ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

ബജറ്റ് സ്പോർട്‌സ് ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ജനപ്രിയ മോഡസാണ് ബജാജ് ഡൊമിനാർ 400. റോയൽ എൻഫീൽഡിന്റെ വിപണി പിടിക്കാനെത്തിയ കൊമ്പനായിരുന്നു ഇവൻ. ഒരു വലിയ തരംഗമൊന്നും ആവാനായില്ലെങ്കിലും മോശമല്ലാത്ത രീതിയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഡൊമിക്ക് സാധിച്ചിരുന്നു.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

എന്നാൽ റോയൽ എൻഫീൽഡ് ഹിമാലയന് ലഭിച്ച സ്വീകാര്യതയോ വരവേൽപ്പോ ബജാജ് ഡൊമിനാർ 400 പതിപ്പിന് ലഭിച്ചതുമില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ തന്നെ ചെറിയ മാറ്റങ്ങളോടെ കൂടുതൽ ടൂറിംഗ് ശേഷികളുമായി മോട്ടോർസൈക്കിൾ വിപണിയിലേക്ക് എത്തുകയാണ്.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

ടൂറിംഗ് കുപ്പായം ചെറുതായൊന്നു മിനുക്കി തുന്നിയെന്നു വേണമെങ്കിൽ പറയാം. അത്തരം ചില പരിഷ്ക്കാരങ്ങളുമായാണ് മോഡൽ വിൽപ്പനയ്ക്ക് സജ്ജമായിരിക്കുന്നത്. ഔദ്യോഗികമായി പുതിയ പതിപ്പിനെ ബജാജ് വിപണിയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും വാഹനം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

ഒരു ടൂറിംഗ് കിറ്റുമായി എത്തുന്ന പുതിയ വേരിയന്റിലെ മാറ്റങ്ങളിൽ കൂടുതലും കോസ്മെറ്റിക് നവീകരണങ്ങളാണ്. നേരത്തെ പറഞ്ഞപോലെ തന്നെ ടൂറിംഗിനായി കൂടുതൽ പ്രാപ്‌തമാവുകയെന്ന ലക്ഷ്യത്തോടെയാണ് ഡൊമിനാർ 400 ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.

ഡിനോസ് വോൾട്ട് എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ട പുത്തൻ ഡൊമിനാർ 400 പതിപ്പിന്റെ വോക്ക്എറൗണ്ട് വീഡിയോയാണ് മോട്ടോർസൈക്കിളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ബൈക്കിന് ഇപ്പോൾ മുൻവശത്ത് ഉയരമുള്ള വിൻഡ്‌സ്‌ക്രീനാണ് ബജാജ് സമ്മാനിച്ചിരിക്കുന്നത്.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

ഉയർന്ന വേഗതയിൽ വിൻഡ്ബ്ലാസ്റ്റിൽ നിന്നും റൈഡറിനെ സുരക്ഷിതമാക്കാനാണ് ഇത് സഹായിക്കുക. അതോടൊപ്പം തന്നെ പുതുതായി ഒരു ജോടി നക്കിൾ ഗാർഡുകളും കമ്പനി ഡൊമിനാർ 400-ന് നൽകിയിട്ടുണ്ട്. ഫ്രണ്ട് നമ്പർ പ്ലേറ്റ് ഹോൾഡർ മുമ്പത്തേതിനേക്കാൾ മികച്ച നിലവാരമുള്ള റബ്ബർ മൗണ്ടുകളിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇത് വൈബ്രേഷനുകൾ കുറയ്ക്കാൻ ഏറെ ഗുണകരമാകും.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

വിൻഡ്‌സ്‌ക്രീനിന് പിന്നിൽ ഒരു സ്മാർട്ട്‌ഫോൺ മൗണ്ടിംഗ് പോയിന്റാണ് ബജാജ് ഡൊമിനാർ 400 പരിചയപ്പെടുത്തുന്ന പുതിയ സവിശേഷത. ഇത് നിരവധി നിലവിലെ ഡൊമിനാർ ഉടമകൾ എക്സ്ട്രാ ആക്സസറിയായി തെരഞ്ഞെടുക്കുന്ന ഒരു ജനപ്രിയ ഉപകരണമാണ്. ഇന്റഗ്രേറ്റഡ് പില്യൺ ഗ്രാബ് ഹാൻഡിലുകളും ഒരു ചെറിയ പില്യൺ ബാക്ക്‌റെസ്റ്റും ഉള്ള ഒരു ടോപ്പ് ബോക്സിനായി ഒരു ടെയിൽ റാക്കും ബൈക്കിന്റെ പുതിയ വേരിയന്റിന് ലഭിക്കുന്നുമുണ്ട്.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

കൂടാതെ മോശം റോഡുകളിലോ ഓഫ്-റോഡ് ഭൂപ്രദേശങ്ങളിലോ പോകുമ്പോൾ അണ്ടർബെല്ലി ഭാഗത്തെ സംരക്ഷിക്കുന്നതിനായി ഒരു സ്റ്റീൽ ബാഷ് പ്ലേറ്റും ബജാജ് ഇവിടെ ചേർത്തിട്ടുണ്ട്. ഇത് തികച്ചും സ്വീകാര്യമായൊരു നടപടിയാണെന്നതിൽ ഒരു തർക്കവും വേണ്ട.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

പുതുതായി ഒരുക്കിയ മോട്ടോർസൈക്കിളിൽ ഒരു യുഎസ്ബി ചാർജിംഗ് പോർട്ട് ചേർക്കാനും കമ്പനി തയാറായി, ക്രാഷ് ഗാർഡ് മുമ്പത്തേക്കാൾ കൂടുതൽ സുരക്ഷിതമാണ്. അത് നല്ല പ്രായോഗികമായൊരു തീരുമാനമാണ്. തീർന്നില്ല, ഇതിനു പുറമെ റിവേഴ്സ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (ഇരട്ട സ്ക്രീൻ സജ്ജീകരണം) മാറ്റമില്ലാതെ തുടരുന്നു.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

ബാക്കിയുള്ള ഡൊമിനാറിന്റെ ഭാഗങ്ങളെല്ലാം നിലവിലെ മോഡലിന് സമാനമായാണ് നൽകിയിരിക്കുന്നത്. അതായത് മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ, ബ്രേക്കിംഗ് സിസ്റ്റം, എൽഇഡി ലൈറ്റിംഗ് എന്നിവയെല്ലാം ബജാജ് അതേപടി നിലനിർത്തിയെന്നു സാരം. മുഖ്യശത്രുവായിരുന്ന ഹിമാലയൻ വിൽപ്പനയിൽ ശ്രദ്ധേയമായ നേട്ടംകൊയ്‌ത് മുന്നേറുന്നത് നോക്കിനിൽക്കാൻ മാത്രമാണ് ഇതുവരെ ഡൊമിക്ക് സാധിച്ചിരുന്നുള്ളൂ.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

എന്നാൽ ഈ പുതിയ ടൂറിംഗ് മാറ്റങ്ങളോടെ ഹിമാലയനുമായി ഒപ്പത്തിനൊപ്പം പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലാണ് ബജാജ്. പുതുക്കിയ ഡൊമിനാർ 400 പതിപ്പ് നിലവിലുള്ള മോഡലിനേക്കാൾ നേരിയ വില വർധനവേടെയാകും വിപണിയിൽ എത്തുകയെന്നാണ് സൂചന. 2016 ഡിസംബറിൽ ആദ്യമായി വിൽപ്പനയ്ക്ക് എത്തിയപ്പോൾ സ്പോർട്‌സ് ടൂറിംഗ് മോട്ടോർസൈക്കിളിന് 1.36 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

എന്നാൽ പല ഘട്ടങ്ങളിലായി 70,000 രൂപയോളം ബജാജ് വർധിപ്പിക്കുകയും ചെയ്‌തിരുന്നു. നിലവിൽ 2.12 ലക്ഷം രൂപയാണ് പുതിയ ഡൊമിനാറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടൂറിംഗ് പരിഷ്ക്കാരങ്ങളോടെയെത്തുന്ന വേരിയന്റിന് ഏകദേശം 2.20 ലക്ഷം രൂപയോളം മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ ഒഴികെ ബൈക്കിന് മറ്റൊരു പുതുമയും അവകാശപ്പെടാനുണ്ടാവില്ല. നിലവിലെ അതേ 373 സിസി സിംഗിൾ സിലിണ്ടർ DOHC ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാകും ബജാജ് ഡൊമിനാർ 400 പതിപ്പിന് തുടിപ്പേകുക. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 40 bhp കരുത്തിൽ 35 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഹിമാലയനെ പിടിക്കാൻ ടൂറിംഗ് പരിഷ്ക്കാരങ്ങളുമായി പുത്തൻ ബജാജ് ഡൊമിനാർ 400; അവതരണം ഉടൻ

ഡൊമിനാറിന്റെ പ്രധാന സവിശേഷതകളിൽ 43 mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ, റേഡിയല്‍ മൗണ്ട് ചെയ്ത ഫ്രണ്ട് കോളിപ്പര്‍, ഡ്യുവല്‍-ബാരല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ തുടങ്ങിയവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

Image Courtesy: Dino's Vault

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
New bajaj dominar 400 coming soon with more touring friendly updates
Story first published: Monday, October 18, 2021, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X