കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

ഒടുവില്‍ കാത്തിരിപ്പിന് വിരാമമാകുന്നുവെന്ന് വേണം പറയാന്‍. ഏകദേശം നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഓലയുടെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഈ മാസം ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

ഓല ഇലക്ട്രിക്ക് സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. ഇവി സ്റ്റാര്‍ട്ടപ്പ് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ മുതല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് ഭവിഷ് അഗര്‍വാള്‍ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

തങ്ങളുടെ ഉപഭോക്താക്കളുടെ വേദന മനസ്സിലാക്കുന്നുവെന്നും, വാങ്ങുന്നവരോട് ക്ഷമ ചോദിക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു. വാങ്ങല്‍ പ്രക്രിയ സുഗമമാക്കുന്നതിന്, കമ്പനി ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പര്‍ച്ചേസ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്ന് അഗര്‍വാള്‍ പ്രസ്താവിക്കുന്നു, അതില്‍ പൂര്‍ണ്ണമായ ഡിജിറ്റല്‍, പേപ്പര്‍ലെസ് ലോണ്‍ പ്രക്രിയയും ഉള്‍പ്പെടുന്നു.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

'സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു. ഉല്‍പ്പാദനം വര്‍ധിച്ചു, ഡിസംബര്‍ 15 മുതല്‍ ഡെലിവറി ആരംഭിക്കാന്‍ തങ്ങള്‍ സജ്ജമാണെന്നും ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി. ആദ്യ ബാച്ച് ഡെലിവറികള്‍ ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്ന് ഓല ഇലക്ട്രിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

എന്നാല്‍ പിന്നീടുണ്ടായി ചില പദ്ധതികളില്‍ കാലതാമസം ഉണ്ടായതോടെ സ്‌കൂട്ടറിന്റെ ഡെലിവറിയും വൈകുകയിരുന്നു. ഏകദേശം നാല് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ S1, S1 പ്രോ എന്നിവ ഈ മാസം ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നത്. ഡെലിവറി ആരംഭിക്കുന്നതിനായി ക്ഷമയോടെ കാത്തിരുന്നതിന് ഭവിഷ് അഗര്‍വാള്‍ ഉപഭോക്താക്കളോട് നന്ദി പറഞ്ഞു.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

ഓഗസ്റ്റ് 15-നാണ് ഇലക്ട്രിക് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കുന്നത്. പിന്നീട് സെപ്റ്റംബറില്‍ രണ്ട് ദിവസത്തേക്ക് S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഓല ബുക്കിംഗ് ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ നാമമാത്രമായ 499 നല്‍കി ഇ-സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്തു.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

രണ്ട് ദിവസത്തിനുള്ളില്‍ 1,100 കോടിയിലധികം രൂപയുടെ ബുക്കിംഗ് ലഭിച്ചതായി ഓല ഇലക്ട്രിക് അവകാശപ്പെട്ടു. നവംബര്‍ 20 മുതല്‍, S1 അല്ലെങ്കില്‍ S1 പ്രോ ബുക്ക് ചെയ്ത ഉപഭോക്താക്കളെ മാത്രം ക്ഷണിച്ചുകൊണ്ട് ഓല അതിന്റെ ഇ-സ്‌കൂട്ടറുകളുടെ രാജ്യവ്യാപക ടെസ്റ്റ് റൈഡുകള്‍ ആരംഭിച്ചു. ഈ ആഴ്ച ആദ്യം, ഇവി സ്റ്റാര്‍ട്ടപ്പ് 20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയാക്കി. 1,000 നഗരങ്ങളിലായി ഈ മാസം മുതല്‍ ഒരു ദിവസം 10,000 ടെസ്റ്റ് റൈഡുകള്‍ നടത്താനാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യമിടുന്നത്.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

ഓല S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ മോഡലുകള്‍ക്ക് യഥാക്രമം 99,999 രൂപയും 1,29,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില. സംയോജിത ടേണ്‍ സിഗ്‌നലുകളുള്ള ചെറിയ എല്‍ഇഡി ഹെഡ്‌ലാമ്പും സൈഡ് ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും S1 സ്‌പോര്‍ട്സ് ചെയ്യുന്നു.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

ലളിതമായ ഫ്രണ്ട് ഏപ്രോണ്‍, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, ഡിസ്‌ക് ബ്രേക്കുകള്‍, 12 ഇഞ്ച് വീലുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു. സൈഡ് സ്റ്റാന്‍ഡ് ഡൗണ്‍, ആന്റി തെഫ്റ്റ് അലേര്‍ട്ട്, ജിയോ ഫെന്‍സിംഗ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, വോയ്സ് അസിസ്റ്റന്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം ബ്ലൂടൂത്ത്, വൈ-ഫൈ, ജിപിഎസ് കണക്റ്റിവിറ്റിയും രണ്ട് വേരിയന്റുകളിലെയും ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് രണ്ട് ഓപ്പണ്‍ ഫേസ് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ 36 ലിറ്റര്‍ ബൂട്ട് സ്റ്റോറേജ് സ്പേയ്‌സും ഉണ്ട്. കീലെസ് ആക്സസിനും റിവേഴ്സ് മോഡിനുമുള്ള പ്രോക്സിമിറ്റി സെന്‍സറും പുതിയ ഓല S1-ല്‍ ലഭ്യമാണ്, ഇറുകിയ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ കാര്യക്ഷമമായ പാര്‍ക്കിംഗ് അനുവദിക്കുന്നു. S1-നുള്ള കളര്‍ പാലറ്റില്‍ അഞ്ച് ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു, അതേസമയം S1 പ്രോ വേരിയന്റ് മൊത്തം 10 ചോയിസുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ നോര്‍മല്‍, സ്പോര്‍ട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകളുമായാണ് വരുന്നത്. ഓല S1 പ്ലോ വേരിയന്റിന് നോര്‍മല്‍, സ്പോര്‍ട്ട്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് മോഡുകളും ലഭിക്കുന്നു.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

5.5 kW ന്റെ തുടര്‍ച്ചയായ ശക്തിയില്‍ 8.5 kW റേറ്റുചെയ്ത IPM മോട്ടോര്‍ വഴിയാണ് ഇതിന് കരുത്ത് ലഭിക്കുന്നത്. ഓല S1-ന് 2.98kWh ബാറ്ററി പാക്കും S1 പ്രോയ്ക്ക് 3.97kWh ബാറ്ററി പാക്കും ആണ് മോട്ടോര്‍ നല്‍കുന്നത്.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

കമ്പനി അവകാശപ്പെടുന്ന പരിധി 181 കിലോമീറ്റര്‍ വരെയാണ്. ട്യൂബുലാര്‍ ഫ്രെയിമിലാണ് ഓല ഇ-സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍വശത്ത് 280 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌കുമാണ് ബ്രേക്കിംഗിനായി നല്‍കിയിരിക്കുന്നത്.

കാത്തിരിപ്പിന് വിരാമമാകുന്നു; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്ക് സജ്ജമായി

അതുപോലെ തന്നെ സസ്‌പെന്‍ഷനായി മുന്‍വശത്ത് സിംഗിള്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കും ലഭിക്കും. വിപണിയില്‍ ബജാജ് ചേതക്, ടിവിഎസ് ഐക്യുബ് ഇലക്ട്രിക്, ഏഥര്‍ 450X, വരാനിരിക്കുന്ന സിമ്പിള്‍ വണ്‍ എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുക.

Most Read Articles

Malayalam
English summary
Ola electric scooter first batch ready for delivery find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X