നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

ഹോണ്ട സിബി ഷൈൻ 125, ബജാജ് പൾസർ 125, ഹീറോ ഗ്ലാമർ, സൂപ്പർ സ്പ്ലെൻഡർ എന്നീ മോഡലുകൾ അരങ്ങുവാഴുന്ന ശ്രേണിയിലേക്ക് ടിവിഎസ് അവതരിപ്പിച്ച ഏറ്റവും പുത്തൻ മോഡലാണ് റൈഡർ 125.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ ഹൃദയമായി കണക്കാക്കപ്പെടുന്ന ഈ സെഗ്മെന്റിൽ ഇത്രയും നാൾ ടിവിഎസ് വിട്ടുനിന്നത് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു റൈഡർ 125 പതിപ്പിന്റെ അരങ്ങേറ്റം. രാജ്യത്തെ യുവാക്കളെയും കൂടുതൽ ആധുനികമായ ഉപഭോക്താക്കളെയും ലക്ഷ്യംവെച്ചുകൊണ്ടാണ് പുതിയ മോട്ടോർസൈക്കിളിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നതും.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

ആധുനിക സവിശേഷതകളും സ്പോർട്ടി ലുക്കുമായി എത്തിയ റൈഡറർ 125 മോഡലിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് ടിവിഎസ്. ഒരു യോഗാധ്യാപകന് റൈഡർ കൈമാറിയാണ് ടിവിഎസ് തുടക്കം കുറിച്ചിരിക്കുന്നത്.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

യെല്ലോ കളറിൽ പൂർത്തിയാക്കിയ ഡിസ്ക് ബ്രേക്ക് വേരിയന്റാണിത്. ഇത് ക്ലാസിലെ ഏറ്റവും മികച്ചതും സെഗ്മെന്റ് സവിശേഷതകളിൽ മികച്ചതുമായ പതിപ്പാണ്. ഇതിൽ ഇക്കോ, പവർ റൈഡിംഗ് മോഡുകളും റിവേഴ്സ് എൽസിഡി ഡിജിറ്റൽ സ്പീഡോമീറ്ററും ഉൾപ്പടെയുള്ള സൗകര്യങ്ങളുമായാണ് നിരത്തിലെത്തുന്നത്.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

77,500 രൂപയുടെ പ്രാരംഭ വിലയിൽ എത്തിയ പുതിയ ടിവിഎസ് റൈഡർ വ്യത്യസ്‌ത വേരിയന്റുകളിലും തെരഞ്ഞെടുക്കാനാകും. സ്‌ട്രൈക്കിംഗ് റെഡ്, ബ്ലേസിംഗ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫിയറി യെല്ലോ എന്നീ കളർ ഓപ്ഷനിലും ഓപ്ഷനുകളിലും ഡ്രം, ഡിസ്ക് വേരിയന്റുകളിലും മോട്ടോർസൈക്കിൾ ലഭ്യമാകും.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

റൈഡർ 125 ഡ്രം ബ്രേക്ക് വേരിയന്റിന് 77,000 രൂപയും ഡിസ്ക് ബ്രേക്ക് വേരിയന്റിന് 85,000 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കുറച്ചു മാസങ്ങൾക്ക് ശേഷം ബ്ലൂടൂത്ത് കണക്റ്റഡ് ഫീച്ചറുകൾ ഉൾക്കൊള്ളുന്ന റൈഡറിന്റെ മറ്റൊരു വകഭേദം കൂടി ടിവിഎസ് പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് ഏകദേശം 90,000 രൂപയായിരിക്കും മുടക്കേണ്ടി വരിക.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

ബെസ്റ്റ്-ഇൻ-ക്ലാസ് ആക്സിലറേഷൻ, ഫസ്റ്റ്-ഇൻ-സെഗ്മെന്റ് റൈഡ് മോഡുകൾ, റിവേഴ്സ് എൽസിഡി ക്ലസ്റ്റർ, വോയ്സ് അസിസ്റ്റിനൊപ്പം ഓപ്ഷണൽ 5 ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്സ് അസിസ്റ്റ് പ്രവർത്തനം എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള ടിവിഎസിന്റെ സ്മാർട്ട് കണക്റ്റ് സ്യൂട്ട് സവിശേഷതകളെല്ലാം റൈഡറിന്റെ പ്രത്യേകതകളാണ്.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

ഓൺ ബോർഡ് സവിശേഷതകളിൽ അണ്ടർ സീറ്റ് സ്റ്റോറേജും വിശാലമായ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും വരെ ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്. മികച്ച റൈഡിംഗ് സൗകര്യവും മൈലേജും ഉറപ്പാക്കുന്ന ഇന്റലിഗോ എന്ന സാങ്കേതികവിദ്യ വരെ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൽ ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

അതോടൊപ്പം ട്രാഫിക് സിഗ്നലുകളിലും എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ മലിനീകരണം ഗണ്യമായി കുറയ്ക്കുന്ന ഇന്ധനക്ഷമത, ആരംഭക്ഷമത, വിശ്വാസ്യത എന്നിവയുമായി ബന്ധപ്പെട്ട ഇക്കോട്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ (ETFi) സാങ്കേതികവിദ്യയും പുതിയ റൈഡറിൽ ഉൾച്ചേർക്കാനും ടിവിഎസ് ശ്രദ്ധിച്ചിട്ടുണ്ട്.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

കൂടാതെ എഞ്ചിൻ ഇമോബിലൈസർ, ഹെൽമെറ്റ് റിമൈൻഡർ എന്നിവയുള്ള സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്ററും ടിവിഎസ് റൈഡർ 125 മോഡലിന്റെ സവിശേഷതകളുടെ ഭാഗമാകും. സ്റ്റൈലിംഗ്, ടാങ്ക് എക്സ്റ്റൻഷൻ ഭാഗങ്ങൾ തുടങ്ങിയവയിൽ 3D ടിവിഎസ് ചിഹ്നമുള്ള ഒരു ബോൾഡ് ഡിസൈൻ ശൈലിയാണ് പുതിയ ബൈക്ക് സ്വീകരിച്ചിരിക്കുന്നത്.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

ഒരു ഫുൾ സൈസ് പില്യൻ ഗ്രാബ് ഹാൻഡിൽ, ഫുൾ എൽഇഡി ഹെഡ്ലാമ്പ്, കോണീയ എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ബൈക്കിനെ തിരിച്ചിരിക്കുന്നു. ടിവിഎസ് റൈഡർ ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകളിലാണ് നിരത്തിലേക്ക് എത്തുന്നത്.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 780 മില്ലീമീറ്റർ സീറ്റ് ഉയരവുമാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ടിവിഎസ് റൈഡറിന് പുതിയ 125 സിസി, എയർ, ഓയിൽ കൂൾഡ് 3V എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 7,500 rpm-ൽ പരമാവധി 11.3 bhp കരുത്തും 6,000 rpm-ൽ 11.2 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

റൈഡറിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ പിൻവശത്ത് ഗ്യാസ് ചാർജ്ജ് ചെയ്ത 5 സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും മുന്നിൽ ലോ ഫ്രിക്ഷൻ സസ്പെൻഷനുമാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി 240 mm ഡിസ്ക്ക് മുന്നിലും പിന്നിൽ 130 mm ഡ്രമ്മുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

നിരത്തിൽ പായാൻ പുതിയ TVS Raider 125; ഡെലിവറി ആരംഭിച്ച് കമ്പനി

ടിവിഎസിന്റെ ലൈനപ്പിൽ റേഡിയോൺ 110, അപ്പാച്ചെ RTR 160 4V മോഡലുകൾക്കിടയിലാണ് പുതിയ റൈഡർ 125 ബൈക്കിനെ സ്ഥാപിച്ചിരിക്കുന്നത്. 125 സിസി മോട്ടോർസൈക്കിൾ ശ്രേണിയിൽ ബജാജ് പൾസർ 125 NS, ഹീറോ ഗ്ലാമർ X-TECH, സ്പ്ലെൻഡർ പ്ലസ്, ഹോണ്ട ഷൈൻ എന്നിവയുമായാണ് കമ്പനി മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
New tvs raider 125 motorcycle delivery started in india
Story first published: Saturday, September 18, 2021, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X