ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

മിഡിൽ-വെയ്റ്റ് അഡ്വഞ്ചർ ടൂററായ TRK 502X മോഡലിന്റെ പുതിയ 2021 ബിഎസ്-VI പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബെനലി. 5.19 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് പ്രീമിയം മോട്ടോർസൈക്കിളിനെ രാജ്യത്ത് പരിചയപ്പെടുത്തിയിരിക്കുന്നത്.

ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

മെറ്റാലിക് ഡാർക്ക് ഗ്രേ കളർ ഓപ്ഷനാണ് ഈ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. ഇത് TRK 502X പതിപ്പിന്റെ മുൻഗാമിയേക്കാൾ 31,000 രൂപ കുറവാണെന്നത് ശ്രദ്ധേയമാണ്. അതേസമയം പ്യുവർ വൈറ്റ്, ബെനെല്ലി റെഡ് കളർ ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ 5.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

ഇവ ആമുഖ വിലകളാണ് ആയതിനാൽ വരും ദിവസങ്ങളിൽ ഇത് ബെനലി വർധിപ്പിക്കുമെന്ന് ഉറപ്പാണ്. ഏറ്റവും വ്യക്തമായ മാറ്റം അതിന്റെ 499 സിസി, പാരലൽ-ട്വിൻ എഞ്ചിനിലാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.

MOST READ: 2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

എഞ്ചിൻ നവീകരണത്തിലും TRK 502X വേരിയന്റിന്റെ കരുത്ത് അതേപടി നിലനിർത്താൻ ബെനലിക്ക് സാധിച്ചിട്ടുണ്ട്. ഇത് 8,500 rpm-ൽ‌ 46.8 bhp പവറും 6,000 rpm-ൽ‌‌ 46 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

ഈ വർഷം ജനുവരിയിൽ സമാരംഭിച്ച റോഡ്-ബയസ്ഡ് പതിപ്പിന്റെ ബിഎസ്-VI മോഡലിന് ലഭിച്ച മാറ്റങ്ങൾക്ക് സമാനമാണ് TRK 502X പതിപ്പിലും ബെനലി അവതരിപ്പിക്കുന്നത്. മികച്ച ദൃശ്യപരതയ്ക്കായി ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയർ, അലുമിനിയം-ഫ്രെയിം നക്കിൾ ഗാർഡുകൾ, പുതിയ ഹാൻഡിൽബാർ ഗ്രിപ്പുകൾ, പുനർരൂപകൽപ്പന ചെയ്ത മിററുകൾ എന്നിവ ബൈക്കിന് ലഭിക്കും.

MOST READ: V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ഓഫ്-റോഡ് കേന്ദ്രീകൃത പതിപ്പിന് മറ്റൊരു ലേഔട്ട്, ഓറഞ്ച് എൽസിഡി, വൈറ്റ് ബാക്ക്‌ലിറ്റ് അനലോഗ് ടാക്കോമീറ്റർ എന്നിവ ലഭിക്കുന്നതിനാൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വ്യത്യ‌തമാണെന്ന് പറയാം.

ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

ഓഫ്-റോഡ് അധിഷ്ഠിത മോഡലായ TRK 502X 19-17 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിലാണ് നിരത്തിലെത്തുന്നത്. ടൂറിംഗിനെ സഹായിക്കുന്നതിനായി വലിയ 20 ലിറ്റർ ഫ്യുവൽ ടാങ്ക് ഇതിന് നൽകിയിട്ടുണ്ട്.

MOST READ: റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

ഇതിനൊപ്പം ഒരു വലിയ വിൻഡ്‌സ്ക്രീനും പുതിയ കാസ്റ്റ് അലുമിനിയം റിയർ ബോക്സ് ബ്രാക്കറ്റും മിഡിൽ-വെയ്റ്റ് അഡ്വഞ്ചർ ടൂററിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. അത് മോഡലിന്റെ ടൂറിംഗ് ക്രെഡൻഷ്യലുകളെ വർധിപ്പിക്കുന്നു.

ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

അതേസമയം മുൻവശത്ത് രണ്ട് പിസ്റ്റൺ കാലിപ്പറുള്ള ഇരട്ട 320 mm ഫ്ലോട്ടിംഗ് ഡിസ്കുകളും പിൻവശത്ത് ഒരു പിസ്റ്റൺ കോളിപ്പറുള്ള 260 mm ഡിസ്ക്കുമാണ് TRK 502X പതിപ്പിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ

ഡെലിവറിക്ക് തയാറെടുത്ത പുതിയ 2021 ബിഎസ്-VI മോഡലിനായുള്ള ബുക്കിംഗ് 10,000 രൂപയ്ക്ക് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുക്കാൻ സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും ബെനലി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
2021 BS6 Benelli TRK502X Middle-Weight Adventure Tourer Launched In India. Read in Malayalam
Story first published: Thursday, March 18, 2021, 13:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X