ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

ഗിയർബോക്സ് തകരാരിനെ തുടർന്ന് പുതിയ ക്ലാസിക് മോട്ടോർസൈക്കിളായ ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട. നവംബർ 25 നും ഡിസംബർ 12 നും ഇടയിൽ നിർമിച്ച യൂണിറ്റുകളെയാണ് തിരിച്ചിവിളിച്ചിരിക്കുന്നതെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

എന്നിരുന്നാലും തിരിച്ചുവിളിക്കൽ ബാധിച്ച യൂണിറ്റുകളുടെ എണ്ണം ഹോണ്ട ഇതുവരെ പരാമർശിച്ചിട്ടില്ല. ഗിയർബോക്സിന്റെ കൗണ്ടർ ഷാഫ്റ്റ് നാലാം ഗിയറിൽ വ്യത്യസ്തമായ മെറ്റീരിയൽ ഗ്രേഡ് ഉപയോഗം തിരിച്ചറിഞ്ഞതായി കമ്പനി പറയുന്നു.

ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

റെട്രോ-ക്ലാസിക് റോഡ്സ്റ്ററിന്റെ ട്രാൻസ്മിഷൻ ഘടകങ്ങളിൽ തെറ്റായ ഗ്രേഡ് മെറ്റീരിയൽ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.

MOST READ: RC ശ്രേണി നവീകരിക്കാനൊരുങ്ങി കെടിഎം; പരീക്ഷണയോട്ടം ആരംഭിച്ചു

ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

എന്നാൽ ഇന്നുവരെ ഒരു പ്രശ്നവും ഉപഭോക്താക്കളുടെ ഇടയിൽ നിന്നും വന്നിട്ടില്ലെന്നും ഹോണ്ട പറയുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ കൗണ്ടർഷാഫ്റ്റിലെ നാലാമത്തെ ഗിയർ‌ പ്രശ്‌നമുണ്ടാക്കുന്ന ഘടകമാണ്. തിരിച്ചുവിളിക്കൽ പ്രവർത്തനം മാർച്ച് 23 മുതൽ രാജ്യത്തുടനീളം ആരംഭിക്കും.

ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

പ്രശ്ന ബാധിത ഹോണ്ട CB350 ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ബിഗ് വിംഗ് സർവീസ് കേന്ദ്രവുമായി ബന്ധപ്പെടാം. ബാധിച്ച കൗണ്ടർ‌ഷാഫ്റ്റ് നാലാമത്തെ ഗിയർ ട്രാൻസ്മിഷൻ സൗജന്യമായി മാറ്റിസ്ഥാപിക്കും.

MOST READ: കൊറോണ വൈറസിന് നോ എൻട്രി; പുതിയ ക്യാബിൻ എയർ ഫിൽറ്ററുമായി ഹോണ്ട

ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

ബിഗ് വിംഗ് ഡീലർമാർ മോട്ടോർസൈക്കിൾ പരിശോധനയ്ക്കായി ഇ-മെയിൽ, കോൾ അല്ലെങ്കിൽ SMS വഴി ഉപഭോക്താക്കളെ അറിയിക്കും. കൂടാതെ ഉടമകൾക്ക് ഹോണ്ട ബിഗ് വിങ്ങിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് അവരുടെ വാഹനത്തിന് VIN നമ്പർ പൂരിപ്പിച്ചുകൊണ്ട് തങ്ങളുടെ ബൈക്കിനെ ഇത് ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാൻ കഴിയും.

ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

2021 സെപ്റ്റംബർ 30 ന് ആരംഭിച്ച ഹോണ്ട CB350 348.36 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. 5,500 rpm-ൽ 20.8 bhp കരുത്തും 3,000 rpm-ൽ 30 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇത് പ്രാപ്‌തമാണ്.

MOST READ: എക്സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് ഹീറോ; വില 1.08 ലക്ഷം രൂപ

ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹോണ്ടയുടെ പുതിയ 350 സിസി മോട്ടോർസൈക്കിൾ പുതിയ ഡബിൾ-ക്രാഡിൾ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബി‌എസിനൊപ്പം മുൻവശത്ത് 310 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

സസ്‌പെൻഷൻ സംവിധാനത്തിൽ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിൻവശത്ത് ഇരട്ട ഷോക്ക് അബ്സോർബറുകളും ഉൾപ്പെടുന്നു. ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം, ഹോണ്ട സെലക്ടബിൾ ടോർഖ് കൺട്രോൾ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് തുടങ്ങി നിരവധി ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകളും ഹൈനസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Newly Launched Honda H’Ness CB350 Recalled Due To Gearbox Complaint. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X