സാരം.

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

കവസാക്കി നിഞ്ച H2 മോഡലിന്റെ ഷാർപ്പ് ഡിസൈൻ സൂചകങ്ങളാണ് പുതിയ ZX-10R-ന് പ്രചോദനമായതെന്ന് തോന്നുന്നു. സെൻ‌ട്രൽ റാം ഇൻ‌ടേക്ക് ടണലിന്റെ ഇരുവശത്തും ഇരട്ട എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ സ്ഥാപിച്ചതോടെ സൂപ്പർ ബൈക്കിന് ആക്രമണാത്മക മുഖമാണ് സമ്മാനിച്ചിരിക്കുന്നത്.

MOST READ: സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

സൈഡ് ഫെയറിംഗിനുള്ളിൽ കവസാക്കി വിംഗ്‌ലെറ്റുകളെ സമന്വയിപ്പിച്ചു. ഇത് ഡൗൺഫോഴ്‌സ് 17 ശതമാനം കുറയാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്നു. ടെയിൽ ഭാഗം എന്നത്തേയും പോലെ ഷാർപ്പ് ഡിസൈൻ ശൈലി തന്നെയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

കവസാക്കി ചാസിയിലും പുനരവലോകനങ്ങൾ നടത്തിയിട്ടുണ്ട്. ഒന്നാമതായി വീൽബേസ് 10 മില്ലിമീറ്റർ വർധിപ്പിച്ചു. 8 മില്ലീമീറ്റർ നീളമുള്ള (1 മില്ലീമീറ്റർ താഴ്ന്ന പിവറ്റ് പോയിന്റോടുകൂടിയ) ഒരു പുതിയ സ്വിംഗാർം ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത് ചെയ്തിരിക്കുന്നത്.

MOST READ: ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

പൂർണമായും ക്രമീകരിക്കാവുന്ന ഷോവ ബാലൻസ് ഫ്രീ ഫോർക്ക്, റിയർ മോണോഷോക്ക് എന്നിവയിലും ട്വീക്ക്ഡ് ഇന്റേണലുകൾ ഉണ്ട്. ഈ മാറ്റങ്ങളുടെ ഫലം മെച്ചപ്പെട്ട ഹാൻഡിലിംഗാണ്. പുതിയ ZX-10R-ന്റെ എർഗണോമിക്സിലും കമ്പനി മാറ്റങ്ങൾ വരുത്തിയതും സ്വാഗതാർഹമാണ്.

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

ഫുട്പെഗുകൾ 5 മില്ലീമീറ്റർ‌ ഉയരത്തിലും ക്ലിപ്പ് ഓണുകൾ‌ 10 മില്ലീമീറ്റർ‌ മുന്നോട്ടും നീക്കി. പുതുക്കിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെയും കാറ്റലറ്റിക് കൺവെർട്ടറിന്റെയും സഹായത്തോടെ യൂറോ 5 / ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 998 സിസി, ഇൻലൈൻ-നാല് എഞ്ചിൻ അപ്‌ഡേറ്റുചെയ്‌തു.

MOST READ: ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.ഇലക്ട്രോണിക്സിനെ സംബന്ധിച്ചിടത്തോളം ബോഷ് സിക്‌സ്-ആക്സിസ് ഐ‌എം‌യു ട്രാക്ഷൻ കൺ‌ട്രോൾ, റൈഡിംഗ് മോഡുകൾ (3 സ്റ്റാൻ‌ഡേർ‌ഡ്, 4 കസ്റ്റമൈസബിൾ), കോർണറിംഗ് എ‌ബി‌എസ് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

പുതിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കിയ 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ വഴി ക്രമീകരണങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. സ്റ്റാൻഡേർഡായി ക്രൂയിസ് കൺട്രോൾ, എഞ്ചിൻ ബ്രേക്കിംഗ് കൺട്രോൾ, ലോഞ്ച് കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ, ഇലക്ട്രോണിക് ഓഹ്ലിൻസ് സ്റ്റിയറിംഗ് ഡാംപ്പർ എന്നിവയും 2021 ZX-10R-ന് ലഭിക്കുന്നു.

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

പുതുക്കിയ കവസാക്കി ZX-10R-ന് നിലവിലെ മോഡലിനേക്കാൾ 1.50 മുതൽ 2.00 ലക്ഷം രൂപ വരെ വിലയുണ്ടെന്ന് ഉയർന്നേക്കാം. ഇത് നിലവിൽ 13.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലക്കാണ് ഇന്ത്യയിൽ എത്തുന്നത്.

2021 മോഡൽ കവസാക്കി നിഞ്ച ZX-10R ഇന്ത്യയിലേക്കും; അരങ്ങേറ്റം 2021 മാർച്ചോടെ

എന്തായാലും മാർച്ചോടെ സൂപ്പർസ്പോർട്ട് കവസാക്കി മോട്ടോർസൈക്കിൾ രാജ്യത്തെ ഉപഭോക്താക്കൾക്കായി ലഭ്യമാക്കും. അരങ്ങേറ്റത്തിന് രണ്ട് മാസത്തോളം കാത്തിരിക്കണമെങ്കിലും പുതിയ കവസാക്കി ZX-10R മോഡലിനായുള്ള വിലകൾ കമ്പനി ഉടൻ പ്രഖ്യാപിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
New 2021 Kawasaki Ninja ZX-10R Supersport To Launch In India By 2021 March. Read in Malayalam
Story first published: Wednesday, January 13, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X