ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

ഇന്ത്യൻ വിപണിയിൽ പുതിയ ഉൽപന്ന തന്ത്രത്തിലൂടെ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് ജനപ്രിയ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ. FZ-X 155, MT-15, FZS എന്നിവയുടെ മോട്ടോജിപി എഡിഷനുകൾ അവതരിപ്പിച്ച കമ്പനി പുതിയൊരു 155 സിസി പ്രീമിയം മാക്‌സി സ്‌കൂട്ടറിനെ കൂടി രാജ്യത്ത് പരിചയപ്പെടുത്താൻ തയാറെടുക്കുകയാണ്.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

ആഗോളതലത്തിൽ പ്രചാരത്തിലുള്ള Yamaha Aerox 155 മോഡലുമായാണ് പുതിയ പരീക്ഷണത്തിന് ബ്രാൻഡ് ഒരുങ്ങുന്നത്. ഇന്ത്യയിൽ പ്രീമിയം സ്‌കൂട്ടറുകൾക്ക് വർധിച്ചുവരുന്ന ഡിമാന്റ് കണക്കിലെടുത്താണ് ഈ തീരുമാനം. മാത്രമല്ല Suzuki Burgman Street, Aprilia SXR മാക്‌സി സ്‌കൂട്ടറുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും പുതിയ മോഡലിന്റെ അരങ്ങേറ്റത്തിന് പ്രചോദനമായിട്ടുണ്ട്.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നമ്മുടെ വിപണിയിൽ Yamaha Aerox 155 അവതരിപ്പിക്കപ്പെടും. വാസ്തവത്തിൽ മാക്സി സ്‌കൂട്ടറിനായുള്ള ഹോമോലോഗേഷനും കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഇതിനകം തന്നെ പ്രീമിയം വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും പുതിയ മോഡലിന്റെ അവതരണത്തിലേക്ക് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

കൂടാതെ 150 സിസി മുതൽ 250 സിസി വരെയുള്ള ശ്രേണിയിൽ വിപുലമായ ഉൽപ്പന്നങ്ങളും Yamaha പുറത്തിറക്കും. പുതിയ R15 V3.0 സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ എഞ്ചിൻ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ Yamaha Aerox 155 നിർമിച്ചിരിക്കുന്നത് എന്നകാര്യവും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

യമഹയുടെ ബ്ലൂ കോർ സാങ്കേതികവിദ്യയോടുകൂടിയ 155 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്. യമഹ R15 V3 മോഡലിൽ പ്രവർത്തിക്കുന്ന അതേ എഞ്ചിനാണിത്. Aerox മാക്‌സി സ്‌കൂട്ടറിലേക്ക് എത്തുമ്പോൾ 155 സിസി യൂണിറ്റ് 8,000 rpm-ൽ പരമാവധി 15.4 bhp കരുത്തും 6,500 rpm-ൽ 13.9 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

R15 മോട്ടോർസൈക്കിളിൽ കാണുന്ന ആറ് സ്പീഡ് ഗിയർബോക്‌സിൽ നിന്ന് വ്യത്യസ്തമായി എയറോക്‌സിന് ഒരു സിവിടി യൂണിറ്റാണ് ലഭിക്കുന്നത്. പുതുക്കിയ Yamaha Aerox അടുത്തിടെ തായ്‌ലൻഡിലും കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നു. ഇതേ പരിഷ്ക്കരിച്ച പതിപ്പായിരിക്കും ഇന്ത്യയിലും എത്തുക. പുതിയ 155 സിസി സ്കൂട്ടറിന് 125 കിലോഗ്രാം ഭാരമാണുള്ളത്. കൂടാതെ വലിയ 5.5 ലിറ്റർ ഫ്യുവൽ ടാങ്കും സ്വാഗതാർഹമാണ്.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

ബ്രേക്കിംഗിനായി സ്കൂട്ടറിന് മുന്നിൽ സിംഗിൾ ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കുമാകും ലഭിക്കുക. അതോടൊപ്പം മുന്നിലും പിന്നിലും യഥാക്രമം 110/80, 140/70 സെക്ഷൻ ടയറുകളിൽ പൊതിഞ്ഞ 14 ഇഞ്ച് വീലുകളാണ് Yamaha Aerox 155 മോഡലിന് സമ്മാനിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ Yamaha Aerox 155 മാക്സി സ്കൂട്ടറിന് 1,980 മില്ലീമീറ്റർ നീളവും 700 മില്ലീമീറ്റർ വീതിയും 1,150 മില്ലീമീറ്റർ ഉയരവും 1,350 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണുള്ളത്. സ്കൂട്ടറിൽ യമഹയുടെ വൈ-കണക്ട് സംവിധാനവും സ്റ്റാൻഡേർഡ് ആയി സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

ഇത് അനുബന്ധ ആപ്ലിക്കേഷൻ ഉപയോഗിച്ച് റൈഡറുടെ സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാൻ റൈഡറിന് കഴിയും. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് സർവീസ് ഇടവേളകൾ, തകരാറുകൾ സംബന്ധിച്ച അറിയിപ്പുകൾ, മൈലേജ്, ബാറ്ററി നില, പാർക്കിംഗ് ലൊക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ റൈഡറിന് നിരീക്ഷിക്കാനാകും.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

വൈ-കണക്റ്റ് ഉള്ള സ്മാർട്ട്ഫോണിന് ഒരു സെക്കൻഡറി ഇൻസ്ട്രുമെന്റ് പാനലായി പ്രവർത്തിക്കാനും ടാക്കോമീറ്ററും മറ്റ് പ്രവർത്തനങ്ങളും പ്രദർശിപ്പിക്കുകയും അതേസമയം കോളുകളും സന്ദേശ അറിയിപ്പും കാണിക്കാനും സാധിക്കുമെന്ന കാര്യവും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

മറ്റ് സവിശേഷതകളുടെ കാര്യത്തിൽ Yamaha Aerox 155 എൽഇഡി ലൈറ്റിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അതിൽ എൽഇഡി ഡിആർഎല്ലുകളുള്ള ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും പുതിയ എൽഇഡി ടെയിൽ ലൈറ്റുകളും ഒരു പുതിയ എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഉൾപ്പെടും.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

ഷാർപ്പ് ഡിസൈനുള്ള സ്കൂട്ടറിന് ചെറുതായി ഉയർത്തിയ ബ്ലാക്ക്-ഔട്ട് എക്‌സ്‌ഹോസ്റ്റ്, ആകർഷകമായ ഗ്രാഫിക്സ്, ഉയർന്ന ടെയിൽ സെക്ഷൻ, ബോഡി-കളർ അലോയ് വീലുകൾ എന്നിവയെല്ലാം പ്രത്യേകതയാകും. കളർ ഓപ്ഷനുകളിൽ മാറ്റ് ഗ്രീൻ, യെല്ലോ ഹോർനെറ്റ്, ബ്ലാക്ക് റാവൻ എന്നിവയായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുക.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് Yamaha Aerox 155 എത്തുന്നു

സ്‌കൂട്ടറിന് സീറ്റിനടിയിൽ 25 ലിറ്റർ സ്റ്റോറേജ് കമ്പാർട്ട്‌മെന്റുണ്ട്. സസ്പെൻഷൻ സജ്ജീകരണത്തിനായി സ്കൂട്ടറിന് ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് Yamaha വാഗ്‌ദാനം ചെയ്യുന്നത്. പുതിയ മാക്‌സി സ്‌കൂട്ടർ ഇന്ത്യയിൽ എത്തുമ്പോൾ ഏകദേശം 1.53 ലക്ഷം രൂപയോളമായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. നിലവിൽ Yamaha ഇന്ത്യയിലെ സ്കൂട്ടർ നിരയിൽ ഫാസിനോ, റേ ZR തുടങ്ങിയ 125 സിസി മോഡലുകൾ മാത്രമാണുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
New yamaha 155cc maxi scooter will be launched in india by diwali 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X