സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

നവംബര്‍ 10 ന് ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനായി തങ്ങളുടെ ആദ്യത്തെ ഹൈപ്പര്‍ചാര്‍ജര്‍ അവതിപ്പിച്ച് ഓല ഇലക്ട്രിക്. അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല ആരംഭിക്കാനുള്ള പദ്ധതികള്‍ നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇപ്പോഴിതാ കമ്പനിയുടെ സിഇഒ ഭവിഷ് അഗര്‍വാള്‍ ഒരു യെല്ലോ നിറത്തിലുള്ള S1 ഇ-സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 'ആദ്യത്തെ ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു എന്ന കുറിപ്പോടെയാണ് അഗര്‍വാള്‍ തന്റെ ട്വിറ്റര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഹൈപ്പര്‍ചാര്‍ജര്‍ സജ്ജീകരണത്തിന് കീഴില്‍ ഉപഭോക്താക്കള്‍ക്കായി ചാര്‍ജിംഗ് പിന്തുണ സജ്ജീകരിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 400 നഗരങ്ങളിലായി 100,000-ലധികം സ്ഥലങ്ങളില്‍/ടച്ച് പോയിന്റുകളില്‍ ഇത് സ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഓല ഇലക്ട്രിക്കിന്റെ ഹൈപ്പര്‍ചാര്‍ജറുകള്‍ക്ക് വെറും 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 50 ശതമാനം വരെ ഇ -സ്‌കൂട്ടര്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇത് 75 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സ്‌കൂട്ടറിനെ അനുവദിക്കുകയും ചെയ്യുന്നു.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കമ്പനിയുടെ വെബ്സൈറ്റില്‍ നെറ്റ്‌വര്‍ക്ക് ലൊക്കേഷനുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നഗര തിരിച്ചുള്ള പദ്ധതി പട്ടികപ്പെടുത്തുമെന്നും, കൂടാതെ ടയര്‍ I, ടയര്‍ II നഗരങ്ങളില്‍ ഭൂരിഭാഗവും അതിന്റെ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിന്റെ പരിധിയില്‍ വരുംമെന്നും കമ്പനി അറിയിച്ചു.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഒരേസമയം നിരവധി ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി ഹൈപ്പര്‍ചാര്‍ജര്‍ സ്റ്റേഷനുകള്‍ക്ക് ഒരു മള്‍ട്ടി ലെവല്‍ ലേഔട്ട് ആയിരിക്കും ഓല അവതരിപ്പിക്കുക. ആദ്യ വര്‍ഷത്തില്‍, കമ്പനി ഇന്ത്യയിലെ 100 നഗരങ്ങളിലായി 5,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

രാജ്യത്ത് നിലവിലുള്ള ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഇരട്ടിയിലധികമാണിതെന്നും കമ്പനി വ്യക്തമാക്കുന്നു. ഈ ഹൈപ്പര്‍ചാര്‍ജര്‍ ഏറ്റവും വേഗതയേറിയ ഇരുചക്രവാഹന ചാര്‍ജിംഗ് ശൃംഖലയായിരിക്കുമെന്നും ഓല അവകാശപ്പെടുന്നു.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഓല ഇലക്ട്രിക് S1, S1 പ്രോ സ്‌കൂട്ടറുകള്‍ക്കുള്ള ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആദ്യത്തെ ഹൈപ്പര്‍ചാര്‍ജറിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 15 നാണ് നിര്‍മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളെ അവതരിപ്പിക്കുന്നത്.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബുക്കിംഗ് ആരംഭിച്ച് വലിയ സ്വീകാര്യതയാണ് മോഡലുകള്‍ക്ക് ലഭിച്ചത്. ഇ-സ്‌കൂട്ടറുകളുടെ വിതരണവും വൈകാതെ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏകദേശം ഒരു ലക്ഷം രൂപ വിലയിലാണ് പ്രാരംഭ പതിപ്പായ S1 മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

എന്നാല്‍ ഉയര്‍ന്ന പതിപ്പായ S1പ്രോ മോഡലിന് 1.30 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം. എന്നാല്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സബ്‌സിഡി ആനുകൂല്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ വില വ്യത്യസ്തപ്പെടാമെന്നും കമ്പനി പറയുന്നു.

സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഡല്‍ഹി

  • S1: 85,099 രൂപ
  • S1 പ്രോ: 1.10 ലക്ഷം രൂപ
  • ഗുജറാത്ത്

    • S1: 79,999 രൂപ
    • S1 പ്രോ: 1.09 ലക്ഷം രൂപ
    • മഹാരാഷ്ട്ര

      • S1: 94,999 രൂപ
      • S1 പ്രോ: 1.24 ലക്ഷം രൂപ
      • രാജസ്ഥാന്‍

        • S1: 89,968 രൂപ
        • S1 പ്രോ: 1.19 ലക്ഷം രൂപ
        • പ്രതിമാസം 2,999 രൂപ മുതല്‍ ആകര്‍ഷകമായ ഇഎംഐ സ്‌കീമുകളുള്ള ഫിനാന്‍സ് സ്‌കീമുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

          സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

          ഓല ഇലക്ട്രിക് സ്‌കൂട്ടറിന് മധ്യഭാഗത്ത് കമ്പനിയുടെ ബാഡ്ജുള്ള ഒരു ലളിതമായ ഫ്രണ്ട് ആപ്രോൺ നൽകിയിരിക്കുന്നു. എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട ട്വിൻ-പോഡ് എൽഇഡി സെറ്റപ്പ് ഫീച്ചർ ചെയ്യുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്റർ മാത്രമാണ് സ്‌കൂട്ടറിന്റെ മുൻവശത്തുള്ള മറ്റൊരു സവിശേഷത.

          സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

          മറ്റ് സവിശേഷതകൾ:

          • തിരശ്ചീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാമ്പുകൾ
          • എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ
          • റിയർ ഫൂട്ട്-റെസ്റ്റ് ബോഡി വർക്കുമായി സംയോജിപ്പിച്ചിരിക്കുന്നു
          • കോണ്ടൂർ സീറ്റുകൾ
          • അലോയ് വീലുകൾ
          • 36 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്
          • റിയർ ഗ്രാബ് റെയിലുകൾ
          • ഫ്രണ്ട് സ്റ്റോറേജ് പോക്കറ്റുകൾ
          • ലഗേജ് ഹുക്ക്
          • റബ്ബർ കൊണ്ടുള്ള മുൻവശത്തെഫുട്‌വെല്‍
          • സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

            ഓല ഇലക്ട്രിക് സ്‌കൂട്ടർ സവിശേഷതകൾ, ശ്രേണി & ചാർജിംഗ്

            3.92 kWh ലി-അയൺ ബാറ്ററി പാക്കിനൊപ്പം ജോടിയാക്കിയ 8.5 KW ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് നൽകുന്നത്. അത് നീക്കം ചെയ്യാൻ കഴിയില്ല. ഈ കോമ്പിനേഷൻ പരമാവധി ക്ലെയിം ചെയ്ത റൈഡിംഗ് ശ്രേണി 181 കിലോമീറ്റർ നൽകുന്നു.

            സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

            S1

            • 3.6 സെക്കൻഡിൽ 0 മുതൽ 40 കി.മീ
            • 7 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത
            • ഉയർന്ന വേഗത: 90kmph
            • റൈഡ് മോഡുകൾ: നോർമൽ, സ്‌പോർട്‌സ്
            • ഫാസ്റ്റ് ചാർജിംഗ്: 18 മിനിറ്റിൽ 75 കിലോമീറ്റർ
            • ബാറ്ററി ശേഷി: 2.98kWh
            • പരിധി: 121 കിലോമീറ്റർ
            • സ്‌കൂട്ടറുകള്‍ എത്തുന്നതിനുമുന്നേ ചാര്‍ജിംഗ് സൗകര്യം ഒരുക്കി Ola; ഹൈപ്പര്‍ചാര്‍ജര്‍ പ്രവര്‍ത്തനം ആരംഭിച്ചു

              S1 പ്രോ

              • 3 സെക്കൻഡിൽ 0 മുതൽ 40 കിലോമീറ്റർ വരെ
              • 7 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത
              • ഉയർന്ന വേഗത: 115kmph
              • റൈഡ് മോഡുകൾ: നോർമൽ, സ്‌പോർട്‌സ്,
              • ഹൈപ്പർ ഫാസ്റ്റ് ചാർജിംഗ്: 18 മിനിറ്റിൽ 75 കിലോമീറ്റർ
              • ബാറ്ററി ശേഷി: 3.97kWh
              • പരിധി: 181 കിലോമീറ്റർ

Most Read Articles

Malayalam
English summary
Ola electric launched first hypercharger for its electric scooter find here more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X