Just In
Don't Miss
- Sports
IPL 2021: സഞ്ജു പ്രീപെയ്ഡ് സിം! പോസ്റ്റ് പെയ്ഡായാല് മാത്രമേ രക്ഷയുള്ളൂ- ഓജ പറയുന്നു
- News
ഫ്രാന്‍സ് വിരുദ്ധ പ്രക്ഷോഭം; പാകിസ്താനില്‍ സോഷ്യല്‍ മീഡിയ വിലക്കി, സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു
- Finance
എസ്ബിഐ സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട്; പലിശ നിരക്കും സൗജന്യ ഇടപാടുകളും മറ്റ് കൂടുതല്‍ വിവരങ്ങളും അറിയണ്ടേ?
- Movies
ആ പ്രണയത്തിനും വിവാഹത്തിനും മമ്മൂട്ടി വിലക്കി; സുരേഷുമായി ജീവിക്കാന്‍ തുടങ്ങിയത് വെല്ലുവിളിച്ചെന്ന് നടി മേനക
- Lifestyle
Happy Ram Navami 2021 Wishes : രാമ നവമി നാളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍
- Travel
റോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്പീഡ് ട്രിപ്പിളിന്റെ 1200 സിസി എഞ്ചിൻ ട്രയംഫ് ടൈഗറിലേക്കും
ഫ്ലാഗ്ഷിപ്പ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ ടൈഗർ 1200 പതിപ്പിന്റെ പുതുതലമുറ ആവർത്തനത്തിന്റെ അണിയറയിലാണ് ബ്രിട്ടീഷ് സൂപ്പർ ബൈക്ക് നിർമാതാക്കളായ ട്രയംഫ്.

എന്തായാലും നിരവധി മാറ്റങ്ങളുമായാണ് ബൈക്ക് വിപണിയിൽ എത്തുകയെന്നാണ് സൂചന.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അടുത്തിടെ പുറത്തിറക്കിയ നേക്കഡ് റോസ്റ്ററായ 2021 സ്പീഡ് ട്രിപ്പിളിൽ നിന്ന് കടമെടുത്ത പുതിയ പവർഫുൾ എഞ്ചിന്റെ സാന്നിധ്യമായിരിക്കും.

അതായത് പുതിയ സ്പീഡ് ട്രിപ്പിളിന്റെ അതേ 1,160 സിസി ഇൻലൈൻ ട്രിപ്പിൾ സിലിണ്ടർ എഞ്ചിനാണ് വരിനിരിക്കുന്ന പുതിയ ടൈഗർ 1200-ൽ ഇടംപിടിക്കുകയെന്ന് സാരം. സ്പീഡ് ട്രിപ്പിൾ RS വേരിയന്റിൽ ഈ യൂണിറ്റ് പരമാവധി 178 bhp കരുത്തിൽ 125 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.
MOST READ: TUV300 ഇനി ബൊലേറോ നിയോ; പുതിയ സ്പൈ ചിത്രം പുറത്ത്, അറിയാം കൂടുതൽ

ഇത് ബൈക്കിന്റെ മുൻഗാമിയുടെ 1,050 സിസി എഞ്ചിന്റെ പുതുക്കിയ പതിപ്പാണ് എന്നതും ശ്രദ്ധേയമാണ്. പുതിയ ടൈഗർ 1200 മോഡലിനായി ഈ എഞ്ചിൻ ഉപയോഗിക്കുന്നതിൽ ട്രയംഫിന് ഒന്നിലധികം ഗുണങ്ങളുണ്ട്.

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം, ടൈഗറിന്റെ നിലവിലുള്ള 1,215 സിസി ഫ്യുവൽ-ബർണറിനേക്കാളും കരുത്തുറ്റതാണ് ഈ യൂണിറ്റ്. രസകരമെന്നു പറയട്ടെ പുതിയ സ്പീഡ് ട്രിപ്പിളിന്റെ എഞ്ചിൻ ഭാരം കുറഞ്ഞതാണ്.
MOST READ: ജനപ്രിയ ക്ലാസിക് 350 മോഡലിന് വീണ്ടും വിലവർധനവുമായി റോയൽ എൻഫീൽഡ്

ഇത് ടൈഗറിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ കമ്പനിയെ സഹായിക്കും. അടുത്തിയെ ഇന്റർനെറ്റിലൂടെ പ്രചരിച്ച മറ്റൊരു പ്രധാന മാറ്റം ഒരു പുതിയ ടു-ആർം സ്വിംഗാർം ഉൾപ്പെടുത്തുന്നതാണ്.

ടൈഗർ 900 പതിപ്പിന്റെ പുതിയ ശ്രേണിക്ക് സമാനമായി ടൈഗർ 1200 മോഡലിനും ഷാർപ്പായതും ഒതുക്കമുള്ളതുമായ ഡിസൈൻ ഭാഷ്യം ലഭിച്ചതായി തോന്നുന്നു. പുതിയ ഇലക്ട്രോണിക്സ് സഹായങ്ങളുടെ ഒരു ഹോസ്റ്റും ഇതിൽ കണ്ടേക്കാം.

ഈ മാറ്റങ്ങളെല്ലാം തീർച്ചയായും കനത്ത വിലവർധനവിലേക്ക് നയിച്ചേക്കാം. പുതിയ ടൈഗർ മോഡലിന്റെ അന്താരാഷ്ട്ര അവതരണ തീയതി ഇതുവരെ അറിവായിട്ടില്ല.

എന്നിരുന്നാലും ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രീമിയം അഡ്വഞ്ചർ ടൂറർ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം ഇന്ത്യയിലേക്കും ബൈക്ക് എത്തും.