Just In
- 18 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 21 hrs ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 24 hrs ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- News
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ പ്രചാരണം തുടങ്ങി, പിണറായി ഇന്ന് മുതല്‍ എട്ട് ദിവസം ധര്മടത്തിറങ്ങും
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Movies
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുമകളോടെ പരീക്ഷണയോട്ടം നടത്തി ജാവ 42; അരങ്ങേറ്റം ഉടന്‍
ജാവ, ജാവ 42, പെറാക്ക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ജാവ മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജാവ 42 മോഡലിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നു.

ബ്രാന്‍ഡ് പുനരുജ്ജീവിപ്പിച്ച മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായ ജാവ 42-ന് പുതിയ അപ്ഡേറ്റുകള് ഉപയോഗിച്ചാണ് പരീക്ഷണയോട്ടം നടത്തുന്നത്. ജാവ മോട്ടോര്‍സൈക്കിളുകള്‍ രാജ്യത്ത് അവരുടെ എന്‍ട്രി ലെവല്‍ ഓഫറിംഗിന് കുറച്ച് അപ്ഡേറ്റുകള് നല്‍കാനൊരുങ്ങുന്നുവെന്ന സൂചനയാണിത് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നതനുസരിച്ച്, അപ്ഡേറ്റ് ചെയ്ത ജാവ 42 മോട്ടോര്‍സൈക്കിളില്‍ രണ്ട് അപ്ഗ്രേഡുകള്‍ അവതരിപ്പിക്കുന്നു. കുറച്ച് ട്രിം പീസുകളില്‍ ക്രോം ഫിനിഷ് മാറ്റിസ്ഥാപിക്കുന്നതിനായി അതിന്റെ പുതിയ ബ്ലാക്ക് ഔട്ട് ഡിസൈന്‍ ഉപയോഗിച്ച് ആരംഭിക്കുന്നു. ഇതില്‍ മുഴുവന്‍ ഡ്യുവല്‍ എക്സ്ഹോസ്റ്റ് സിസ്റ്റവും ഉള്‍പ്പെടുന്നു.
MOST READ: പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്

ഹെഡ്ലൈറ്റിന്ചുറ്റുമുള്ള ട്രിം, മുന്‍വശത്തെ സസ്പെന്ഷന് എന്നിവയ്ക്ക് ബ്ലാക്ക് ഔട്ട് ട്രീറ്റ്മെന്റ് ലഭിക്കുന്നു. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ മറ്റ് മാറ്റങ്ങളില്‍ ബ്ലാക്ക് ഔട്ട് അലോയ് വീലുകള്‍, ചെറിയ ഫ്ലൈസ്ക്രീന്‍, മോട്ടോര്‍ സൈക്കിളിലെ പില്യണ്‍ റൈഡറിനുള്ള ഗ്രാബ് ഹാന്‍ഡിലുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

മുമ്പത്തെ സ്പോക്ക് വീലുകളില്‍ നിന്ന് മോട്ടോര്‍സൈക്കിളിന് അലോയ് വീലുകള്‍ അപ്ഗ്രേഡ് ചെയ്തതിന്റെ ഫലമായി, 2021 ജാവ 42-ന് ട്യൂബ്ലെസ് ടയറുകള്‍ ലഭിച്ചേക്കും. റിയര്‍ സസ്പെന്‍ഷന്റെ മുകളിലെ മൗണ്ടിംഗുകള്ക്ക് അടുത്തായി ഒരു ചെറിയ റിസര്‍വോയറും ലഭിച്ചേക്കുമെന്നാണ് സൂചന.
MOST READ: മോഡലുകള്‍ക്ക് 50,000 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങളൊന്നും ബൈക്കില്‍ കാണാനിടയില്ല. ജാവ 42 നിലവില്‍ ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ 293 സിസി എഞ്ചിന് കരുത്തിലാണ് വിപണിയില്‍ എത്തുന്നത്.

ഈ എഞ്ചിന് 26.2 bhp കരുത്തും 27.05 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സിലേക്ക് എഞ്ചിന് ജോടിയാക്കുന്നത് തുടരുന്നു.
MOST READ: ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

മോട്ടോര്‍ സൈക്കിളിലെ സസ്പെന്ഷന് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നതിനായി മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട-ഷോക്ക് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്.

ജാവ മോട്ടോര്‍സൈക്കിള്‍ ആറ് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ 42 വാഗ്ദാനം ചെയ്യുന്നു, അതില്‍ 2 ഗ്ലോസും 4 മാറ്റ് തീമുകളും ഉള്‍പ്പെടുന്നു. സിംഗിള്‍-ചാനല്‍ എബിഎസ്, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നീ രണ്ട് വേരിയന്റുകളിലും ജാവ 42 വിപണിയില്‍ എത്തുന്നു.
MOST READ: നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.65 ലക്ഷം രൂപയും ഡ്യുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.74 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. മറ്റ് ബ്രാന്‍ഡുകളെപ്പോലെ 2021 ജനുവരി മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

ഓരോ മോഡലുകളിലും എത്ര രൂപ വെച്ച് വര്‍ധിപ്പിക്കും എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് മോഡലുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്ന് കമ്പനി അറിയിച്ചു.
Source:Autocar India