പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

പുതിയൊരു സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. YZF-R7 എന്നുപേരിട്ടിരിക്കുന്ന മോഡലിനെ 2021 മെയ് 18-ന് അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കും.

പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

അതിനു മുന്നോടിയായി യമഹ YZF-R7 സ്പോർട്‌സ് ബൈക്കിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. നിലവിലെ തലമുറ YZF-R1 ൽ നിന്ന് വ്യത്യസ്തമായി, മിഡിൽവെയ്റ്റ് മോഡലിൽ കേന്ദ്രീകൃതമായി ഘടിപ്പിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ 2021 പതിപ്പിന്റെ ഇരുവശത്തും കാണാം.

പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ഫെയറിംഗ്-മൗണ്ട് ചെയ്ത റിയർ-വ്യൂ മിററുകളും വ്യക്തമായ വിൻഡ്‌സ്ക്രീനും YZF-R7 മോട്ടോർസൈക്കിളിന്റെ ഫ്രണ്ട് ഫാസിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് യമഹ. ഫ്യുവൽ ടാങ്കിന് YZF-R1 സ്റ്റൈൽ ഫിൻ ഡിസൈനായിരിക്കും സമ്മാനിക്കുക.

MOST READ: ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

സ്ലീക്ക് എൽഇഡി ബ്ലിങ്കറുകൾ, ക്ലിപ്പ്-ഓൺ സ്റ്റൈൽ ഹാൻഡിൽബാർ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, കോംപാക്റ്റ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ എന്നിവയാണ് വരാനിരിക്കുന്ന സൂപ്പർസ്പോർട്ടിന്റെ മറ്റ് സവിശേഷതകൾ.

പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയർ സജ്ജീകരണങ്ങളിൽ സസ്പെൻഷനായി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോ ഷോക്കും ഉൾക്കൊള്ളുന്നു. മുൻവശത്തെ ഇരട്ട റോട്ടറുകളും പിന്നിൽ ഒരൊറ്റ ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

MOST READ: പ്രൗഢഗംഭീരമായി പുത്തൻ ഭാവത്തിലൊരുങ്ങി ടാറ്റ സുമോ

പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

കുറഞ്ഞത് രണ്ട് കളർ ഓപ്ഷനുകളെങ്കിലും മോട്ടോർസൈക്കിളിനുണ്ടാകുമെന്ന് പുറത്തുവന്ന ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. അതിൽ റേസിംഗ് ബ്ലൂ, ബ്രാക്ക് എന്നിവയാകും തെരഞ്ഞെടുക്കാനാവുക.

പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

ബൈക്കിൽ ഗ്രാഫിക്സിന്റെ ഉപയോഗവും കുറവാണ്. ഒപ്പം ഫെയറിംഗിന് ഒരു R7 ബാഡ്ജ് ലഭിക്കുന്നു. പുതിയ യമഹ YZF-R7 മോഡലിന്റെ മെക്കാനിക്കൽ സവിശേഷതകളെക്കുറിച്ച് കമ്പനി ഒരു സൂചനയും ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും MT-07 പതിപ്പിന്റെ അതേ എഞ്ചിനാകും സൂപ്പർസ്പോർട്ടിൽ ഇടംപിടിക്കുകയെന്നാണ് സൂചന. ഈ 689 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് യൂണിറ്റ് 8,750 rpm-ൽ പരമാവധി 72.4 bhp കരുത്തും 6,500 rpm-ൽ 67 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പുത്തൻ യമഹ YZF-R7 സൂപ്പർസ്പോർട്ടിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

YZF-R7 ന്റെ മുഴുവൻ മെക്കാനിക്കൽ സവിശേഷതകളും 2021 മെയ് 18 ന് പൂർണമായി വെളിപ്പെടുത്തും. അന്താരാഷ്ട്ര വിപണികളിലാകും പുതിയ മോട്ടോർസൈക്കിൾ അരങ്ങേറ്റം കുറിക്കുന്നതെങ്കിലും ഇന്ത്യൻ വിപണിയിലേക്കും ഇത് പിന്നീട് എത്താൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
New Yamaha YZF-R7 Revealed Through Leaked Images. Read in Malayalam
Story first published: Monday, May 17, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X