പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

നിര്‍മാതാക്കളായ കെടിഎം അതിന്റെ മോഡലുകളെയെല്ലാം പുതുതലമുറയിലേക്ക് നവീകരിക്കുന്നതിന്റെ തിരക്കിലാണ്. പുതിയ രണ്ടാം തലമുറ RC-സീരീസ് മോട്ടോര്‍സൈക്കിളുകള്‍ ആഗോളതലത്തില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കെടിഎം പുതിയ തലമുറ RC125, RC200 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു. വാസ്തവത്തില്‍, ഈ പുതിയ മോട്ടോര്‍സൈക്കിളുകള്‍ ലഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. മോഡലുകളുടെ ഡെലിവറിയും കമ്പനി രാജ്യത്ത് ആരംഭിച്ചതായാണ് സൂചന.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

എന്നിരുന്നാലും അധികം വൈകാതെ തന്നെ രണ്ടാം തലമുറ RC390-നെയും രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും കമ്പനി ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ഓസ്ട്രിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാവില്‍ നിന്നുള്ള ഈ സൂപ്പര്‍സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളിന്റെ പുതുതലമുറ പതിപ്പ് കമ്പനിയുടെ ഇന്ത്യ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

പുതിയ തലമുറ കെടിഎം RC390 മറ്റ് RC-സീരീസ് മോട്ടോര്‍സൈക്കിളുകള്‍ക്ക് സമാനമാണ്. പഴയ കെടിഎം RC390- യുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ പുതിയ സൂപ്പര്‍സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളിന് ഡിസൈനിന്റെ കാര്യത്തില്‍ ഒരു സമ്പൂര്‍ണ്ണ മാറ്റമാണ് ലഭിച്ചിരിക്കുന്നത്.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

അതിന്റെ മുന്‍ഗാമിയേക്കാള്‍ ഏകദേശം 7 കിലോ ഭാരം പോലും വര്‍ധിക്കുകയും ചെയ്തു. മുന്‍വശത്ത്, ഹെഡ്‌ലാമ്പിനായി ഒരു പുതിയ ലേ ഔട്ടാണ് ലഭിക്കുന്നത്. അത് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ കം ഡിആര്‍എല്ലുകള്‍ക്കൊപ്പം എല്ലാ എല്‍ഇഡി സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്നു.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

മോട്ടോര്‍സൈക്കിളിന്റെ എയറോഡൈനാമിക്‌സില്‍ കാറ്റിന്റെ സംരക്ഷണവും സഹായവും നല്‍കുന്ന ഒരു പുതിയ വിസറും ഇതിന് ലഭിക്കുന്നു. മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന പൂര്‍ണ്ണമായും പുനര്‍ രൂപകല്‍പ്പന ചെയ്ത ബോഡി വര്‍ക്കും, വലിയ ഫെയറിംഗും പുതിയ RC390-ന് ലഭിക്കുന്നു.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

ഫീച്ചറുകളുടെ കാര്യത്തില്‍, രണ്ടാം തലമുറ RC 390-ന് പുതിയ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ TFT ഡിസ്പ്ലേയാണ് ലഭിക്കുന്നത്. അത് KTM-ന്റെ മൈ റൈഡ് ആപ്ലിക്കേഷനെയും പിന്തുണയ്ക്കുന്നു. യാത്രക്കാര്‍ക്ക് അതിന്റെ പുതിയ സ്വിച്ച് ഗിയര്‍ ഉപയോഗിച്ച് സംഗീത പ്ലേബാക്കും ഫോണ്‍ കോളുകളും നിയന്ത്രിക്കാന്‍ കഴിയും.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

കെടിഎമ്മിന്റെ സൂപ്പര്‍മോട്ടോ എബിഎസ് മോഡ്, കോര്‍ണറിംഗ് എബിഎസ്, കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും ഓപ്ഷണല്‍ ബൈ-ഡയറക്ഷണല്‍ ക്വിക്ക്-ഷിഫ്റ്ററും ഉള്‍പ്പെടുന്ന നിരവധി ഇലക്ട്രോണിക് എയ്ഡുകളും ഇതിന് ലഭിക്കുന്നു.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

ന്യൂ-ജെന്‍ കെടിഎം RC390- ന് അതിന്റെ മുന്‍ഗാമിയുടെ അതേ എഞ്ചിന്‍ ലഭിക്കുന്നു, എന്നിരുന്നാലും ചില ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തുകയും ചെയ്തിട്ടുണ്ട്. ബിഎസ് VI നിലവാരത്തിലുള്ള 373.2 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

ഈ മോട്ടോര്‍ 43.5 bhp പരമാവധി പവറും 37 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. അതായത് പവറില്‍ മാറ്റമില്ലെങ്കിലും മുമ്പത്തേതിനേക്കാള്‍ 1 Nm ടോര്‍ക്ക് കൂടുതലാണ് പുതിയ പതിപ്പിനെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പുതിയ തലമുറ കെടിഎം RC390, 2022-ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 3 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

സൂപ്പര്‍സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളിന് കമ്പനി വളരെ ആവശ്യമായ അപ്ഡേറ്റ് നല്‍കുന്നതിനാല്‍ പുതിയ തലമുറ RC 390 വിപണി ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന ലോഞ്ചുകളിലൊന്നാണ്.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

2021 RC390- ന് ക്രമീകരിക്കാവുന്ന ഫ്രണ്ട് ആന്‍ഡ് റിയര്‍ സസ്‌പെന്‍ഷന്‍ ഫീച്ചര്‍ ചെയ്യാം, ഇത് ഒരു ട്രാക്ക്-ഫോക്കസ്ഡ് മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ ഇത് സ്വാഗതാര്‍ഹമായ കൂട്ടിച്ചേര്‍ക്കലായിരിക്കും. അവതരിപ്പിച്ചുകഴിഞ്ഞാല്‍, RC390 ഇന്ത്യയില്‍ കവസാക്കി നിഞ്ച 300, ടിവിഎസ് അപ്പാച്ചെ RR310 എന്നിവയോടാകും മത്സരിക്കുക.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, പുതുതലമുറ RC125, RC200 എന്നീ മോഡലുകളെ ഇതിനോടകം തന്നെ കമ്പനി രാജ്യത്ത് അവതരിപ്പിച്ചു കഴിഞ്ഞു. ഇവയ്ക്ക് യഥാക്രമം 1.82 ലക്ഷം മുതല്‍ 2.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

പുതുതലമുറ RC390-യുടെ അവതരണം വൈകില്ല; ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി KTM

നിരവധി മാറ്റങ്ങള്‍ മോഡലുകളിലേക്ക് കമ്പനി കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇവയുടെ വിലയില്‍ ഗണ്യമായ വര്‍ധനവൊന്നും ഇല്ലെന്നതാണ് ഏറെ കൗതുകകരം. മോട്ടോജിപി റേസ് ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ 2021 കെടിഎം RC മോട്ടോര്‍സൈക്കിളുകളെ കമ്പനി നവീകരിച്ചിരിക്കുന്നതെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
New gen rc 390 launch soon in india ktm listed on indian website
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X