പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ രാജകീയ പദവി എക്കാലവുമുള്ള കമ്പനിയാണ് റോയൽ എൻഫീൽഡ്. അടുത്തിടെ പുതുതലമുറ മീറ്റിയോർ 350, ക്ലാസിക് 350 മോഡലുകൾ അവതരിപ്പിച്ച് കൂടുതൽ പരിഷ്‌കൃതമായ ബൈക്കുകൾ പുറത്തിറക്കാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

പുതുതലമുറ ജെ പ്ലാറ്റ്ഫോമിലേക്ക് ചേക്കേറിയ റോയൽ എൻഫീൽഡ് കുറ്റങ്ങളും കുറവുകളും പരിഹരിക്കുകയാണ് ഇതിലൂടെ അർഥമാക്കുന്നത്. ഇപ്പോൾ ഒരു പുതിയ വാഹന ശ്രേണി തന്നെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഹണ്ടർ 350, റെട്രോ സ്റ്റൈൽ 650 മോഡൽ, 650 ട്വിൻ ബൈക്കുകളുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ക്രൂയിസർ എന്നു വിളിക്കാവുന്ന ഒരു സ്ക്രാംബ്ലർ ഉൾപ്പെടെ നിരവധി പുതിയ മോട്ടോർസൈക്കിളുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

പുതിയ 650 സിസി ക്രൂയിസർ മോട്ടോർസൈക്കിളിനെ നവംബർ 25 നും 28 നും ഇടയിൽ ഇറ്റലിയിൽ നടക്കുന്ന 2021 EICMA ഷോയിൽ അവതരിപ്പിക്കാനാണ് എൻഫീൽഡ് തയാറെടുക്കുന്നത്. ക്രൂയിസറിനെ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ എന്ന് വിളിക്കാൻ സാധ്യതയുണ്ടെന്നാണ് ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നതും.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

50 കളുടെ തുടക്കത്തിൽ അമേരിക്കൻ വിപണിക്കായുള്ള ഒരു റോയൽ എൻഫീൽഡ് മോഡലിന് നേരത്തെ ഉപയോഗിച്ചിരുന്ന പേരാണ് സൂപ്പർ മീറ്റിയോർ എന്നത്. ഇന്ത്യയിലെ കമ്പനിയിൽ നിന്നുള്ള ഏറ്റവും ചെലവേറിയ മോട്ടോർസൈക്കിളായിരിക്കും ഇതെന്നാണ് വാർത്ത. ഇത് ഒരു പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളായാകും സമാരംഭിക്കുക.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

അതായത് കമ്പനിയുടെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയ്ക്ക് മുകളിലായി വരാനിരിക്കുന്ന സൂപ്പർ മീറ്റിയോർ ഇടംപിടിക്കുമെന്ന് സാരം. ഇതിനോടകം തന്നെ ബൈക്കിന്റെ പരീക്ഷണയോട്ടം നിരവധി തവണ എൻഫീൽഡ് നടത്തുകയും ചെയ്‌തിട്ടുണ്ട്.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

പുതിയ റോയൽ എൻഫീൽഡ് 650 സിസി ക്രൂയിസർ മോട്ടോർസൈക്കിൾ അതിന്റെ ഡിസൈൻ ഘടകങ്ങൾ KX കൺസെപ്റ്റിനൊപ്പം പങ്കിടാൻ സാധ്യതയുണ്ട്. ബൈക്കിന് താഴ്ന്ന സ്ലാങ്ങുള്ള സാധാരണ-ക്രൂയിസർ പോലുള്ള ശൈലിയായിരിക്കും ഉണ്ടാവുക. കാറ്റിന്റെ സംരക്ഷണത്തിനായി വലിയ വൈസറിനൊപ്പം വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും നേർത്ത ഫ്യുവൽ ടാങ്കും അലോയ് വീലുകളും വരാനിരിക്കുന്ന മോഡലിൽ കമ്പനി വാഗ്‌ദാനം ചെയ്തേക്കും.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

കോണ്ടിനെന്റൽ ജിടി, ഇന്റർസെപ്റ്റർ 650 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മോട്ടോർസൈക്കിളിന് നീളം കൂടിയ വീൽബേസ് ഉണ്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിൽ സ്പ്ലിറ്റ് സീറ്റുകൾ, ട്വിൻ-പൈപ്പ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, റൗണ്ട് ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, ഫോർവേഡ്-സെറ്റ് ഫൂട്ട് പെഗുകൾ, വലിയ പിൻ ഫെൻഡർ എന്നിവ ഉണ്ടാകും.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

പുതിയ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ ഒരു സാധാരണ ക്രൂയിസർ പോലെ തന്നെ ഒരു വലിയ 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലും കട്ടിയുള്ള പ്രൊഫൈൽ ടയറുകളുമായി വരാൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട സസ്പെൻഷൻ സജ്ജീകരണത്തിനായി അപ് സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും ലഭിക്കും.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

മോട്ടോർസൈക്കിളിൽ ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ്, സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, ട്രിപ്പർ നാവിഗേഷനോടുകൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ മുതലായവയും കമ്പനി സമ്മാനിച്ചേക്കും. പുതിയ റോയൽ എൻഫീൽഡ് സൂപ്പർ മോട്ടോ 650 ക്രൂയിസർ ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി 650 എന്നിവയുമായി അതേ പാരലൽ ട്വിൻ എഞ്ചിൻ പങ്കിട്ടേക്കും.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

പുതിയ ബൈക്കിന് 648 സിസി, എയർ-ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാകും തുടിപ്പേകുക. ഇത് പരമാവധി 47 bhp കരുത്തിൽ 52 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഈ എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

പുതിയ റോയൽ എൻഫീൽഡ് 650 സിസി ക്രൂയിസർ ബൈക്കിന്റെ അവതരണത്തെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. എന്നിരുന്നാലും അടുത്ത വർഷം ആദ്യ പകുതിയിൽ ബൈക്ക് വിൽപ്പനയ്‌ക്കെത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

കൂടാതെ സ്‌ക്രാം 411 എന്നറിയപ്പെടുന്ന കൂടുതൽ റോഡ് അധിഷ്ഠിത ഹിമാലയൻ പുറത്തിക്കാനും എൻഫീൽഡ് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനു പുറമെ അടുത്ത വർഷത്തിനുള്ളിൽ ഹണ്ടർ 350 വിൽപ്പനയ്‌ക്കെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650, ഹിമാലയൻ, മെറ്റിയർ 350 എന്നിവയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതിനാൽ റോയൽ എൻഫീൽഡ് അന്താരാഷ്ട്ര വിപണികളിലും മികച്ച നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

പേര് Super Meteor; എൻഫീൽഡിന്റെ പുത്തൻ 650 സിസി ക്രൂയിസറിന്റെ അരങ്ങേറ്റം ഉടൻ

ഇതിന്റെ ഭാഗമായി തങ്ങളുടെ രണ്ടാമത്തെ പുതിയ നിര്‍മാണ പ്ലാന്റും കൊളംബിയയില്‍ അടുത്തിടെ കമ്പനി സ്ഥാപിച്ചു. ഇന്ത്യയ്ക്ക് പുറത്ത് തെക്കേ അമേരിക്കയിലെ രണ്ടാമത്തെ നിർമാണ കേന്ദ്രമാണിത്. മാത്രമല്ല ഹിമാലയന്റെ ഉത്പാദനത്തിലാണ് പ്ലാന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.

Most Read Articles

Malayalam
English summary
New royal enfield 650cc cruiser likely to be called super meteor global debut soon
Story first published: Thursday, October 21, 2021, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X