ബജാജ് പൾസർ 180 നേക്കഡ് മോഡൽ തിരികെയെത്തുന്നു

ബജാജ് ഓട്ടോ ഉടൻ തന്നെ തങ്ങളുടെ ഉൽപ്പന്നനിര ഒന്ന് പരിഷ്ക്കരിക്കും. പൾസർ ശ്രേണിയിലെ ജനപ്രിയ മോഡലായിരുന്ന 180 നേക്കഡ് റോഡ്സ്റ്ററിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവിന് ഈ പുതിയ നവീകരണം വഴിയൊരുക്കും എന്നതാണ് ശ്രദ്ധേയം.

ബജാജ് പൾസർ 180 നേക്കഡ് മോഡൽ തിരികെയെത്തുന്നു

150-200 സിസി സെഗ്‌മെന്റിൽ സെമി ഫെയർ പൾസർ 180F നിയോണിനോടൊപ്പം മോട്ടോർസൈക്കിൾ ചേരും. ഹോണ്ട ഹോർനെറ്റ് 2.0, ടിവിഎസ് അപ്പാച്ചെ RTR 160, സുസുക്കി ജിക്‌സർ 155 എന്നിവയോട് മാറ്റുരയ്ക്കാനാണ് ബജാജ് ഈ മോഡലിനെ തിരികെയെത്തിക്കുന്നത്.

ബജാജ് പൾസർ 180 നേക്കഡ് മോഡൽ തിരികെയെത്തുന്നു

എന്നാൽ പൾസർ 180 നേക്കഡ് റോഡ്സ്റ്ററിനെ തിരികെ എത്തിക്കുന്ന തീരുമാനം കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 1,05,216 രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ മോട്ടോർസൈക്കിൾ ലഭ്യമാകുമെന്ന് ഡീലർ വൃത്തങ്ങൾ വെളിപ്പെടുത്തി.

MOST READ: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മ്മാതാക്കളും; വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകൾ

ബജാജ് പൾസർ 180 നേക്കഡ് മോഡൽ തിരികെയെത്തുന്നു

പൾസർ 125, പൾസർ 150 സീരീസ് എന്നിവയ്ക്ക് സമാനമായ നേക്കഡ് റോഡ്‌സ്റ്റർ ലുക്ക് മോട്ടോർസൈക്കിളിൽ ഉണ്ടാകും. അതിനാൽ ഫ്രണ്ട് ഫാസിയയിൽ ട്വിൻ ഡി‌ആർ‌എല്ലുകൾ, ഒരു ബിക്കിനി ഫെയറിംഗ്, ടിൻ‌ഡ് വൈസർ തുടങ്ങിയവയെല്ലാം ഉണ്ടാകും.

ബജാജ് പൾസർ 180 നേക്കഡ് മോഡൽ തിരികെയെത്തുന്നു

അതോടൊപ്പം മസ്കുലർ ഫ്യൂവൽ ടാങ്ക്, എഞ്ചിൻ കൗൾ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, സ്പോർട്ടി പില്യൺ ഗ്രാബ് റെയിൽ എന്നിവയുള്ള ഒരു ഹാലോജൻ ഹെഡ്‌ലൈറ്റും പൾസർ 180 പതിപ്പിൽ ഇടംപിടിക്കും.

MOST READ: സ്വയം നന്നാക്കും; അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ SE അവതരിപ്പിച്ച് കൊമാകി

ബജാജ് പൾസർ 180 നേക്കഡ് മോഡൽ തിരികെയെത്തുന്നു

ഹാർഡ്‌വെയർ സെമി-ഫെയർ പതിപ്പിന് സമാനമായിരിക്കും. ഷോക്ക് ആഗിരണം ചെയ്യാനുള്ള ജോലികൾ ചെയ്യുന്നതിന് പൾസർ 180-യിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഗ്യാസ് ചാർജ്ഡ് റിയർ സ്പ്രിംഗുകളും ബജാജ് ഉപയോഗിക്കും.

ബജാജ് പൾസർ 180 നേക്കഡ് മോഡൽ തിരികെയെത്തുന്നു

ബ്രേക്കിംഗ് സജ്ജീകരണത്തിൽ മിക്കവാറും രണ്ട് വീലുകളിലും സിംഗിൾ ഡിസ്ക്കുകൾ അടങ്ങിയിരിക്കും. അതേസമയം സുരക്ഷക്കായി സിംഗിൾ ചാനൽ എബിഎസായിരിക്കും ബജാജ് വാഗ്‌ദാനം ചെയ്യുകയെന്നാണ് സൂചന.

MOST READ: ഫിഗൊ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളുടെ വേരിയന്റുകൾ വെട്ടിക്കുറച്ച് ഫോർഡ്

ബജാജ് പൾസർ 180 നേക്കഡ് മോഡൽ തിരികെയെത്തുന്നു

മെക്കാനിക്കൽ സവിശേഷതകൾ പൾസർ 180F നിയോണിന് സമാനമായിരിക്കണം. അങ്ങനെയെങ്കിൽ വരാനിരിക്കുന്ന പൾസർ 180-ൽ 178.6 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനായിരിക്കും ബ്രാൻഡ് ഉപയോഗിക്കുക.

ബജാജ് പൾസർ 180 നേക്കഡ് മോഡൽ തിരികെയെത്തുന്നു

അത് 16.6 bhp കരുത്തിൽ 14.52 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. മുകളിൽ സൂചിപ്പിച്ചതുപോലെ ബൈക്ക് വിപണിയിൽ എത്തുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അധികം വൈകാതെ തന്നെ പൾസർ 180 വിൽപ്പനക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Pulsar 180 Roadster To Relaunch In India Soon. Read in Malayalam
Story first published: Thursday, February 11, 2021, 9:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X