ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

ഒഖിനാവ ഇലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഡെലിവറി ഫ്‌ലീറ്റ് മാനേജ്‌മെന്റ് കമ്പനിയായ വെലക്ട്രിക്. വെലക്ട്രിക് അതിന്റെ ശ്രേണിയില്‍ ഒഖിനാവില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തും.

ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

ഈ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവസാന മൈല്‍ ഡെലിവറിക്ക് ഉപയോഗിക്കുമെന്നും ഇരുകൂട്ടരും വ്യക്തമാക്കി. പ്രാരംഭ പദ്ധതി എന്ന നിലയില്‍ ഡല്‍ഹിയിലാകും ഇത് ആദ്യം നടപ്പിലാക്കുക. പിന്നീട് മറ്റ് ഇടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

രാജ്യമെമ്പാടും ഇലക്ട്രിക് ഡെലിവറി വാഹനങ്ങള്‍ ഉണ്ടായിരിക്കാനാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍ വെലക്ട്രിക്കിന്റെ 150 ഓളം ഇവികള്‍ ഉണ്ട്, അടുത്ത 12 മാസത്തിനുള്ളില്‍ ഈ സംഖ്യ 2,000 ആയി ഉയര്‍ത്താന്‍ പദ്ധതിയിടുന്നുവെന്ന് കമ്പനി അറിയിച്ചു.

MOST READ: ഹെക്ടറിൽ ക്ലൈമറ്റ് കൺട്രോൾ ഇനി ആപ്പിൾ വാച്ചിലൂടെ നിയന്ത്രിക്കാം; പുത്തൻ അപ്പ്ഡേറ്റുമായി എംജി

ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

കമ്പനികള്‍ക്കും ബിസിനസുകള്‍ക്കും ലീസിംഗിന് വാഹനങ്ങള്‍ വെലക്ട്രിക് നല്‍കുന്നു. ഈ പങ്കാളിത്തത്തിന്റെ പരിധിയില്‍, ലീസിംഗിനെടുക്കുന്ന കമ്പനി അടുത്തിടെ സമാരംഭിച്ച ഡ്യുവല്‍ ഉള്‍പ്പെടെയുള്ള ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുകയും അവ സേവനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

വാഹനങ്ങള്‍ നല്‍കുക മാത്രമല്ല, ഇവികള്‍ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് വെലക്ട്രിക്കിനെ പരിശീലിപ്പിക്കുക കൂടിയാണ് ഒഖിനാവ ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. 50,000 രൂപ മുതല്‍ 1.14 ലക്ഷം രൂപ വരെയുള്ള ആറ് മോഡലുകളാണ് ഒഖിനാവ നിരയില്‍ ഉള്ളത്.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

ഈ വര്‍ഷം രണ്ട് പുതിയ മോഡലുകള്‍ കൂടി വില്‍പ്പനയ്ക്ക് എത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഈ വാഹനങ്ങളെല്ലാം വെലക്ട്രിക് ഉപയോഗിക്കും. കുറഞ്ഞ വേഗതയുള്ളതും അതിവേഗത്തിലുള്ളതുമായ വാഹനങ്ങള്‍ ഈ നിരയില്‍ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന, ഫിനാന്‍സ്, അറ്റകുറ്റപ്പണി, വിപണനാനന്തര സേവനങ്ങള്‍ എന്നിവയില്‍ ഡിജിറ്റല്‍ പ്രാപ്തരാണെന്ന് ഒഖിനാവ ഓട്ടോടെക്കിന്റെ എംഡിയും സ്ഥാപകനുമായ ജീതേന്ദര്‍ ശര്‍മ പറഞ്ഞു.

MOST READ: കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ

ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

ഇന്ധനവില ഉയരുന്നതിനിടയില്‍, ഒഖിനാവ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ മികച്ച പരിഹാരമാകുമെന്നും അവസാന മൈല്‍ ഡെലിവറിയില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് നല്ലൊരു ബദലായിരിക്കുമെന്നും താന്‍ വിശ്വസിക്കുന്നുവെന്ന് ജീതേന്ദര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

അധികം വൈകാതെ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടോര്‍സൈക്കിളും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. Oki100 എന്ന് പേരിട്ടിരിക്കുന്ന മോട്ടോര്‍സൈക്കിളിനെ പോയ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

MOST READ: വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു

ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

പിന്നീട് അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ വാഹനത്തിന്റെ ഒരു ടീസര്‍ ചിത്രവും കമ്പനി പങ്കുവെച്ചു. പോയ വര്‍ഷം തന്നെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ്-19 സാഹചര്യങ്ങള്‍ അരങ്ങേറ്റം വൈകിപ്പിച്ചു.

Most Read Articles

Malayalam
English summary
Okinawa Electric Scooters Made Partnership With Welectric Delivery Fleet, All Details Here. Read in Malayalam.
Story first published: Friday, April 16, 2021, 9:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X