മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്ററുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ വിപ്ലവകരമായി മാറ്റങ്ങൾക്കാണ് ഓല ഇലക്‌ട്രിക്കിന്റെ വരവോടെ ഉണ്ടാകുന്നത്. വിൽപ്പന മുതൽ സർവീസ് വരെ ഓൺലൈനായി നടപ്പിലാക്കുന്ന സമ്പ്രദായമാണ് കമ്പനി പിന്തുടരുന്നത്.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

അതായത് ഒരു വാഹന വിപണിയിൽ ഇതുവരെ കേൾക്കാത്ത സംഭവങ്ങളാണിതെന്ന് സാരം. വിൽപ്പന ആരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിൽ 1100 കോടി രൂപയുടെ സ്കൂട്ടറുകൾ വിൽക്കാൻ കഴിഞ്ഞതായി ഓല അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്‌തു. അതിനർഥം പുതിയ സമ്പ്രദായങ്ങളെ ഇന്ത്യ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നല്ലേ?

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി പുറത്തിറങ്ങിയ ഇലക്‌ട്രിക് സ്‌കൂട്ടർ 499 രൂപ നൽകി ഓൺലൈനായി ബുക്ക് ചെയ്താൽ വീട്ടിൽ എത്തിച്ചു നൽകും എന്നാണ് ഓലയുടെ വാഗ്ദാനം. എന്നാൽ ഇതിന്റെ സർവീസിങ് എങ്ങനെ നൽകും എന്നതാണ് അടുത്തതായി ഏവരേയും കുഴപ്പിക്കുന്ന ചോദ്യം.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

പൊതുനിരത്തുകളിൽ ഇടം പങ്കിടാൻ നിരവധി സ്കൂട്ടറുകൾ ഉടൻ തയാറെടുക്കുമ്പോൾ ഓല S1 ശ്രേണി മോഡലുകൾക്ക് എവിടെയാണ് സർവീസ് നൽകാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യമാണ് വരുന്നത്. പ്രത്യേകിച്ചും വിൽപനാനന്തര ആവശ്യങ്ങൾക്കായി പ്രത്യേക സമർപ്പിത ഡീലർഷിപ്പുകളോ അംഗീകൃത സേവന കേന്ദ്രങ്ങളോ പ്രഖ്യാപിച്ചിട്ടില്ലാത്ത അവസരത്തിൽ.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

ഓല S1 ശ്രേണിയുടെ സ്കൂട്ടർ, ഓൺലൈൻ ബുക്കിംഗ്/ഡെലിവറി എവിടെ, എങ്ങനെ വാങ്ങണം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടുന്നതിനു പുറമെ പതിവ് മെയിന്റനെൻസ് പരിശോധനയും സർവീസും ഉപയോക്താവിന്റെ വീട്ടിൽ തന്നെ നടത്തുമെന്നാണ് കമ്പനി തങ്ങളുടെ വെബാസൈറ്റ് വഴി അറിയിച്ചിരിക്കുന്നത്.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

S1, S1 പ്രോ എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂട്ടിച്ചേർത്ത വാഹനമാണ്. സ്കൂട്ടറിന് സർവീസ് ആവശ്യമെങ്കിൽ നിർമിത ബുദ്ധി ഉപയോഗിച്ച് സ്കൂട്ടർ തന്നെ ഉപഭോക്താവിന്റെ ആപ്പിലേക്ക് സന്ദേശമയക്കും. മാത്രമല്ല ഓരോ 3 മുതൽ 6 മാസത്തിലും പരമ്പരാഗത ഷെഡ്യൂൾ മെയിന്റനൻസിൽ നിന്ന് ഉപഭോക്താക്കളെ പ്രെഡിക്‌ടീവ് പരിപാലനത്തോടെ മോചിപ്പിക്കുകയും ചെയ്യും

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

എന്തെങ്കിലും പാർട്‌സുകൾ മാറ്റിസ്ഥാപിക്കാനോ സർവീസ് ചെയ്യാനോ ആവശ്യമുള്ളപ്പോൾ നിങ്ങളുടെ സ്കൂട്ടർ സ്വയമേ അത് കണ്ടെത്തുകയും ആപ്പിലേക്ക് സന്ദേശമയക്കുകയും ചെയ്യുന്ന സംവിധാനമാണ് ഓല ഇലക്‌ട്രിക് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ സർവീസിനായി ഉപഭോക്താക്കൾ ആപ്പിലുടെ ബുക്ക് ചെയ്താൽ ഇതിനായി ഓല ടെക്നീഷ്യനെ ഇതിനായി നിയോഗിക്കും.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

തുടർന്ന് സ്കൂട്ടർ ഉടമയുടെ വീട്ടിൽ തന്നെ സർവ്വീസ് ചെയ്യപ്പെടും. ഏതു തരം സർവീസുകളും വീട്ടിലെത്തി പരിഹരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ പ്രശ്‌നം സ്വയമേ പരിഹരിക്കാൻ കഴിയുന്നവയല്ലെങ്കിൽ വാഹനം വീട്ടിൽ വന്ന് പിക്ക് ചെയ്യും.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

തുടർന്ന് സ്കൂട്ടർ നന്നാക്കിയതിനു ശേഷം ഓല വീട്ടിൽ വന്ന് വാഹനം വീണ്ടും ഡെലിവറി ചെയ്യും. കഴിഞ്ഞ വർഷം നെതർലൻഡ്സിലെ ആംസ്റ്റർഡാമിലുള്ള എറ്റേർഗോ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളെ ഏറ്റെടുത്താണ് ഇരുചക്ര വാഹന നിർമാണ രംഗത്തേക്ക് ഓല കടന്നുവന്നത്.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

ഏഥർ, സിമ്പിൾ, ഓല പോലുള്ള മോഡലുകളുടെ വരവോടെ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി ഏറെ മാറിയെന്നു തന്നെ വേണം പറയാൻ. അത്രയ്ക്ക് ആവശ്യക്കാരാണ് ഇവിയിലേക്ക് ചേക്കേറുന്നത്. ഉയര്‍ന്നുനിൽക്കുന്ന ഇന്ധന വില തന്നെയാണ് ഇതിനു പിന്നിലെ ഏറ്റവും വലിയ കാരണം. ഇതോടൊപ്പം മലിനീകരണം ഒട്ടുംതന്നെയില്ലാത്ത ഇത്തരം വാഹനങ്ങൾക്ക് വിവിധ സംസ്ഥാന സർക്കാരുകൾ നൽകുന്ന ഫെയിം II പോലുള്ള സബ്സിഡിയും ഏറെ സഹായകരമാവുന്നുണ്ട്.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

ഓലയുടെ വരവ് പ്രഖ്യാപിച്ചതു മുതൽ ഇവി വിഭാഗം കൂടുതൽ ഉണർന്നുവെന്നും പറയാം. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ഇലക്‌ട്രിക് സ്‌കൂട്ടറുകളെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ 15-ന് ഓൺലൈനായി വിൽപ്പന ആരംഭിക്കുകയും ചെയ്‌തു കമ്പനി.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

സെപ്റ്റംബർ 15 മുതൽ 17 വരെ 48 മണിക്കൂറത്തേക്കാണ് പർച്ചേസ് വിൻഡോ തുറന്നത്. ഈ സമയം കൊണ്ട് S1, S1 പ്രോ ഇലക്‌ട്രിക് മോഡലുകളുടെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു. ഇലക്‌ട്രിക് വാഹനങ്ങളെ കൂടുതൽ പ്രായോഗികമാക്കാനായി രാജ്യവ്യാപകമായി ചാർജിംഗ് സ്റ്റേഷനുകളുടെ ശ്രേണി ഒരുക്കുന്നതിലും കമ്പനി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

ഒക്‌ടോബറിൽ തന്നെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായുള്ള ഡെലിവറിയും ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ജൂലൈയിൽ കമ്പനി ഓൺലൈൻ ബുക്കിംഗുകൾ ആരംഭിച്ചപ്പോൾ ഓല സ്കൂട്ടർ റിസർവ് ചെയ്ത ഉപഭോക്താക്കൾക്ക് മുൻഗണന നൽകികൊണ്ടായിരിക്കും ഡെലിവറി പൂർത്തിയാക്കുക.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

S1, S1 പ്രോ എന്നീ രണ്ട് വേരിയന്റുകൾക്കും ഇന്ത്യയിൽ യഥാക്രമം 1.0 ലക്ഷം രൂപയും, 1.30 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. S1 വേരിയന്റിന് 2.98 kWh ബാറ്ററി പാക്കാണ് കരുത്ത് നൽകുന്നത്. ഇത് ഒറ്റ ചാർജിൽ 90 കിലോമീറ്റർ വേഗതയും 121 കിലോമീറ്റർ വരെ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്.

മൊത്തം ഓൺലൈൻ മയം; ഡീലർഷിപ്പില്ല, സർവീസ് സെന്റുമില്ല; ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ സർവീസ് എങ്ങനെ?

അതേസമയം S1 പ്രോ പതിപ്പിന് 3.97 കിലോവാട്ട് ബാറ്ററി പാക്കാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 115 കിലോമീറ്റർ വേഗതയും 181 കിലോമീറ്റർ വരെ റേഞ്ചുമാണ് അവകാശപ്പെടുന്നത്. രണ്ട് മോഡലുകളിലും മിഡ്-ഷിപ്പ് മൗണ്ടഡ് 5.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് പ്രവർത്തിക്കുന്നത്. ഇത് 8.5 കിലോവാട്ട് കരുത്തിൽ 58 Nm torque നൽകാൻ പ്രാപ്‌തമാണ്.

Most Read Articles

Malayalam
English summary
No showrooms and service centres how to service your ola electric scooters
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X