70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

സമീപകാലത്ത് നിരവധി പുതിയ ഇലക്ട്രിക് വാഹന നിർമാതാക്കളുടെ കടന്നുവരവിനാണ് ഇന്ത്യൻ വിപണി സാക്ഷ്യംവഹിക്കുന്നത്. പ്രത്യേകിച്ച് ഇരുചക്ര വാഹന വിഭാഗത്തിൽ. സുസ്ഥിരമായ ഭാവിക്കായി ഫോസിൽ ഇന്ധനങ്ങൾ വൈദ്യുതോർജ്ജത്തിന് വഴിയൊരുക്കേണ്ടതുണ്ടെന്നതിന്റെ ആവശ്യമാണ് ഇത് പറഞ്ഞുവെക്കുന്നത്.

70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഇപ്പോൾ മറ്റൊരു ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡും തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയാണ്. സൂപ്പർ സോക്കോ എന്ന കമ്പനി അടുത്തിടെ മൂന്ന് പുതിയ മോഡലുകൾ രാജ്യത്ത് പുറത്തിറക്കുന്നത്. അതിൽ രണ്ട് മോട്ടോർസൈക്കിളുകളും ഒരു സ്കൂട്ടറുമാണ് ഉൾപ്പെടുന്നത്.

70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഇലക്ട്രിക് മോട്ടോർസൈക്കിളുകളായ ടിസി വാണ്ടറർ, ടി‌എസ് സ്ട്രീറ്റ് ഹണ്ടർ എന്നിവക്ക് മുന്നോടായായി സൂപ്പർ സോക്കോ 2021 ക്യുമിനി എന്ന ഇലക്ട്രിക് സ്കൂട്ടർ പതിപ്പിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ബ്രാൻഡിന്റെ എൻട്രി ലെവൽ ഓഫറായാണ് ഇത് ഇടംപിടിക്കുന്നത്.

70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

കൂടുതൽ ശക്തമായ CUx ഇലക്ട്രിക് സ്കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ക്യുമിനി എന്ന് ചെറു മോഡലിനെ സൂപ്പർ സോക്കോ അണിയിച്ചൊരുക്കിയിരിക്കുന്നത്. 'ഫൺ വേ ടു മൂവ്' എന്ന ആകർഷകമായ പരസ്യവാചകവുമായി എത്തുന്ന മോഡൽ ഏറ്റവും ചുരുങ്ങിയതും ആധുനികവുമായ ഡിസൈൻ സമീപനമാണ് സ്വീകരിക്കുന്നത്.

70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഇത് പ്രാഥമികമായി പുതിയ റൈഡർമാർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പ്രത്യേകിച്ചും ഹ്രസ്വ, നഗര യാത്രകൾക്കായി. ബ്ലാക്ക്, ഗ്രേ, വൈറ്റ്, റെഡ് എന്നീ നാല് കളർ ഓപ്ഷനുകളിൽ ക്യുമിനി തെരഞ്ഞെടുക്കാൻ സാധിക്കും. കുറഞ്ഞ പവർ ഉള്ള സ്കൂട്ടർ ആയതിനാൽ 45 കിലോമീറ്ററാണ് പരമാവധി വേഗത.

70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഒരു പ്രധാന ഹൈലൈറ്റുകളിലൊന്നായ കാറിന്റേതു പോലുള്ള ഹെഡ്‌ലൈറ്റുകളുള്ള സിംഗിൾ-പീസ് പാനൽ ഉൾക്കൊള്ളുന്ന ബോഡി ഡിസൈൻ ക്യുമിനിക്ക് ലഭിക്കുന്നുവെന്ന് സൂപ്പർ സോക്കോ അവകാശപ്പെടുന്നു.

70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

യു-ആകൃതിയിലുള്ള ഹെഡ്‌ലാമ്പിന് പുറമേ ഇ-സ്കൂട്ടറിന് ഹാൻഡിൽബാറിന് മുന്നിലായി ഒരു എൽഇഡി ലൈറ്റിംഗും ലഭിക്കും. ഹാൻഡിൽബാറിലെ കറുത്ത നിറം, അലോയ് വീലുകൾ, ഫ്ലോർബോർഡ്, റിയർവ്യൂ മിററുകൾ എന്നിവ സ്‌കൂട്ടറിന് മികച്ച സ്‌പോർട്ടി നിലപാടാണ് നൽകുന്നത്.

70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഉപകരണങ്ങളുടെ കാര്യത്തിൽ കീലെസ് റിമോട്ട് സ്റ്റാർട്ട്, എൽഇഡി ടെയിൽ ലൈറ്റ്, എൽഇഡി റിയർ ടേൺ ഇൻഡിക്കേറ്ററുകൾ, 12 ഇഞ്ച് വീലുകൾ, മോണോക്രോം എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം സൂപ്പർ സോക്കോ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഇതിലെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സൂപ്പർ സോകോയുടെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുമായി ജോടിയാക്കുന്നതിലൂടെ ബാറ്ററി ചാർജ്, ജിപിഎസ് പൊസിഷനിംഗ്, അലാറം സ്റ്റാറ്റസ് എന്നിവ പോലുള്ള ഡാറ്റ വിവരങ്ങൾ പ്രദർശിപ്പിക്കും.

70 കിലോമീറ്റർ ശ്രേണി; പുതിയ സൂപ്പർ സോക്കോ ക്യുമിനി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

0.6 കിലോവാട്ട് അല്ലെങ്കിൽ 0.8 bhp കരുത്ത് ഉതപാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ക്യുമിനിയുടെ ഹൃദയം. ഇത് 48V, 20Ah ബാറ്ററി പായ്ക്കുകളിൽ നിന്ന് 0.96 കിലോവാട്ട് ശേഷിയുള്ള പവർ എടുക്കുന്നു. ഏഴ് മണിക്കൂറിനുള്ളിൽ ഹോം ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. മാത്രമല്ല 60-70 കിലോമീറ്റർ സിംഗിൾ ചാർജ് പരിധി നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
New 2021 Super Soco CUmini Electric Scooter Unveiled. Read in Malayalam
Story first published: Monday, March 1, 2021, 13:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X