E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് E2Go, E2GO ലൈറ്റ് മോഡലുകള്‍ അവതരിപ്പിച്ച് ഒഡീസി. മോഡലുകള്‍ക്ക് യഥാക്രമം 52,999 രൂപ, 63,999 രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

അസുര്‍ ബ്ലൂ, സ്‌കാര്‍ലറ്റ് റെഡ്, ടീല്‍ ഗ്രീന്‍, മിഡ്നൈറ്റ് ബ്ലാക്ക്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ രണ്ട് മോഡലുകളും ലഭ്യമാണ്. ലെഡ്-ആസിഡ്, ലിഥിയം അയണ്‍ ബാറ്ററികളിലാണ് ഇരുമോഡലുകളും പ്രവര്‍ത്തിക്കുന്നത്.

E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

250 വാട്ട്, 60V BLDC മോട്ടോര്‍ (വാട്ടര്‍ പ്രൂഫ്) മോട്ടറില്‍ നിന്നാണ് പുതിയ E2GO-യ്ക്ക് കരുത്ത് ലഭിക്കുന്നത്. 1.26 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയുടെ രൂപത്തിലും 28AH ലെഡ് ആസിഡ് ബാറ്ററിയുടെ രൂപത്തിലും രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്.

MOST READ: കൗതുകമായി മാഗ്‌നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം 36 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

E2GO-യ്ക്ക് ആന്റി തെഫ്റ്റ് സംവിധാനം ലഭിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ ലിഥിയം ബാറ്ററികള്‍ പോര്‍ട്ടബിള്‍ ആണ്, കൂടാതെ 3 വര്‍ഷത്തെ വാറണ്ടിയുമായാണ് സ്‌കൂട്ടര്‍ വരുന്നത്. 25 കിലോമീറ്റര്‍ വേഗതയുള്ള ഇലക്ട്രിക് സ്‌കൂട്ടറില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

റിവേഴ്‌സ് ഗിയര്‍ ഫംഗ്ഷന്‍, 3 ഡ്രൈവ് മോഡുകള്‍, എല്‍ഇഡി സ്പീഡോമീറ്റര്‍, ആന്റി തെഫ്റ്റ് മോട്ടോര്‍ ലോക്കിംഗ്, കീലെസ് എന്‍ട്രി, യുഎസ്ബി ചാര്‍ജിംഗ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഡ്യുവല്‍ സ്പ്രിംഗ് ഹൈഡ്രോളിക് റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയാണ് സ്‌കൂട്ടറിലെ പ്രധാന സവിശേഷതകള്‍.

MOST READ: ഇലക്‌ട്രിക് ശ്രേണിയിൽ താരമായി നെക്സോൺ ഇവി; ഒറ്റ വർഷം കൊണ്ട് നിരത്തിലെത്തിയത് 2,600 യൂണിറ്റുകൾ

E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

രജിസ്‌ട്രേഷന്‍ പ്രക്രിയയോ ലൈസന്‍സോ തടസ്സമില്ലാതെ താങ്ങാനാവുന്ന പ്രവേശനച്ചെലവില്‍ ഓരോരുത്തര്‍ക്കും സ്വന്തമായി ചലനാത്മകത കൈവരിക്കാന്‍ ആഗ്രഹിക്കുന്ന യുവ വിപണിയെ ലക്ഷ്യമിട്ടാണ് E2GO അവതരിപ്പിക്കുന്നതെന്ന് ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നെമിന്‍ വോറ പറഞ്ഞു.

E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

തങ്ങളുടെ ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാത്തരം റൈഡര്‍മാര്‍ക്കും അനുയോജ്യമാണെന്നും നെമിന്‍ പറഞ്ഞു.

MOST READ: പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

നിലവില്‍ രാജ്യത്ത് ആറ് ഡീലര്‍ഷിപ്പുകളുള്ള കമ്പനിക്ക് 2021 മാര്‍ച്ചോടെ 10 പുതിയ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ 25 നഗരങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കും.

E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

ദേശീയ, പ്രാദേശിക അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന നിലവിലുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

MOST READ: പരസ്യത്തിൽ ആവേശം ലേശം കൂടിപ്പോയി; നിയമക്കുരുക്കിൽ അകപ്പെട്ട് ടൊയോട്ട GR യാരിസ് TVC

E2Go, E2GO ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ഒഡീസി

നിലവില്‍ ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് ആറ് ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. ഇവയില്‍ ഏറ്റവും താങ്ങാനാവുന്ന ഒഡീസി ഇലക്ട്രിക് ഇരുചക്രവാഹനം 59,900 രൂപയ്ക്ക് വില്‍ക്കുന്ന റേസറാണ്, അതേസമയം വില്‍പ്പനയിലെ ഏറ്റവും ചെലവേറിയ മോഡല്‍ 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഇവോക്കിസ് ആണ്.

Most Read Articles

Malayalam
English summary
Odysse Launches E2Go And E2Go Lite Electric Scooters. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X