Freedum ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Okaya; വില 69,900 രൂപ

ഫ്രീഡം എന്ന പേരില്‍ ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി എനര്‍ജി സ്റ്റോറേജ് സൊല്യൂഷന്‍സ് പ്രൊവൈഡറായ ഒകായ ഗ്രൂപ്പ്. 69,900 രൂപ മുതലാണ് ഇലക്ട്രിക് സ്‌കൂട്ടറിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില.

Freedum ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് Okaya; വില 69,900 രൂപ

കൂടാതെ AvionIQ സീരീസും ക്ലാസിക് IQ സീരീസും ഉള്‍പ്പെടുന്ന ബ്രാന്‍ഡിന്റെ നിലവിലുള്ള ശ്രേണിയില്‍ ഇത് ചേരുകയും ചെയ്യുന്നു. ലിഥിയം അയണ്‍, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകള്‍ക്കൊപ്പം ഫ്രീഡം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

ഹിമാചല്‍ പ്രദേശിലെ ബഡ്ഡി ആസ്ഥാനമായുള്ള നിര്‍മാണ കേന്ദ്രത്തിലാണ് ഒകായ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നത്. ഒകായ ഫ്രീഡം 250 വാട്ട് BLDC ഹബ് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് നല്‍കുന്നത്. 25 കിലോമീറ്ററാണ് പരമാവധി വേഗത.

പൂര്‍ണ ചാര്‍ജില്‍ ഏകദേശം 250 കിലോമീറ്റര്‍ ദൂരം വാഗ്ദാനം ചെയ്യുന്ന അതിവേഗ വേരിയന്റും മോഡലില്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 48 വോള്‍ട്ട് 30 Ah ലിഥിയം അയണ്‍ പതിപ്പില്‍, ചാര്‍ജിംഗ് സമയം 4-5 മണിക്കൂറിനിടയിലാണ്, അതേസമയം VRLA ലെഡ്-ആസിഡ് പതിപ്പിന് 8-10 മണിക്കൂര്‍ ചാര്‍ജിംഗ് സമയം ആവശ്യമുണ്ടെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ഡിജിറ്റല്‍ കണ്‍സോള്‍, ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, റിമോട്ട് ലോക്ക്/അണ്‍ലോക്ക്, വീല്‍ ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, റീജനറേറ്റീവ് ബ്രേക്കിംഗ്, ഫോര്‍വേഡ്/റിവേഴ്‌സ് മോഡ് എന്നിവയും അതിലേറെയും ലഭിക്കുന്നു.

ഫ്രീഡത്തിന് മുന്നില്‍ ഒരു ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഒരൊറ്റ ഷോക്കും ലഭിക്കുന്നു. ബ്രേക്കിംഗ് പ്രകടനം ഒരു ഫ്രണ്ട് ഡിസ്‌കില്‍ നിന്നും പിന്നില്‍ ഒരു ഡ്രമ്മില്‍ നിന്നുമാണ്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ അതിവേഗ മോട്ടോര്‍സൈക്കിളും പ്രത്യേക B2B വാഹനങ്ങളും ഉള്‍പ്പെടെ 14 പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നതായി ഒകായ പറയുന്നു. കമ്പനിക്ക് നിലവില്‍ 120 ഡീലര്‍മാരുണ്ട്, വരും ദിവസങ്ങളില്‍ 800 എണ്ണം കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു.

ഒകായ 2016-17 മുതല്‍ ഇവി ബാറ്ററികളും ഇവി ചാര്‍ജറുകളും ചാര്‍ജിംഗ് സ്റ്റേഷനുകളും രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. 35 വര്‍ഷമായി ഈ സംഘം ഇലക്ട്രോണിക്‌സ് മേഖലയില്‍ സജീവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Most Read Articles

Malayalam
English summary
Okaya launched freedum electric scooter in india price range feature details here
Story first published: Thursday, September 16, 2021, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X