ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

റൈഡിംഗ് ഹെയ്‌ലിംഗ് മേജറിന്റെ ഇവി നിർമാണ വിഭാഗമായ ഓല ഇലക്ട്രിക് രണ്ട് ദിവസത്തിനുള്ളിൽ കുറിച്ചത് ചരിത്രമാണ്. ഒരു ബാറ്ററി വാഹനത്തിനും ഇന്ത്യയിൽ നേടാകാത്ത കാര്യങ്ങളാണ് വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾ കൊണ്ട് ഓല സ്വന്തമാക്കിയത്.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

ഓൺലൈനിൽ വിൽപ്പന ആരംഭിച്ച് 48 മണിക്കൂർ പിന്നിട്ടപ്പോഴേക്കും 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കാൻ കഴിഞ്ഞതായാണ് ഓല വ്യക്തമാക്കിയിരിക്കുന്നത്. ഇതിനർത്ഥം അടുത്തിടെ പുറത്തിറക്കിയ S1, S1 പ്രോ എന്നീ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ രണ്ട് ദിവസംകൊണ്ട് കമ്പനി വിറ്റുവെന്നാണ്.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

സെപ്റ്റംബർ എട്ടിന് ഇ-സ്കൂട്ടറുകൾ വിൽപ്പനയ്‌ക്കെത്തുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും കമ്പനിയുടെ വെബ്‌സൈറ്റിലെ സാങ്കേതിക തകരാറുകൾ കാരണം സെപ്റ്റംബർ 15-ലേക്ക് മാറ്റുകയായിരുന്നു. അങ്ങനെ അന്നേ ദിവസം രാവിലെ 8.00 ന് സ്കൂട്ടറുകളുടെ ഓൺലൈൻ വിൽപ്പന ഓല ഇലക്‌ട്രിക് ആരംഭിക്കുകയും ചെയ്‌തു.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

സെപ്റ്റംബർ 15 മുതൽ 17 വരെ 48 മണിക്കൂറത്തേക്കാണ് പർച്ചേസ് വിൻഡോ തുറന്നത്. ഈ സമയം കൊണ്ട് S1, S1 പ്രോ ഇലക്‌ട്രിക് മോഡലുകളുടെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു. വിൽപ്പന ആരംഭിച്ച തീയതിയിൽ ഈ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിലും ഷെഡ്യൂൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ സ്കൂട്ടറുകളുടെ ഡെലിവറികൾ കൃത്യമായ സമയത്ത് തന്നെ ലഭിക്കുമെന്ന് ഓല സിഇഒ ഉറപ്പ് നൽകിയിട്ടുണ്ട്.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

2021 ജൂലൈയിൽ കമ്പനി ഓൺലൈൻ ബുക്കിംഗുകൾ ആരംഭിച്ചപ്പോൾ ഓല സ്കൂട്ടർ റിസർവ് ചെയ്ത ഉപഭോക്താക്കൾക്ക് മുൻഗണന നൽകികൊണ്ടായിരിക്കും ഡെലിവറി നടത്തുക. ഓഗസ്റ്റ് 15 നാണ് ഒരു ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ഓല ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

499 രൂപയുടെ നാമമാത്രമായ ടോക്കൺ തുകയിൽ കമ്പനി വെബ്‌സൈറ്റിൽ ബുക്കിംഗുകൾ സ്വീകരിക്കുന്നത് തുടരുമെന്നും ഓല വ്യക്തമാക്കിയിട്ടുണ്ട്. ദീപാവലിക്ക് തൊട്ടുമുമ്പ് അടുത്ത വിൽപ്പനയും നവംബർ ഒന്നോടു കൂടി ആരംഭിക്കും. റിസർവ് ചെയ്തിട്ടും മുൻ വിൻഡോയിൽ സ്കൂട്ടർ വാങ്ങാൻ കഴിയാതിരുന്നവർക്ക് അടുത്ത വിൻഡോയിൽ വാങ്ങാൻ കഴിയുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

ഇതിനോടകം പണമടച്ചവർക്ക് ഡെലിവറിയുമായി സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി മെസേജിലൂടെ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ മുതൽ ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായുള്ള ഡെലിവറി ആരംഭിക്കുമെന്ന് അതിൽ പറയുന്നു. ബുക്കിംഗ് അനുസരിച്ച്, വാങ്ങുന്നവർക്ക് ഡെലിവറി തീയതികൾ ലഭിച്ചു. അതായത് ഒക്ടോബർ 2021 മുതൽ ജനുവരി 2022 വരെ.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

ബുക്കിംഗുകളും വാങ്ങലുകളും പൂർണമായും ഓൺലൈനിൽ നടത്തുന്ന മാതൃകയാണ് ഓല ഇലക്‌ട്രിക്കിന്റേത്. ഇതും വിപണിയിൽ ആദ്യമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. S1, S1 പ്രോ എന്നീ രണ്ട് രൂപങ്ങളിലായി ഓല സീരീസ് എസ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിച്ചത് കമ്പനിയുടെ നേട്ടമാണ്.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

ഇവയ്ക്ക് യഥാക്രമം 1.0 ലക്ഷം രൂപയും, 1.30 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എന്നാൽ വിവിധ സംസ്ഥാനങ്ങൾ നൽകുന്ന ഫെയിം II സബ്സിഡികൾ വഴി വില ഇനിയും കുറയും. വിവിധ സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ സംസ്ഥാന സബ്‌സിഡികളെ ആശ്രയിച്ച് വിലകൾ കൂടുതൽ താഴേക്ക് പോകാമെന്ന് സാരം.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

ഈ വർഷം ഒക്ടോബറിൽ 1000 നഗരങ്ങളിലും പട്ടണങ്ങളിലുമായി മോഡലുകളുടെ വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓല ഇലക്ട്രിക്കിന്റെ അടിസ്ഥാന S1 വേരിയന്റിന് 2.98 kWh ബാറ്ററി പാക്കാണ് കരുത്ത് നൽകുന്നത്. ഇത് ഒറ്റ ചാർജിൽ 90 കിലോമീറ്റർ വേഗതയും 121 കിലോമീറ്റർ വരെ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

മറുവശത്ത് S1 പ്രോയ്ക്ക് 3.97 കിലോവാട്ട് ബാറ്ററി പാക്കാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 115 കിലോമീറ്റർ വേഗതയും 181 കിലോമീറ്റർ വരെ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. രണ്ട് വകഭേദങ്ങളിലും മിഡ്-ഷിപ്പ് മൗണ്ടഡ് 5.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണുള്ളത്. ഇത് 8.5 കിലോവാട്ട് പവറും 58 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

ഓല S1 സ്റ്റാൻഡേർഡ്, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകൾ വാഗ്ദാനം ചെയ്യുമ്പോൾ പ്രീമിയം മോഡലാണെന്ന് അടിവരയിടാൻ ഈ രണ്ടിനും പുറമെ ഹൈപ്പർ എന്ന അധിക മോഡ് ഓല S1 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് വേരിയന്റുകളിലെയും ഹാർഡ്‌വെയർ സെറ്റപ്പിൽ ഒരു ഫ്രണ്ട് ഫോർക്കിൽ സസ്പെൻഡ് ചെയ്ത ട്യൂബുലാർ ഫ്രെയിമും പിൻ മോണോ ഷോക്കും ഉൾപ്പെടുന്നു.

ഇനി നിരത്തിൽ കാണാം, ഇലക്‌ട്രിക് ‌സ്‌കൂട്ടറുകളുടെ ഡെലിവറി ഒക്‌ടോബറോടെ ആരംഭിക്കുമെന്ന് ഓല

സംയോജിത ബ്രേക്കിംഗ് സംവിധാനത്തോടൊപ്പം രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. വായ്‌പ, ഇഎംഐ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി ഓല ഇലക്ട്രിക് നിരവധി ഫിനാൻസിംഗ് സ്ഥാപനങ്ങളുമായി പങ്കാളിത്തവും ഓല പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
New ola electric scooter deliveries will be commence from october in india details
Story first published: Saturday, September 18, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X