പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

പോരായ്‌മകളെല്ലാം പരിഹരിച്ച് പുതുതലമുറ ആവർത്തനത്തിലേക്ക് പ്രവേശിക്കുകയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. ബ്രാൻഡിനായി ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മോഡിലെ കൂടുതൽ പരിഷ്ക്കാരിയാക്കിയാണ് റെട്രോ ക്ലാസിക് നിർമാതാക്കൾ ഇത്തവണ പുറത്തിറക്കുന്നത്.

പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

J1D പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തണ്ടർബേർഡ് 350 ക്രൂയിസറിന് പകരമായി മീറ്റിയോർ 350 മോഡലിനെ പോയ വർഷം അവതരിപ്പിച്ച അതേ തന്ത്രമാണ് ക്ലാസിക്കിലും എൻഫീൽഡ് പരീക്ഷിക്കുന്നത്.

പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

പുതിയ തലമുറ ക്ലാസിക് 350 ഉൾപ്പെടെ ബ്രാൻഡിൽ നിന്ന് വരാനിരിക്കുന്ന 350 സിസി മോട്ടോർസൈക്കിളുകളെ J1D ആർക്കിടെക്ചർ സഹായിക്കും. കൂടുതൽ മിടുക്കനായി എത്തുന്ന ബൈക്കിനെ പ്രതീക്ഷയോടെ ഏറെ നാളായി കാത്തിരിക്കുകയാണ് ബുള്ളറ്റ് പ്രേമികൾ.

പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

ഇപ്പോൾ ഈ കാത്തിരിപ്പ് അധികം നീളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതായത് പുത്തൻ ക്ലാസിക് 350 ജൂലൈയിൽ വിപണിയിൽ എത്തിയേക്കാം. ഡബിൾ ഡൗൺ‌ട്യൂബ് ചാസിയിൽ നിന്നും പിൻമാറുന്ന മോഡൽ കൂടുതൽ മെച്ചപ്പെടുത്തലുകളുമായാകും അണിനിരക്കുക.

പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

മീറ്റിയോർ 350 പതിപ്പിൽ വരുത്തിയ മെച്ചപ്പെടുത്തലുകൾ കണക്കിലെടുക്കുമ്പോൾ 2021 ക്ലാസിക്കിന് മികച്ച സവാരി ഗുണനിലവാരവും കോർണറിംഗ് സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാകും. ഭാരം കുറക്കുന്നതിനായി പുതിയ ട്വിൻ ക്രാഡിൽ ഫ്രെയിം സഹായിക്കുകയും ഇന്ധനക്ഷമത കൂടുകയും ചെയ്യും.

പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

വരാനിരിക്കുന്ന ക്ലാസിക് 350 പുതിയ സ്വിച്ച് ഗിയർ ലേഔട്ടിനൊപ്പം മികച്ച എർഗണോമിക്സും ഗൂഗിൾ ട്രിപ്പർ നാവിഗേഷൻ സിസ്റ്റത്തിനായി പ്രത്യേക പോഡുള്ള പുതുക്കിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അവതരിപ്പിക്കും.

പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

ഏറ്റവും പ്രധാനമായി പുതുതലമുറ മോഡലിന്റെ മൊത്തത്തിലുള്ള ഫിറ്റും ഫിനിഷും മെച്ചപ്പെടുത്തുകയും കൂടുതൽ പ്രതികരിക്കുന്ന ചാസിസ് മികച്ച ഹാൻഡിലിംഗും ബ്രേക്കിംഗ് കഴിവുകളും മെച്ചപ്പെടുത്തുകയും ചെയ്യും.

പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

2021 റോയൽ എൻ‌ഫീൽഡ് ക്ലാസിക് 350 പുതുക്കിയ 349 സിസി സിംഗിൾ സിലിണ്ടർ OHC എയർ, ഓയിൽ-കൂൾഡ് എഞ്ചിനോടെയാകും എത്തുക എന്നതും ശ്രദ്ധേയമാകും. ഇത് പരമാവധി 20 bhp കരുത്തിൽ 27 Nm torque ഉത്‌പാദിപ്പിക്കാൻ പര്യാപ്തമായിരിക്കും.

പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

എഞ്ചിൻ അഞ്ച് സ്പീഡ് ഗിർബോക്‌സുമായാകും ജോടിയാക്കുക. ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം ലഭ്യമാകും. വില പരിധി ചെറുതായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ ക്ലാസിക് 350; ജൂലൈയിൽ വിപണിയിലേക്കെന്ന് സൂചന

സസ്പെൻഷൻ സജ്ജീകരണത്തിനായി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട ഗ്യാസ് ചാർജ്ഡ് റിയർ സസ്‌പെൻഷനും ഉപയോഗിക്കുന്നത് തുടരും. ഈ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും ഒരു പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കാനാണ് എൻഫീൽഡിന്റെ പദ്ധതി.

Most Read Articles

Malayalam
English summary
New-gen Royal Enfield Classic 350 Expected To Introduce In July 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X