ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

ഇന്ത്യൻ വിപണിയിലെ തങ്ങളുടെ മോഡൽ ലൈനപ്പിലേക്ക് നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ഒരങ്ങുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്.

ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

ബ്രാൻഡിന്റെ തണ്ടർബേഡ് ശ്രേണിക്ക് പകരമായി മീറ്റിയോർ 350 ക്രൂയിസർ പുറത്തിറക്കി ഈ പുതിയ നവീകരണത്തിന് തുടക്കം കുറിച്ച എൻഫീൽഡ് തങ്ങളുടെ അഡ്വഞ്ചർ ടൂററായ ഹിമാലയന്റെ 2021 മോഡലും വിപണിയിൽ അവതരിപ്പിച്ചു.

ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

അടുത്തതായി മാറ്റങ്ങൾക്ക് വിധേയമാകുന്ന റോയൽ എൻഫീൽഡ് മോഡലാകും ക്ലാസിക് 350. കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ക്ലാസിക്കിന്റെ പുതുതലമുറ ആവർത്തനത്തിന്റെ പരീക്ഷണയോട്ടത്തിലാണ് ബ്രാൻഡ്.

MOST READ: ഫിഗൊ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളുടെ വേരിയന്റുകൾ വെട്ടിക്കുറച്ച് ഫോർഡ്

ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

ഈ വർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പുതുക്കിയ മോട്ടോർസൈക്കിൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായി നിരത്തിലിറങ്ങിയ 2021 ക്ലാസിക് 350-യുടെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ മോട്ടോർബീം പുറത്തുവിട്ടിരിക്കുകയാണ്.

ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

ചിത്രങ്ങളിൽ നിന്ന് കാണുന്നതു പോലെ തന്നെ പുതിയ ക്ലാസിക് 350 മോഡലിൽ വൃത്താകൃതിയിലുള്ള എൽഇഡി ടെയിൽ ‌ലൈറ്റുകൾ ഇടംപിടിച്ചേക്കാം. കൂടാതെ പുതുതായി നിർമിച്ച സ്പ്ലിറ്റ് സീറ്റുകളും പിന്നിൽ അല്പം വലിയ ഗ്രാബ് ഹാൻഡിലും മോട്ടോർസൈക്കിളിൽ ലഭ്യമാകുന്ന മറ്റ് പുതിയ ഡിസൈൻ വിശദാംശങ്ങളാണ്.

MOST READ: 10,000 പിന്നിട്ട് ഹൈനെസിന്റെ ജൈത്രയാത്ര; അഭിമാന നിമിഷമെന്ന് ഹോണ്ട

പ്രധാന ഹാലൊജെൻ യൂണിറ്റിന് ചുറ്റും വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള അപ്‌ഡേറ്റ് ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററും പുതിയ ക്ലാസിക് 350 വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ബ്രാൻഡിന്റെ ട്രിപ്പർ നാവിഗേഷനും മോട്ടോർസൈക്കിളിൽ വരും.

ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

പുതിയ ഹാൻഡിൽബാർ ഗ്രിപ്പുകളും സ്വിച്ച് ഗിയറും ഉൾച്ചേർക്കുന്നതും റോയൽ എൻഫീൽഡിൽ നിന്നുള്ള ശ്രദ്ധേയമായ തീരുമാനമായിരിക്കും. പുതിയ 2021 ക്ലാസിക് 350 അതിന്റെ നിലവിലെ പതിപ്പിന് സമാനമായ രൂപകൽപ്പനയും രൂപഘടനയും മുന്നോട്ട് കൊണ്ടുപോകും.

MOST READ: 6 നഗരങ്ങളില്‍കൂടി ബൈക്ക് ടാക്‌സി സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

എന്നിരുന്നാലും ഇത് മീറ്റിയോറിൽ നിന്ന് നിരവധി ഘടകങ്ങൾ കടമെടുക്കും. നിലവിലെ മോഡലിൽ കാണുന്ന സിംഗിൾ ഡൗൺ‌ട്യൂബ് ഫ്രെയിമിന് പകരമായി ഡബിൾ ക്രാഡിൾ ഫ്രെയിമിലായിരിക്കും നിർമിക്കുക.

ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 പുതിയ 349 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനുമായി വരും. അഞ്ച് സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കുന്ന യൂണിറ്റ് പരമാവധി 20.2 bhp കരുത്തിൽ 27 Nm torque ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ഭാവം മാറാൻ പുതിയ ക്ലാസിക് 350; കൂട്ടിന് എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് നിരവധി സവിശേഷതകളും

ഇങ്ങനെയൊക്കെയാണെങ്കിലും 2021 ക്ലാസിക് 350 നിലവിലെ മോഡലിന് സമാനമായ സസ്പെൻഷനും ബ്രേക്കിംഗും മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന സൂചന. ഈ മാറ്റങ്ങളോടെ മോട്ടോർസൈക്കിളിന്റെ വിലയും അല്പം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
New 2021 Royal Enfield Classic 350 Spied With LED Taillights. Read in Malayalam
Story first published: Thursday, February 11, 2021, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X