ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

നിയോ-റെട്രോ രൂപകൽപ്പനയും രസകരമായ സവിശേഷതകളും കൂട്ടിച്ചേർത്ത് യമഹ ഇന്ത്യയിൽ പുറത്തിറക്കിയ പുതിയ FZ-X മോഡലിനെ ആകാംക്ഷയോടെയാണ് ഇരുചക്ര വാഹന വിപണി സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ ബൈക്ക് ഷോറൂമുകളിലെത്താൻ തുടങ്ങിയിരിക്കുകയാണ്.

ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

ശരിക്കും അന്താരാഷ്ട്ര വിപണിയിലെ XSR സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ FZ-X മാറ്റ് കോപ്പർ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

റെട്രോ മോട്ടോർസൈക്കിളിന്റെ വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി FZ-X ഇപ്പോൾ ഡീലർ ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ തെരഞ്ഞെടുത്ത ഷോറൂമുകളിലൂടെ ബൈക്കിന്റെ ടെസ്റ്റ് ഡ്രൈവുകളും കമ്പനി ആരംഭിച്ചതായാണ് റിപ്പോർട്ട്.

ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

കൂടാതെ FZ-X ബൈക്കിനായുള്ള ഡെലിവറികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. രണ്ട് വേരിയന്റുകളിലായി എത്തുന്ന മോട്ടോർസൈക്കിളിന് 1,16,800 രൂപയാണ് പ്രാരംഭ വില. എന്നാൽ ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ ടോപ്പ് വേരിയന്റിന് 1,19,800 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

റെട്രോ സ്റ്റൈലിംഗിന് അനുസൃതമായി യമഹ FZ-X വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഡിസൈൻ, ഉയർത്തിയ ഹാൻഡിൽ ബാറുകൾ, സ്റ്റെപ്പ് അപ്പ് സീറ്റിംഗ്, പിൻഭാഗത്ത് ഒരു ഗ്രാബ് റെയിൽ എന്നിവ ഉൾക്കൊള്ളുന്നു. ഇതിന് എഞ്ചിൻ കൗൾ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പ് എന്നിവയും ലഭിക്കും.

ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

ഡ്യുവൽ പർപ്പസ് 100 / 80-17 ഫ്രണ്ട്, 140 / 60-17 റിയർ ട്യൂബ്‌ലെസ് ടയറുകൾ ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകളിലാണ് മോഡൽ നിരത്തിലേക്ക് എത്തുന്നത്. കൂടുതൽ പരുക്കൻ നിലപാടിനായി ഫോർക്ക് ഗെയ്‌റ്ററുകളും ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്.

10 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കിന്റെ മധ്യഭാഗത്തായി ഒരു ബ്ലാക്ക് പാനലും നൽകിയിട്ടുണ്ട്. മറ്റ് സവിശേഷതകളിൽ എൽസിഡി ക്ലസ്റ്ററും യമഹ ബൈക്കിലേക്ക് ഒരു മൊബൈൽ ചാർജറും സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ചേർത്തു. ആക്സസറികളുടെ ഭാഗമായി യമഹ സീറ്റ് കവർ, ടാങ്ക് പാഡ്, ക്രോം മിററുകൾ, എൽഇഡി ബ്ലിങ്കറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

2,020 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ വീതിയും 1,115 മില്ലീമീറ്റർ ഉയരവുമാണ് പുതിയ നിയോ റെട്രോയുടെ അളവുകൾ. 810 മില്ലിമീറ്ററിൽ സാഡിൽ ഉയരം, 165 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 139 കിലോഗ്രാം ഭാരം, 1,330 മില്ലിമീറ്റർ വീൽബേസ് എന്നിവയും യമഹ FZ-X ന്റെ പ്രത്യേകതകളാണ്.

ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

ജനപ്രിയ FZ സീരീസിൽ കാണുന്ന അതേ എഞ്ചിനാണ് പുതിയ യമഹ FZ-X പതിപ്പിനും കരുത്ത് പകരുന്നത്. ഈ 149 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ 7,250 rpm-ൽ 12.2 bhp പവറും 5,500 rpm-ൽ 13.3 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

എഞ്ചിൻ 5 സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മുൻവശത്തെ 41 mm ടെലിസ്‌കോപ്പിക് ഫോർക്ക് വഴിയും പിൻവശത്ത് 7 സ്റ്റെപ്പ് പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് വഴിയുമാണ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്.

ഷോറൂമുകളിൽ എത്തിത്തുടങ്ങി, വിപണിപിടിക്കാൻ പുതിയ യമഹ FZ-X

മുൻവശത്ത് 282 mm ഡിസ്ക് വഴിയും പിന്നിൽ 220 mm റോട്ടർ വഴിയുമാണ് ബ്രേക്കിംഗ്. സിംഗിൾ ചാനൽ എബിഎസ് യമഹ FZ-X മോഡലിന്റെ രണ്ട് വേരിയന്റുകളിലും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

Image Courtesy: MRD Vlogs

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
New Yamaha FZ-X Reached Showrooms Sales Start Soon. Read in Malayalam
Story first published: Thursday, June 24, 2021, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X