സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ് പ്രശസ്ത ഇറ്റാലിയൻ സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളായ മോൺസ്റ്ററിന്റെ ഏറ്റവും പുതിയ 2021 മോഡൽ. അതിന്റെ ഭാഗമായി ബൈക്കിന്റെ ഒരു ടീസർ വീഡിയോയുമായി കമ്പനി എത്തിയിരിക്കുകയാണ്.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെയാകും ഐതിഹാസിക ബൈക്കിന്റെ പുത്തൻ ആവർത്തനം വിപണിയിലെത്തുകയെന്ന് ഡ്യുക്കാട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് കമ്പനി ടീസർ പങ്കുവെച്ചിരിക്കുന്നതും.

ഹ്രസ്വ ടീസർ വീഡിയോ ക്ലിപ്പ് നേക്കഡ് മോട്ടോർസൈക്കിളിന്റെ രൂപഘടനയാണ് പ്രദർശിപ്പിക്കുന്നത്. അതിനുപുറമെ "ജസ്റ്റ് ഫൺ" എന്ന ഹാഷ്‌ടാഗും ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ മാതൃകയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നിരുന്നാലും ഇതുവരെ കൃത്യമായൊരു തീയതി ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

ഉത്സവ സീസണിന് കൊടിയേറുന്ന സാഹചര്യത്തിലായിരിക്കും സൂപ്പർ ബൈക്കുമായി ഡ്യുക്കാട്ടി എത്തുകയെന്നാണ് അനുമാനം. മുൻഗാമിയെ അപേക്ഷിച്ച് പുതിയ ഡ്യുക്കാട്ടി മോൺസ്റ്ററിന് തികച്ചും വ്യത്യസ്തമായ ഡിസൈൻ ശൈലിയാണുള്ളത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഐതിഹാസിക മോഡലിന്റെ പുത്തൻ ആവർത്തനത്തെ പരിചയപ്പെടുത്തിയത്.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

മോൺസ്റ്റർ ഡിസൈനിലെ ഏറ്റവും വ്യത്യസ്തമായ സിഗ്നേച്ചർ ഘടകങ്ങളിലൊന്നായ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ ഇത്തവണ ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. 937 സിസി എൽ-ട്വിൻ ടെസ്റ്റസ്ട്രെറ്റ 11-ഡിഗ്രി എഞ്ചിനാണ് പുത്തൻ മോൺസ്റ്ററിന് തുടിപ്പേകുന്നത്. യൂറോ-5 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോട്ടോർസൈക്കിളിന്റെ 11-ഡിഗ്രി ടെസ്റ്റസ്ട്രെറ്റ ലിക്വിഡ്-കൂൾഡ്, ട്വിൻ സിലിണ്ടർ എഞ്ചിൻ ഇപ്പോൾ 937 സിസി യൂണിറ്റ് ഉപയോഗിച്ച് ഡ്യുക്കാട്ടി മാറ്റിസ്ഥാപിക്കുകയാണുണ്ടായത്.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

മുൻ മോൺസ്റ്റർ 821 പതിപ്പിന്റെ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലുതും 2.5 കിലോഗ്രാം ഭാരം കുറഞ്ഞതുമാണ്. ഈ പുതിയ എഞ്ചിനിൽ നിന്ന് മോൺസ്റ്റർ 9250 rpm-ൽ 111 bhp കരുത്തും 6500 rpm-ൽ 93 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇപ്പോൾ പ്രാപ്‌തമാണ്.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

ഭാരം കുറഞ്ഞ കാസ്റ്റ്-അലുമിനിയം വീലുകൾ, പുനർ‌രൂപകൽപ്പന ചെയ്ത ഇരട്ട വശങ്ങളുള്ള സ്വിംഗാർം, ഗ്ലാസ് ഫൈബർ റിൻ‌ഫോഴ്‌സ്ഡ് പോളിമർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുനർ‌രൂപകൽപ്പന ചെയ്ത റിയർ സബ്‌ഫ്രെയിം എന്നിവയും 2021 ആവർത്തനത്തിന്റെ ഭാരം കുറയ്ക്കാൻ ഡ്യുക്കാട്ടിയെ ഏറെ സഹായിച്ചിട്ടുണ്ട്.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

ആവേശകരമായ പ്രകടനവും ആനന്ദകരവും എളുപ്പവുമായ റൈഡിംഗും നൽകാൻ പുതിയ മോൺസ്റ്ററിന് ശക്തമായ മീഡിയം-ലോ ശ്രേണി ഉണ്ടെന്നും ഡ്യുക്കാട്ടി ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ ഗിയർബോക്‌സിനായി ഒരു പുതിയ 6-സ്പീഡ് യൂണിറ്റും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് അപ്/ഡൗൺ ക്വിക്ക്ഫൈറ്റർ സ്റ്റാൻഡേർഡായി നൽകുന്നു.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

പുതിയ ഡ്യുക്കാട്ടി മോൺസ്റ്ററിലെ സ്റ്റാൻഡേർഡ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. എല്ലാം വ്യത്യസ്ത തലത്തിലുള്ള ഇടപെടലുകൾക്ക് ക്രമീകരിക്കാവുന്നതാണ് എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.

മോൺസ്റ്ററിന്റെ രൂപകൽപ്പനയുടെയും സ്വഭാവത്തിന്റെയും ഏറ്റവും സവിശേഷമായ ഘടകങ്ങളിലൊന്നായ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് പകരം ഭാരം കുറഞ്ഞ അലുമിനിയം ഫ്രണ്ട് ഫ്രെയിമാണ് കമ്പനി ഇത്തവണ ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിൽ വളരെ ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പിന്റെ സാന്നിധ്യമാണ് എടുത്തു പറയാനുള്ളത്.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

ബൈക്കിന്റെ രൂപത്തെ കൂടുതൽ സ്പോർട്ടിയറാക്കാൻ എൽഇഡി ഡിആർഎല്ലും ഏറെ സഹായിക്കുന്നുണ്ട്. നേക്കഡ് ബൈക്കിന്റെ മുൻഭാഗം മസ്ക്കുലർ, സ്പോർട്ടി, ബോൾഡ് ശൈലിയിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പുതിയ മോൺസ്റ്ററിനെ വശത്ത് നിന്ന് നോക്കുമ്പോൾ അത് എത്രത്തോളം ഒതുക്കമുള്ളതാണെന്ന് മനസിലാക്കാൻ സാധിക്കും.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, എക്സ്പോസഡ് ബെൻഡ് പൈപ്പുകൾ, ഇരട്ട-എക്‌സ്‌ഹോസ്റ്റ്, സ്‌പോർട്ടി ടെയിൽ സെക്ഷൻ എന്നിവയാണ് 2021 മോൺസ്റ്ററിലെ പ്രധാന സവിശേഷതകൾ. മൊത്തത്തിൽ പുതിയ മോഡൽ തീർച്ചയായും ആധുനികമായാണ് കാണപ്പെടുന്നത്.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

പുത്തൻ മോൺസ്റ്ററിന്റെ സസ്പെൻഷൻ സജ്ജീകരണത്തിനായി അപ്സൈഡ് ഡൗൺ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഡ്യുക്കാട്ടി ഉൾപ്പെടുത്തിയിരിക്കുന്നത്. ഐതിഹാസിക ഇറ്റാലിയൻ ബ്രാൻഡായ ഡ്യുക്കാട്ടിയുടെ നിരയിലെ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളുനു പിന്നിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് മോൺസ്റ്റർ എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

സൂപ്പർ ബൈക്കുകളിലെ രാക്ഷസൻ; 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്, ടീസർ വീഡിയോ പുറത്ത്

ഇന്ത്യയിൽ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R, കവസാക്കി Z900 എന്നീ മോഡലുകളുമായാകും 2021 ഡ്യുക്കാട്ടി മോൺസ്റ്റർ മത്സരിക്കാൻ ഒരുങ്ങുന്നത്. വിപണിയിൽ എത്തുമ്പോൾ 10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയായിരിക്കും ബൈക്കിനായി നിശ്ചയിക്കുക എന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
New ducati monster naked super bike teased india launch soon
Story first published: Thursday, September 16, 2021, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X