ജാവ 42 സ്‌ക്രാംബ്ലർ പതിപ്പും ഒരുങ്ങുന്നു; കാണാം പരീക്ഷണ ചിത്രങ്ങൾ

ജാവ മോഡലുകളിലൂടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് തിരികെയെത്തിയ ക്ലാസിക് ലെജന്റ്സ് പുതിയ മോഡലുകളെ വിപണിയിൽ എത്തിച്ച് കളംനിറയാനുള്ള പദ്ധതിയിലാണ്.

ജാവ 42 സ്‌ക്രാംബ്ലർ പതിപ്പും ഒരുങ്ങുന്നു; കാണാം പരീക്ഷണ ചിത്രങ്ങൾ

മഹീന്ദ്രയുടെ ഭാഗമായ ക്ലാസിക് ലെജന്റ്സ് ബി‌എസ്‌എ, യെസ്ഡി ബ്രാൻ‌ഡുകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ജനപ്രിയ ജാവ 42 മോഡലിന്റെ ഒരു സ്‌ക്രാംബ്ലർ പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാനാണ് തീരുമാനം.

ജാവ 42 സ്‌ക്രാംബ്ലർ പതിപ്പും ഒരുങ്ങുന്നു; കാണാം പരീക്ഷണ ചിത്രങ്ങൾ

അതിന്റെ ഭാഗമായി പരീക്ഷണയോട്ടത്തിനും വിധേയമാക്കിയിരിക്കുകയാണ് പുത്തൻ ബൈക്കിനെ. ഇത് യെസ്‌ഡി എന്ന പേരിൽ അറിയപ്പെടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

MOST READ: പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

ജാവ 42 സ്‌ക്രാംബ്ലർ പതിപ്പും ഒരുങ്ങുന്നു; കാണാം പരീക്ഷണ ചിത്രങ്ങൾ

42 മോഡലിന്റെ പ്രധാന ഡിസൈൻ ലൈനുകൾ കമ്പനി നിലനിർത്തിയിട്ടുണ്ടെന്നും എന്നാൽ കുറച്ച് സ്‌ക്രാംബ്ലർ ഘടകങ്ങൾ ചേർക്കാനും ജാവ ശ്രമിച്ചിട്ടുണ്ടെന്നും റഷ്‌ലൈൻ പുറത്തുവിട്ട സ്പൈ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ജാവ 42 സ്‌ക്രാംബ്ലർ പതിപ്പും ഒരുങ്ങുന്നു; കാണാം പരീക്ഷണ ചിത്രങ്ങൾ

അതിൽ ഡ്യുവൽ പർപ്പസ് ടയറുകൾ, ഫോർക്ക് ഗെയ്‌റ്ററുകൾ, ഓഫ് റോഡ് സീറ്റ്, എക്‌സ്‌പോസ്ഡ് ടെയിൽ സെക്ഷൻ എന്നിവ ബൈക്കിൽ കാണാം. മറ്റ് ഭാഗങ്ങളായ വീലുകൾ, സസ്പെൻഷൻ, ഫ്രണ്ട് മഡ്ഗാർഡ്, ഫ്യൂവൽ ടാങ്ക്, റിയർ വ്യൂ മിററുകൾ എന്നിവ 42 പതിപ്പിൽ കാണുന്നതിനോട് സമാനമാണ്.

MOST READ: മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

ജാവ 42 സ്‌ക്രാംബ്ലർ പതിപ്പും ഒരുങ്ങുന്നു; കാണാം പരീക്ഷണ ചിത്രങ്ങൾ

എന്നാൽ സ്‌ക്രാംബ്ലർ സ്റ്റൈലിംഗിന് അടിവരയിടാൻ എൽ‌ഇഡി ടെയിൽ ‌ലൈറ്റ്, ഡിജിറ്റൽ കൺസോൾ, ഡ്യുവൽ ചാനൽ എ‌ബി‌എസ് എന്നിവ പോലുള്ള ആധുനിക സവിശേഷതകളും മോട്ടോർസൈക്കിളിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ജാവ 42 സ്‌ക്രാംബ്ലർ പതിപ്പും ഒരുങ്ങുന്നു; കാണാം പരീക്ഷണ ചിത്രങ്ങൾ

സ്‌ക്രാംബ്ലറിന്റെ എഞ്ചിൻ ലേഔട്ടും കവറും 42 മോഡലിന് സാമ്യമുള്ളതാണ്. അതിനാൽ ഈ എഞ്ചിൻ 27 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇതേ ട്യൂണിംഗായിരിക്കും വരാനിരിക്കുന്ന ബൈക്കിലേക്കും കമ്പനി കൂട്ടിച്ചേർക്കുക.

MOST READ: മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

ജാവ 42 സ്‌ക്രാംബ്ലർ പതിപ്പും ഒരുങ്ങുന്നു; കാണാം പരീക്ഷണ ചിത്രങ്ങൾ

അതോടൊപ്പം തന്നെ ഗിയർബോക്സ് ഓപ്ഷനും ബ്രാൻഡിന്റെ ക്ലാസിക് സഹോദരത്തിൽ നിന്ന് കടമെടുക്കാൻ സാധ്യതയുണ്ട്. പുതുതായി സമാരംഭിച്ച ഹോണ്ട CB350 RS, വരാനിരിക്കുന്ന റോയൽ എൻ‌ഫീൽഡ് ഹണ്ടർ എന്നിവയിൽ നിന്നാണ് ജാവയുടെ സ്ക്രാംബ്ലർ മത്സരം നേരിടുക.

ജാവ 42 സ്‌ക്രാംബ്ലർ പതിപ്പും ഒരുങ്ങുന്നു; കാണാം പരീക്ഷണ ചിത്രങ്ങൾ

മഹീന്ദ്ര മോജോ പ്ലാറ്റ്‌ഫോമിൽ നിന്ന് ക്ലാസിക് ലെജന്റുകൾ പുതിയ ജാവ മോട്ടോർസൈക്കിൾസ് രൂപപ്പെടുത്തിയപ്പോൾ ക്രാൻകേസ് ഉൾപ്പെടെയുള്ള ബ്രാൻഡിന്റെ വിന്റേജ് ഡിസൈൻ സവിശേഷതകൾ ആവർത്തിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തി. അതു തന്നെയാണ് വിപണിയിൽ കമ്പനിക്ക് നേട്ടമായതും.

Most Read Articles

Malayalam
English summary
New Jawa 42 Scrambler Model Spied Ahead Of Launch. Read in Malayalam
Story first published: Wednesday, March 24, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X