ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

S1, S1 പ്രോ ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള ഓൺലൈൻ വിൽപ്പന ആരംഭിച്ചതും കണ്ണുതള്ളിയിരിക്കുകയാണ് ഓലയും വാഹന വിപണിയും. മോഡലുകൾക്കായി ആളുകൾ ഇരച്ചുകയറുകയാണെന്നാണ് സിഇഒ ഭവിഷ് അഗർവാൾ പറയുന്നത്.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

ഓൺലൈനിൽ പർച്ചേസ് വിൻഡോ തുറന്ന ബുധനാഴ്ച്ച മുതൽ ഓല ഇലക്ട്രിക് 600 കോടി രൂപയുടെ ഇലക്‌ട്രിക് സ്കൂട്ടറുകൾ വിറ്റതായി ഭവിഷ് അഗർവാൾ ട്വിറ്ററിൽ കുറിച്ചു. അതായത് ഓരോ സെക്കൻഡിലും നാല് യൂണിറ്റുകൾ കമ്പനി വിൽക്കുന്നുവെന്ന് സാരം.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

ഈ വർഷത്തേക്കായുള്ള മുഴുവൻ യൂണിറ്റുകളും ഉടൻ വിറ്റഴിക്കപ്പെടുമെന്ന് അഗർവാൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ 2021 സെപ്റ്റംബര്‍ 8 മുതല്‍ മോഡലുകൾക്കായുള്ള വിപണനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നതെങ്കിലും വെബ്സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ കാരണം വൈകുകയായിരുന്നു.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

അൽപം വൈകിയാലും S1, S1 പ്രോ മോഡലുകളുടെ വിജയത്തിൽ കമ്പനി വളരെ സന്തുഷ്‌ടരാണ്. ബുക്കിംഗുകളും വാങ്ങലുകളും പൂർണമായും ഓൺലൈനിൽ നടത്തുന്ന മാതൃകയാണ് ഓല ഇലക്‌ട്രിക്കിന്റേത്. ഇതും വിപണിയിൽ ആദ്യമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. ഡീലർഷിപ്പുകളോ മറ്റ് ശൃംഖലകളോ ഇല്ലാതെ ഒരു വാഹന നിർമാണ കമ്പനിയും ഇതുവരെ വിപണ രംഗത്തേക്ക് എത്തിയിട്ടില്ലായിരുന്നു.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

പേരും സവിശേഷതകളും കമ്പനി വെളിപ്പെടുത്തുന്നതിനു മുമ്പുതന്നെ ഓല ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ വലിയ ചർച്ചാ വിഷയമായി. രണ്ട് വേരിയന്റുകളിലാണ് S1 ശ്രേണിയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ബേസ് മോഡലായ S1 വേരിയന്റിന് 99,999 രൂപയും ടോപ്പ് എൻഡ് ഓല S1 പ്രോ പതിപ്പിന് 1,29,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

എന്നാൽ വിവിധ സംസ്ഥാനതല സബ്‌സിഡികൾ വഴി ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വില ഇനിയും കുറയുകയും ചെയ്യും. ഓല S1 ഏകദേശം 120 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം മറുവശത്ത് S1 പ്രോയ്ക്ക് 180 കിലോമീറ്റർ റേഞ്ചും കമ്പനി അവകാശപ്പെടുന്നു.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

S1 പ്രോ കൂടുതൽ പ്രീമിയം മോഡലാണെന്ന് ഉറപ്പുവരുത്താനായി പത്തോളം കളർ ഓപ്ഷനുകൾ, 115 കിലോമീറ്റർ/ മണിക്കൂറിന്റെ ഉയർന്ന വേഗത, വലിയ ബാറ്ററി പായ്ക്ക് എന്നിവയും ഓല ഇലക്‌ട്രിക് ഈ പതിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നേരിട്ട് വീടുകളിലേക്ക് ഡെലിവറി ചെയ്യുന്ന മാതൃകയും ഏറെ സ്വാഗതാർഹമായ തീരുമാനമാണ്.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

എന്നാൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകളും ഡെലിവറികളും ഒക്ടോബർ മുതൽ ആരംഭിക്കും. കൂടാതെ വായ്‌പ, ഇഎംഐ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി ഓല ഇലക്ട്രിക് നിരവധി ഫിനാൻസിംഗ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. യൂണിറ്റ് തമിഴ്‌നാട്ടിലെ ഫാക്‌ടറിയിൽ നിന്ന് ഒരു ഉപഭോക്താവിന്റെ വിലാസത്തിലേക്ക് അയയ്ക്കുന്നതുവരെ ബുക്കിംഗ് തുകയും മുൻകൂർ നൽകിയ പണവും തിരികെ നൽകാമെന്നും കമ്പനി പറയുന്നു.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

ഓല ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുന്ന ഫാക്ടറിയിലും ധാരാളം കാര്യങ്ങളാൽ വ്യത്യസ്തമാണ്. ഫ്യൂച്ചർഫാക്ടറി എന്ന് വിളിക്കപ്പെടുന്ന ഈ സൗകര്യം ലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടറുകർ നിർമാണ കേന്ദ്രമായാണ് വിലയിരുത്തുന്നത്. കൂടാതെ വനിതാ തൊഴിലാളികൾ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഫാക്ടറിയും ഇത് തന്നെയായിരിക്കും.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

രണ്ട് സെക്കന്റിൽ ഒരു സ്‌കൂട്ടർ എന്ന നിലയിലാണ് ഇവിടെ നിർമാണം നടക്കുക. 2400 കോടി നിക്ഷേപത്തോടെ ആരംഭിച്ച ഫാക്ടറിയുടെ ആദ്യഘട്ട നിർമാണം ജൂണിലാണ് കമ്പനി പൂർത്തിയായത്. 10,000 സ്ത്രീകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന സ്ഥാപനം സ്ത്രീകൾ മാത്രം നടത്തുന്ന ഏറ്റവും വലിയ ഫാക്ടറിയായി മാറും.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

ഈ നിർമാണ കേന്ദ്രം പ്രതിവർഷം രണ്ട് ദശലക്ഷം യൂണിറ്റുകൾ നിർമിക്കാനുള്ള കഴിവാണുള്ളത്. ആഭ്യന്തര വിപണിയെ മാത്രമല്ല യുഎസ്, ഓസ്‌ട്രേലിയ, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിദേശ മണ്ണുകളിലേക്ക് സ്കൂട്ടറുകൾ വിപണം ചെയ്യാനും ഓല ഇലക്‌ട്രിക് പദ്ധതിയിട്ടിട്ടുണ്ട്.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

ഇനി ഇലക്‌ട്രിക് സ്കൂട്ടറുകളുടെ മറ്റ് വിശദാംശങ്ങളിലേക്ക് കടന്നാൽ S1, S1 പ്രോ എന്നിവ ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളാണെന്ന് ഓല അവകാശപ്പെടുന്നു. പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത വെറും മൂന്ന് സെക്കൻഡിനുള്ളിൽ കൈവരിക്കാനും പ്രാപ്തമാണ്.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

അതേസമയം S1 പ്രോയിലാണെങ്കിൽ അഞ്ച് സെക്കൻഡിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഈ വേരിയന്റിന്റെ പരമാവധി വേഗത 115 കിലോമീറ്റും ക്ലെയിം ചെയ്ത റേഞ്ച് 180 കിലോമീറ്ററുമാണ്. എങ്കിലും പരമാവധി 120 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ വേഗതയും നൽകാൻ കഴിവുള്ള അടിസ്ഥാന S1 പതിപ്പു പോലും മികച്ച ദൈനംദിന യാത്രാ മാർഗമായി പരിഗണിക്കാവുന്നതാണ്.

ഹിറ്റടിച്ച് ഓല ഇലക്‌ട്രിക്, ഒറ്റ ദിവസം വിറ്റത് 600 കോടി രൂപയുടെ സ്കൂട്ടറുകൾ

പിന്നെ സ്പോർട്ട്, ഹൈപ്പർ തുടങ്ങിയ റൈഡ് മോഡുകൾ ഇ-സ്കൂട്ടറിന്റെ സവാരി സ്വഭാവവും വർധിപ്പിക്കാൻ വരെ സഹായിക്കും. ടൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമില്‍ ഒരുങ്ങിയിട്ടുള്ള ഓല ഇലക്ട്രിക് സ്‌കൂട്ടറിന് 12 ഇഞ്ച് അലുമിനിയം അലോയി വീലുകളാണുള്ളതും.

Most Read Articles

Malayalam
English summary
Ola electric sold e scooters worth rs 600 crore in a day details
Story first published: Thursday, September 16, 2021, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X