Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ഡൊമിനാര്‍ 250 രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന 250 സിസി ബൈക്കുകളിലൊന്നാണ്. നിലവില്‍ ഇതിന് 1.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എതിരാളികളില്‍ നിന്ന് മത്സരം ശക്തമാകുന്ന സമയങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ കമ്പനി നവീകരണം കൊണ്ടുവരുകയും ചെയ്യുന്നു.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

ഏറ്റവും ഒടുവിലായി ജനപ്രീയ മോഡലിനായി മൂന്ന് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചാണ് നിര്‍മാതാക്കള്‍ രംഗത്തെത്തുന്നത്. റേസിംഗ് റെഡ്/മാറ്റ് സില്‍വര്‍, സിട്രസ് റഷ്/മാറ്റ് സില്‍വര്‍, സ്പാര്‍ക്ക്ലിംഗ് ബ്ലാക്ക്/മാറ്റ് സില്‍വര്‍ എന്നീ നിറങ്ങളാണ് മോഡലില്‍ പുതിയതായി ബജാജ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന പള്‍സര്‍ 250-ല്‍ നിന്നുള്ള മത്സരം കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ 250 സിസി മോഡല്‍ ഒക്ടോബര്‍ 28-ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി, സെപ്റ്റംബറിലെ വില്‍പ്പനയില്‍ ഡൊമിനാര്‍ 250 വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

ബജാജ് 250 സിസി ശ്രേണിയില്‍ വൈവിധ്യമാര്‍ന്ന മോട്ടോര്‍സൈക്കിളുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡൊമിനാര്‍ 250 കൂടാതെ, അവര്‍ക്ക് ഹസഖ്‌വര്‍ണ ബ്രാന്‍ഡില്‍ നിന്നുള്ള ഇരട്ടകളായ Svartpilen, Vitpilen, പിന്നെ കെടിഎം ഡ്യൂക്ക് 250, അഡ്വഞ്ചര്‍ 250 എന്നിവയുണ്ട്.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

ഈ ആഴ്ച പള്‍സര്‍ NS250, പള്‍സര്‍ 250F എന്നിവയുടെ ലോഞ്ച് കാണുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഭാഗങ്ങളുടെ ആഗോള ദൗര്‍ലഭ്യം കാരണം ഉല്‍പ്പാദനം പരിമിതമായതിനാല്‍, ഡൊമിനാര്‍ 250 പ്രൊഡക്ഷന്‍ നമ്പറുകള്‍ കുറവായതിനാല്‍ കമ്പനി പള്‍സര്‍ 250 ഇരട്ടകളുടെ കൂടുതല്‍ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനായിരിക്കും മുന്‍തൂക്കം നല്‍കുക.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

അതേസമയം ഡൊമിനാര്‍ 250 നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ബജാജ് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. വാസ്തവത്തില്‍, വ്യവസായത്തിലെ മറ്റാരെക്കാളും 250 സിസി സെഗ്മെന്റില്‍ കൂടുതല്‍ വിറ്റഴിക്കുന്ന ഒരു മോഡലാണ് ഡൊമിനാര്‍ 250.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

എന്നാല്‍ ഓഗസ്റ്റിലെ 440 യൂണിറ്റുകളില്‍ നിന്ന് ഡൊമിനാര്‍ 250 സെപ്റ്റംബറില്‍ വെറും 4 യൂണിറ്റായി കുറഞ്ഞു. സാധ്യതയുള്ള പല വാങ്ങലുകാരും ഒരു കാത്തിരിപ്പ് നയം സ്വീകരിക്കുമായിരുന്നു. പള്‍സര്‍ 250 പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അവര്‍ ഒരു തീരുമാനം എടുക്കുമെന്ന് വേണം പ്രതീക്ഷിക്കാന്‍. രണ്ടില്‍ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് കണ്ടറിയണം.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

കഴിഞ്ഞ 12 മാസത്തിനിടെ, ഡൊമിനാര്‍ 250 വില്‍പന പ്രതിമാസം ശരാശരി 560 യൂണിറ്റുകളാണ്. അതിന്റെ വലിയ പതിപ്പായ ഡൊമിനാര്‍ 400 ശരാശരി പ്രതിമാസ വില്‍പ്പന 741 യൂണിറ്റുകളോടെ താരതമ്യേന മെച്ചപ്പെട്ടതായി കാണുകയും ചെയ്യുന്നു.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

ബൈക്കിന് മത്സരാധിഷ്ഠിത വിലയുണ്ടെങ്കിലും ഡൊമിനാര്‍ 250 വില്‍പ്പന പ്രതീക്ഷിച്ചതിലും താഴെയാണ്. ഈ വര്‍ഷം ജൂലൈയില്‍ ബജാജ് ഡൊമിനാര്‍ 250-ന്റെ വില 1.71 ലക്ഷം രൂപയില്‍ നിന്ന് 1.54 ലക്ഷം രൂപയായി കമ്പനി കുറച്ചിരുന്നു. 17,000 ന്റെ കുറവ് ശ്രദ്ധേയമാണെന്ന് വേണം പറയാന്‍.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

പ്രത്യേകിച്ചും മിക്ക നിര്‍മ്മാതാക്കളും ഈ വര്‍ഷം തങ്ങളുടെ ഇരുചക്രവാഹനങ്ങളുടെ വില ഒന്നിലധികം തവണ ഉയര്‍ത്തിയ സമയത്ത് ബജാജ് മാത്രമാണ് അതിന് വിപരീതമായി നിലകൊണ്ടത്. എന്നിരുന്നാലും, വിലക്കുറവ് വില്‍പ്പനയില്‍ കാര്യമായ വ്യത്യാസം വരുത്തിയതായി തോന്നുന്നില്ല.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ 1,750 യൂണിറ്റുകളെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 440 യൂണിറ്റുകളുടെ വില്‍പ്പന വളരെ കുറവാണ്. വില നിര്‍ണ്ണയത്തിനു പുറമേ, ബൈക്കിന്റെ രൂപവും ഭാവവും മെച്ചപ്പെടുത്താനും ബജാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

ഓഗസ്റ്റില്‍, ഡൊമിനാര്‍ 250-ന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു. സിട്രസ് റഷ്, മാറ്റ് സില്‍വര്‍, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക്, മാറ്റ് സില്‍വര്‍, റേസിംഗ് റെഡ്, മാറ്റ് സില്‍വര്‍ എന്നിങ്ങനെ മൂന്ന് നിറങ്ങളിലുള്ള വര്‍ണ്ണ ഓപ്ഷനുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇവ ബൈക്കിന്റെ സ്പോര്‍ട്ടി പ്രൊഫൈല്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചുവെന്ന് വേണം പറയാന്‍.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

എക്കാലത്തെയും വലിയ പള്‍സര്‍ എന്ന നിലയില്‍, 250 സിസി മോഡല്‍ മികച്ച സജ്ജീകരണങ്ങളുള്ള ബൈക്കായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, പള്‍സര്‍ 250 തികച്ചും പുതിയ രൂപമാണ്.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

നിലവിലുള്ള പള്‍സര്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പരിമിതമായ ഫീച്ചറുകള്‍ മാത്രമേ കടമെടുത്തിട്ടുള്ളൂ. പ്രധാന അപ്ഡേറ്റുകളില്‍ ഒരു പുതിയ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

ബ്ലൂടൂത്ത് അധിഷ്ഠിത കണക്റ്റിവിറ്റി ഫീച്ചറുകള്‍ ബൈക്കിന് ലഭിക്കാന്‍ സാധ്യതയുണ്ട്. ബൈക്കിന് പുതിയ ഷാസിയും ലഭിക്കും. ഫ്രെയിമില്‍ ഇരട്ട ട്യൂബുലാര്‍ ക്രാഡില്‍ ഫ്രെയിം അടങ്ങിയിരിക്കുന്നു, ഡൗണ്‍ട്യൂബ് ഇല്ല. മുന്നില്‍ സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുമാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ട്, ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രിമെക്ക കാലിപ്പറുകളാണ് ബൈക്കില്‍ ഉപയോഗിക്കുക.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

പള്‍സര്‍ 250 പൂര്‍ണ്ണമായും പുതിയ 249 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് മോട്ടോര്‍ ആയിരിക്കും. ഇത് പരമാവധി 24 bhp കരുത്തും 20 Nm torque ഉം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കും.

Bajaj Pulsar 250-യുടെ വരവ് തിരിച്ചടിയായത് Dominar 250-യ്ക്ക്; വില്‍പ്പന ഇടിഞ്ഞു

അസിസ്റ്റ്, സിപ്പര്‍ ക്ലച്ച്, വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) തുടങ്ങിയ നൂതന ഫീച്ചറുകള്‍ ബൈക്കിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
New pulsar 250 launch bajaj dominar 250 sales down last month
Story first published: Tuesday, October 26, 2021, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X