വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ സ്കൂട്ടറുകൾ

ഓല ഇലക്ട്രിക് സ്കൂട്ടറുകളായ S1, S1 പ്രോ എന്നിവ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി എന്ന് തോന്നുന്നു. വൽപ്പന ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിച്ചതായി കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാൾ സ്ഥിരീകരിച്ചു.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

ഈ മാസം ആദ്യവാരം ആസൂത്രണം ചെയ്ത പ്രോസസ് തടസ്സപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 15 -ന് ഓല ഇലക്ട്രിക് S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ബുക്കിംഗ് പ്രക്രിയ പുനരാരംഭിച്ചിരുന്നു. ബുക്കിംഗ് വിൻഡോ വ്യാഴാഴ്ച അർദ്ധരാത്രി കമ്പനി ക്ലോസ് ചെയ്തും.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

600 കോടിയോളം രൂപയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിറ്റതായി ഓല ഇലക്ട്രിക് ആദ്യ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു, ഓരോ സെക്കൻഡിലും കുറഞ്ഞത് നാല് യൂണിറ്റുകൾ ഇവികൾ വിൽക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം ദിവസം വിൽപ്പന തുക 500 കോടി രൂപ വർധിച്ചു.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

ഓല ഇലക്ട്രിക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗർവാൾ സോഷ്യൽ മീഡിയയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

ഇവി യുഗത്തിലെ രണ്ടാം ദിവസം ഒന്നാം ദിവസത്തേക്കാൾ മികച്ചതായിരുന്നു! 2 ദിവസത്തിനുള്ളിൽ വിൽപ്പന 1100 കോടി കടന്നു! എന്ന് അദ്ദേഹം കുറിച്ചു. പർച്ചേസ് വിൻഡോ നവംബർ ഒന്നിന് വീണ്ടും തുറക്കും, അതിനാൽ ഇതുവരെ റിസർവ് ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ റിസർവ് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

ഇതിനകം ബുക്ക് ചെയ്ത സ്കൂട്ടറുകളുടെ ഡെലിവറികളിൽ ഓല ഇലക്ട്രിക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇ-സ്കൂട്ടറുകൾക്കായി ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി കണക്കാക്കപ്പെടുന്ന ചെന്നൈയ്ക്ക് സമീപമുള്ള ഓല ഫ്യൂച്ചർ ഫാക്ടറി, ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൻതോതിലുള്ള ഉത്പാദനം ആരംഭിക്കാൻ ഏറെ കുറെ തയ്യാറാണ്.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

പതിനായിരത്തിലധികം ശക്തമായ സ്ത്രീ തൊഴിലാളികളുള്ള ഓല ഫ്യൂച്ചർഫാക്ടറി ഇന്ത്യയിലും വിദേശ വിപണികളിലും ഓരോ വർഷവും രണ്ട് ദശലക്ഷം യൂണിറ്റുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

ഓല S1 -ന് ഒരു ലക്ഷം രൂപ വിലയുള്ളപ്പോൾ കൂടുതൽ കഴിവുള്ള S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. സബ്‌സിഡികൾ അനുസരിച്ച് ഓരോ സംസ്ഥാനത്തും ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വ്യത്യാസപ്പെടും.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

ഓല S1 -ന് ഫുൾ ചാർജിൽ ഏകദേശം 120 കിലോമീറ്റർ ശ്രേണിയുണ്ട്, അതേസമയം S1 പ്രോയ്ക്ക് പൂർണ്ണ ചാർജിൽ 180 കിലോമീറ്റർ സഞ്ചരിക്കാനാവും. രണ്ട് ട്രിമ്മുകൾക്കിടയിലും ചില വ്യത്യാസങ്ങളുണ്ട് S1 പ്രോ - 10 -ൽ കൂടുതൽ കളർ ഓപ്ഷനുകൾ ലഭ്യമാണ്, കൂടാതെ മണിക്കൂറിൽ 115 കിലോമീറ്റർ ഉയർന്ന വേഗത, വലിയ ബാറ്ററി പായ്ക്ക് എന്നിവയുമുണ്ട്.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

തികച്ചും വ്യത്യസ്തമായ ഡെലിവറി പ്രക്രിയാണ് കമ്പനി പദ്ധതിയിടുന്നത്. ഉപഭോക്താക്കളുടെ വീട്ട്മുറ്റത്ത് വാഹനങ്ങൾ നേരിട്ട് എത്തിക്കാനാണ് ഓലയുടെ തീരുമാനം.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

ഈ പുതിയ രീതിയിൽ ഡെലിവറികൾ സാധ്ങ്കിയമാണെങ്കിലും, സ്കൂട്ടറുകളുടെ സർവ്വീസും മെയിന്റെനൻസും തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പല ആശങ്കളുമുണ്ട്. എന്നാൽ ഈ ഊഹാപോഹങ്ങൾക്ക് എല്ലാത്തിനും ഓല ഇലക്ട്രിക്കിന് വ്യക്തമായ പ്ലാനുകളുണ്ട്. സ്കൂട്ടർ സർവീസ് ബുക്ക് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

സ്കൂട്ടറുകൾക്കായുള്ള ഒഫീഷ്യൽ ആപ്ലിക്കേഷനിൽ നിന്നാണ് സർവീസ് ബുക്കിംഗ് ചെയ്യേണ്ടത്. ബുക്കിംഗ് വിജയകരമായി പൂർത്തിയായാൽ സർവീസിംഗിനായി നിർമ്മാതാക്കൾ ഒരു ഓല ചാമ്പ്യൻ എന്ന് അറിയപ്പെടുന്ന സ്റ്റാഫിനെ നിയോഗിക്കും. ഉപഭോക്താവിന്റെ വീട്ടിൽ ടെക്നീഷ്യൻ സവ്വീസിന് എത്തുന്ന ഏകദേശ സമയവും ബുക്കിംഗിന് ശേഷം ആപ്പിൽ ലഭ്യമാകും. ഇത്തരത്തിൽ കസ്റ്റമറിന്റെ വീട്ടിൽ തന്നെ സ്കൂട്ടറിന്റെ സർവ്വീസിംഗ് നടക്കും.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

സ്‌കൂട്ടർ പ്രെഡിക്ടീവ് AI മെയിന്റെനൻസ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ഫോണുകൾ വഴി മെയിൻന്റനസിനോ സർവ്വീസിനോ വേണ്ടുന്ന അലേർട്ടുകൾ കസ്റ്റമറിന് ലഭിക്കും.

വെറും ഹിറ്റല്ല ബമ്പർ ഹിറ്റായി ഓല ഇവി; രണ്ട് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,100 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ

ഓല രാജ്യത്ത് സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ, ഓഫ്‌ലൈൻ എക്സ്പീരിയൻസ് സെന്ററുകൾ ഉൾപ്പെടെ ഓമ്‌നിചാനൽ മോഡൽ വഴി തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ എല്ലാ നഗരങ്ങളിലും ഒരു എക്സ്പീരിയൻസ് സെന്റർ സ്ഥാപിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Ola electric clocks over 1100 crores worth sales in 2 days
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X