വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

പ്രീമിയം സ്‌കൂട്ടർ മോഡലായ വെസ്‌പയുടെ 75-ാം വാർഷികം ആഘോഷിക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. അതിന്റെ ഭാഗമായി ഒരു സ്പെഷ്യൽ എഡിഷൻ പതിപ്പും കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്.

വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

75 ആനിവേഴ്‌സറി എഡിഷൻ എന്നറിയപ്പെടുന്ന ഈ പ്രത്യേക പതിപ്പ് വേരിയന്റുകൾ വെസ്പ ജിടിഎസ്, വെസ്പ പ്രൈമവേര എന്നിവയിലാണ് ലഭ്യമാവുക. 125 സിസി, 300 സിസി വേരിയന്റുകളിലും ഇത് തെരഞ്ഞെടുക്കാൻ സാധിക്കും.

വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

വെസ്‌പയുടെ 75-ാം ആനിവേഴ്‌സറി എഡിഷൻ സ്കൂട്ടറുകൾക്ക് പ്രത്യേക യെല്ലോ മെറ്റാലിക് ബോഡി വർക്കും സൈഡ് പാനലുകളും മഡ്ഗാർഡ് സ്പോർട്സ് 75 നമ്പറും ലഭിക്കും. സ്കൂട്ടറിന്റെ ടെയിൽ ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന വലിയ വൃത്താകൃതിയിലുള്ള ലെതർ ബാഗിന്റെ സാന്നിധ്യമാണ് മറ്റൊരു പ്രധാന കോസ്മെറ്റിക് ആകർഷണം.

MOST READ: RS 660, ടുവാനോ 660 സ്പോർട്‌സ് ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് അപ്രീലിയ

വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

ഇറ്റാലിയൻ ബ്രാൻഡ് ഡയമണ്ട് ഫിനിഷുള്ള ഈ സ്പെഷ്യൽ എഡിഷൻ വേരിയന്റിൽ ഗ്രേ വീലുകളും നൽകിയിട്ടുണ്ട്. സീറ്റ് ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പുകൾ പോലെ 75 ആനിവേഴ്‌സറി എഡിഷനുകൾക്ക് റിയർ വ്യൂ മിററുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലഗേജ് റാക്ക്, എക്‌സ്‌ഹോസ്റ്റ് എന്നിവയിൽ ധാരാളം ക്രോം ഘടകങ്ങളും ലഭിക്കുന്നുണ്ട്.

വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

സ്കൂട്ടർ അനുഭവം സവിശേഷമാക്കുന്നതിന് ഇറ്റാലിയൻ സിൽക്ക് സ്കാർഫ്, ഒരു വിന്റേജ് സ്റ്റീൽ വെസ്പ പ്ലേറ്റ്, വ്യക്തിഗത ഓണേഴ്സ് ബുക്ക്, എട്ട് പതിറ്റാണ്ടുകളുടെ വെസ്പ ചരിത്രം ചിത്രീകരിക്കുന്ന എട്ട് കളക്ടർ പോസ്റ്റ്കാർഡുകൾ എന്നിവ ഉൾപ്പെടുത്തി കമ്പനി ഒരു വെൽക്കം കിറ്റും നൽകും.

MOST READ: ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

75-ാം ആനിവേഴ്സറി എഡിഷൻ ഈ വർഷാവസാനം ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ വളരെ മികച്ച രീതിയിൽ മാന്യമായ വിൽപ്പന കണക്കുകൾ സ്വന്തമാക്കാൻ പിയാജിയോയെ സഹായിക്കും എന്നതുറപ്പാണ്.

MOST READ: മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

വെസ്പയുടെ ഇലക്ട്രിക് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി എന്നതും ശ്രദ്ധേയമാണ്. യൂറോപ്പിൽ ലഭ്യമായ വെസ്പ എലെട്രിക്കയെ അടിസ്ഥാനമാക്കിയായിരിക്കും സ്‌കൂട്ടർ നിർമിക്കുകയെന്നും കമ്പനി വ്യക്തമാക്കി.

വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

എങ്കിലും ആഭ്യന്തര ഉപഭോക്താക്കളെയും ഇന്ത്യൻ വിപണിയിലെ പരിഗണനകളെയും മുൻനിർത്തി പുതിയ ഇലക്ട്രിക് സ്കൂട്ടറിൽ ചില മാറ്റങ്ങൾ കണ്ടേക്കും. യൂറോപ്യൻ പതിപ്പ് വെസ്പ എലെട്രിക്ക വേരിയന്റ് 4 കിലോവാട്ട് പവർ അതായത് 5.36 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Piaggio Introduced The 75th Anniversary Edition Of The Vespa Scooter. Read in Malayalam
Story first published: Tuesday, March 9, 2021, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X