ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

ഇന്റലിഗോ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ജുപ്പിറ്റർ ZX ഡിസ്ക്ക് മോഡൽ പുറത്തിറക്കി ടിവിഎസ്. സ്റ്റാർലൈറ്റ് ബ്ലൂ, റോയൽ വൈൻ എന്നീ കളർ ഓപ്ഷനുകളിൽ എത്തുന്ന വേരിയന്റിന് 72,347 രൂപയാണ് എക്സ്ഷോറൂം വില.

ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

ടിവിഎസ് നിരയിൽ ഇന്റലിഗോ എന്ന പുതിയ സാങ്കേതികവിദ്യ ലഭിച്ച ആദ്യത്തെ ഇരുചക്ര വാഹനമായി ജുപ്പിറ്റർ ഇതോടെ മാറി. സുഖകരവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദ സവാരി അനുഭവവും' നൽകുന്നതിനാണ് പുതിയ ഇന്റലിഗോ ടെക്നോളജി പ്ലാറ്റ്ഫോം അവതരിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

ദീർഘനേരം ട്രാഫിക്കിൽ നിർത്തുമ്പോൾ എഞ്ചിൻ സ്വപ്രേരിതമായി സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള സുഖസൗകര്യവും മൈലേജും വർധിപ്പിക്കുന്നതിനും ഇതുവഴി മലിനീകരണം കുറയ്ക്കുന്നതിനും ഈ പുത്തൻ സാങ്കേതികവിദ്യ സ്കൂട്ടറിനെ സഹായിക്കുന്നു.

MOST READ: വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

ഈ മികച്ച 'സ്റ്റോപ്പ് & ഗോ' സാങ്കേതികവിദ്യയുള്ള ആദ്യത്തെ 110 സിസി സ്കൂട്ടറായി ടിവിഎസ് ജുപ്പിറ്റർ മാറുന്നുവെന്നും കമ്പനി അവകാശപ്പെട്ടു. എൽഇഡി ഹെഡ്‌ലാമ്പ്, മൊബൈൽ ചാർജർ, 2 ലിറ്റർ ഗ്ലോവ് ബോക്സ്, 21 ലിറ്റർ സ്റ്റോറേജ് എന്നിവ ജുപ്പിറ്ററിന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

മെച്ചപ്പെടുത്തിയ സവാരി സുഖത്തിനായി ക്രമീകരിക്കാവുന്ന ഷോക്ക് അബ്സോർബറുകളും ഇതിലുണ്ട്. മെക്കാനിക്കലുകളുടെ കാര്യത്തിൽ 110 സിസി എഞ്ചിനാണ് സ്കൂട്ടറിന് ലഭിക്കുന്നത്. ഇത് 7000 rpm-ൽ പരമാവധി 5.5 bhp പവറും 5500 rpm-ൽ 8.4 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: ബിഎസ് VI നിഞ്ചയുടെ അവതരണത്തിനൊരുങ്ങി കവസാക്കി; കുടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

തങ്ങളുടെ ഉപഭോക്താക്കളുടെ മേൻമക്കായും അവരുടെ ആവശ്യങ്ങൾ മനസിലാക്കാനും സമാനതകളില്ലാത്ത ഉൽപ്പന്ന അനുഭവം നൽകുന്നതിന് ഉൽപ്പന്നങ്ങൾ നവീകരിക്കുക എന്നീ തത്വശാസ്ത്രത്തിന്റെ സാക്ഷ്യമാണ് ഇന്റലിഗോ സാങ്കേതികവിദ്യയെന്ന് ടിവിഎസ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾസ്, സ്കൂട്ടേഴ്‌സ്, കോർപ്പറേറ്റ് ബ്രാൻഡ് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹൽദാർ പറഞ്ഞു.

ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കുന്നതിലൂടെ ഈ ഇന്റലിജന്റ് സ്റ്റോപ്പ് & ഗോ സാങ്കേതികവിദ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം അവർക്ക് സുഖപ്രദമായ സവാരി അനുഭവം സാങ്കേതികവിദ്യ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ജേഡ് D3 ഡെക്കര്‍ ഹെല്‍മെറ്റ് പുറത്തിറക്കി സ്റ്റഡ്‌സ്; വില 1,195 രൂപ

ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

ഇക്കോത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ (ET-Fi) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജൂപ്പിറ്റർ സ്കൂട്ടർ വരുന്നത്. ഇത് 15 ശതമാനം മികച്ച മൈലേജ്, ആരംഭക്ഷമത, ഈട് എന്നിവ നൽകുമെന്ന് അവകാശപ്പെടുന്നു.

ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

നിലവിൽ ഹോണ്ട ആക്‌ടിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന 110 സിസി സ്‌കൂട്ടറാണ് ടിവിഎസ് ജുപ്പിറ്റർ. അതിനാൽ തന്നെ പുത്തൻ നവീകരണങ്ങളും സാങ്കേതികവിദ്യകളും സമ്മാനിച്ച് മോഡലിനെ പുതുമയോടെ നിലനിർത്താൻ ടിവിഎസ് ശ്രമിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
New Jupiter ZX Disc Launched With TVS intelliGO Technology. Read in Malayalam
Story first published: Tuesday, February 2, 2021, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X