പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല. നേരത്തെ 2021 സെപ്റ്റംബര്‍ 8 മുതല്‍ മോഡലുകൾക്കായുള്ള വിപണനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നതെങ്കിലും വെബ്സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ കാരണം വൈകുകയായിരുന്നു.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

ഇപ്പോൾ ഓല ഇലക്ട്രിക് S1 ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്കായി ബുധനാഴ്ച്ച രാവിലെ തന്നെ ഓൺലൈൻ വിൽപ്പന ആരംഭിക്കുകയായിരുന്നു. ഇന്നു പുലർച്ചെ 5 മണിയോടെയാണ് വിൽപ്പനയ്ക്ക് തുടക്കം കുറിച്ചത്. ബുക്കിംഗുകളും വാങ്ങലുകളും പൂർണമായും ഓൺലൈനിൽ നടത്തുന്ന മാതൃകയാണ് കമ്പനി പിന്തുടരുന്നത്.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

അതായത് ഡീലർഷിപ്പുകളോ മറ്റ് ശൃംഖലകളോ കമ്പനിക്കില്ലെന്ന് ചുരുക്കം. വായ്‌പ നൽകാനും ഇഎംഐ സ്കീമുകൾ വാഗ്ദാനം ചെയ്യാനും കമ്പനി നിരവധി ഫിനാൻസ് സ്ഥാപനങ്ങളുമായി കൈകോർത്തിട്ടുമുണ്ട്. ഇലക്ട്രിക് സ്കൂട്ടറിന്റെ യൂണിറ്റ് ഫാക്ടറിയിൽ നിന്ന് ഉപഭോക്താവിന്റെ വിലാസത്തിലേക്ക് അയക്കാത്ത സമയം വരെ ബുക്കിംഗുകളും മുൻകൂർ പേയ്മെന്റ് തുകകളും തിരികെ നൽകാമെന്നും ഓല ഇലക്ട്രിക് ഉറപ്പു നൽകിയിട്ടുമുണ്ട്.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് ഓല തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ S1 രണ്ട് വേരിയന്റുകളില്‍ പുറത്തിറക്കിയത്. അടിസ്ഥാന S1 വേരിയന്റിന് 99,999 രൂപയും ടോപ്പ് ഓല S1 പ്രോ പതിപ്പിന് 1,29,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില. വിവിധ സംസ്ഥാനതല സബ്‌സിഡികൾ വഴി വില ഇനിയും കുറയുകയും ചെയ്യും.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

രണ്ട് മോഡലുകളും പെർഫോമൻസ്, റേഞ്ച്, കളർ ഓപ്ഷൻ, റൈഡിംഗ് മോഡുകള്‍ എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും ഇരു മോഡലുകളും കാഴ്ച്ചയിൽ സമാനമാണ്. S1 പതിപ്പിന് ഏകദേശം 120 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ടോപ്പ് മോഡലായ പ്രോ വേരിയന്റിന് 180 കിലോമീറ്റർ റേഞ്ചും ഓല അവകാശപ്പെടുന്നുണ്ട്.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

8.5 കിലോവാട്ട് പവറും 58 Nm torque ഉം നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. ബേസ് മോഡലിന്റെ ബാറ്ററി കരുത്ത് 2.98 kWh ആണ്. അതേസമയം വിലയേറിയ വേരിയന്റിന്റെ 3.97 kWh ആയി ഉയരുകയും ചെയ്യും. S1 പ്രോയ്ക്ക് പരമാവധി 115 കിലോമീറ്റർ വേഗതയും മികച്ച ആക്‌സിലറേഷനുമാണുള്ളത്.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

ഓല S1 പ്രോ വെറും മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ S1 കേവലം 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനിയുടെ വാദം. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് സ്‌കൂട്ടറുകളുടെ ബാറ്റി ശേഖരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകതകളിൽ ഒന്ന്.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

അതോടൊപ്പം മൂന്ന് റൈഡിംഗ് മോഡിനൊപ്പം ഹൈപ്പർ എന്ന മോഡിന്റെ കൂട്ടിച്ചേർക്കലും ഇതിനെ സവിശേഷമാക്കുന്നുണ്ട്. സ്റ്റാൻഡേർഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ഓല S1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മറുവശത്ത് S1 പ്രോ പതിപ്പ് പൂര്‍ണമായും ചാര്‍ജാവാൻ ആറര മണിക്കൂറോളം വേണ്ടി വരും.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

ഓലയുടെ രണ്ട് ഇലക്‌ട്രിക് സ്‌കൂട്ടറുകളും പൂർണ എൽഇഡി ലൈറ്റിംഗ് പാക്കേജും നാവിഗേഷനോടുകൂടിയ 7.0 ഇഞ്ച് ടച്ച് ഡിസ്പ്ലേയും ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യും. 3 ജിബി റാമുള്ള ഒക്ടാകോർ പ്രൊസസറാണ് ഈ ഡിസ്പ്ലേയ്ക്ക് കരുത്ത് പകരുന്നത്. വൈഫൈ, ബ്ലൂടൂത്ത്, 4G കണക്റ്റിവിറ്റി എന്നിവവയെയും ഇത് പിന്തുണയ്ക്കുന്നു.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

റിവേഴ്സ് പാര്‍ക്ക് അസിസ്റ്റന്‍സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സംവിധാനങ്ങളും മോഡലുകൾക്ക് സമ്മാനിക്കാൻ കമ്പനി തയാറായിട്ടുണ്ട്. ടൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമില്‍ ഒരുങ്ങിയിട്ടുള്ള ഓല ഇലക്ട്രിക് സ്‌കൂട്ടറിന് 12 ഇഞ്ച് അലുമിനിയം അലോയി വീലുകളാണുള്ളത്.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

ഓല ഇലക്ട്രിക് സ്‌കൂട്ടറിലെ അടിസ്ഥാന വകഭേദമായ S1 മോഡൽ അഞ്ച് നിറങ്ങളിലാണ് വിപണിയിൽ എത്തുന്നത്. എന്നാൽ ടോപ്പ് S1 പ്രോ പത്ത് നിറങ്ങളിലും തെരഞ്ഞെടുക്കാനാവും. 36 ലിറ്റർ സ്റ്റോറേജ് സ്പേസാണ് ഓലയുടെ സ്‌കൂട്ടറുകൾക്ക് ഉള്ളത്. ഇത് രണ്ട് ഹാഫ് ഫെയ്‌സ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ കഴിവുള്ളതാണ്.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

തമിഴ്‌നാട്ടിലെ ഓല ഫ്യൂച്ചർ ഫാക്ടറിയിലാണ് ഇ-സ്കൂട്ടറുകൾ നിർമിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രമായാണ് ഇതിനെ കണക്കാക്കപ്പെടുന്നതും. കൂടാതെ വനിതാ തൊഴിലാളികൾ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഫാക്ടറിയും ഇത് തന്നെയായിരിക്കും. . രണ്ട് സെക്കന്റിൽ ഒരു സ്‌കൂട്ടർ എന്ന നിലയിലാണ് ഇവിടെ നിർമാണം നടക്കുക. 2400 കോടി നിക്ഷേപത്തോടെ ആരംഭിച്ച ഫാക്ടറിയുടെ ആദ്യഘട്ട നിർമാണം ജൂണിലാണ് കമ്പനി പൂർത്തിയായത്.

പ്രശ്‌നങ്ങൾ പരിഹരിച്ചു, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള വില്‍പ്പന ആരംഭിച്ച് ഓല

പൂർണ ശേഷിയിൽ ഇവിടെ 10,000 ജീവനക്കാർ ഉണ്ടാകും. ഈ സൗകര്യത്തിന് പ്രതിവർഷം രണ്ട് ദശലക്ഷം യൂണിറ്റുകൾ നിർമിക്കാനുള്ള കഴിവാണുള്ളത്. ആഭ്യന്തര വിപണിയെ മാത്രമല്ല യുഎസ്, ഓസ്‌ട്രേലിയ, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിദേശ മണ്ണുകളിലേക്ക് സ്കൂട്ടറുകൾ എത്തിക്കാനും ഓല ശ്രമിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Ola electric started the online sales window for s1 and s1 pro
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X