ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പാണ് പ്യുവര്‍ ഇവി. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ആവശ്യക്കാര്‍ ഏറിവരുന്ന ഈ നിര്‍ണായക സമയത്ത് പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍ കമ്പനി.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ബ്രാന്‍ഡില്‍ നിന്നുള്ള മുന്‍നിര മോഡലായ ഇപ്ലൂട്ടോ 7G അവതരിപ്പിച്ചതിന് ശേഷം 18 മാസത്തിനിടെ ഇന്ത്യയില്‍ 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായി കമ്പനി അറിയിച്ചു. ബ്രാന്‍ഡിനെ സംബന്ധിച്ച് ഇത് അഭിമാനവും ചരിത്രനേട്ടമാണെന്നും കമ്പനി അറിയിച്ചു.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഈ മോഡല്‍ ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നും കമ്പനി അറിയിച്ചു. 60 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഇപ്ലൂട്ടോ 7G- യ്‌ക്കൊപ്പം, പ്യുവല്‍ ഇവി എട്രാന്‍സ് പ്ലസ് എന്നൊരു മോഡലും വാഗ്ദാനം ചെയ്യുന്നു.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

നിലവില്‍ കമ്പനി നിരയില്‍ ഇപ്ലൂട്ടോ 7G, എട്രാന്‍സ് നിയോ എന്നിങ്ങനെ രണ്ട് അതിവേഗ മോഡലുകളും, ഇപ്ലൂട്ടോ, എട്രാന്‍സ് പ്ലസ് എന്നിങ്ങനെ രണ്ട് ലോ-സ്പീഡ് മോഡലുകളുമാണുള്ളത്. വൈകാതെ കൂടുതല്‍ മോഡലുകളെ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

എട്രാന്‍സ് പ്ലസ് മോഡലിന് 1.8 kWh പോര്‍ട്ടബിള്‍ ബാറ്ററിയാണ് കരുത്ത്. ഇത് പൂര്‍ണ ചാര്‍ജില്‍ 65 കിലോമീറ്റര്‍ വരെ പരിധിയും നല്‍കുന്നു. അതിവേഗ ലോംഗ് റേഞ്ച് മോഡലായ ഇട്രാന്‍സ് നിയോയ്ക്ക് 5 സെക്കന്‍ഡില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും അതിന്റെ 2,500 Wh ബാറ്ററി ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും റൈഡറെ അനുവദിക്കുകയും ചെയ്യുന്നു.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

പ്യുവര്‍ ഇവി വര്‍ഷം തോറും വില്‍പ്പനയില്‍ 600 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 80 ശതമാനം വില്‍പ്പനയും അതിവേഗ വേരിയന്റുകളിലൂടെയും 100 ശതമാനം ഉപഭോക്തൃ റീട്ടെയില്‍ വില്‍പ്പനയിലൂടെയുമാണെന്ന് കമ്പനി പറയുന്നു.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

പ്യുവര്‍ ഇവിയില്‍ നിലവില്‍ 100 ഓളം സമര്‍പ്പിത ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റുകളുണ്ട്, കൂടാതെ ഓരോന്നിനും ബാറ്ററി ഉള്‍പ്പെടെയുള്ള മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പും പവര്‍ട്രെയിന്‍ ട്രബിള്‍ഷൂട്ടിംഗ് സജ്ജീകരണവുമുള്ള ഒരു സേവന കേന്ദ്രമുണ്ട്.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

കമ്പനിക്ക് നിലവില്‍ പ്രതിവര്‍ഷം 70,000 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മ്മാണ ശേഷിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപഭാവിയില്‍ ഒരു ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഇതോടൊപ്പം, വരും വര്‍ഷത്തില്‍ ഉല്‍പാദന ശേഷി ഇരട്ടിയാക്കാനും പ്യുവര്‍ ഇവി പദ്ധതിയിടുന്നു. കൂടാതെ, എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ തുടങ്ങിയ പ്രധാന പവര്‍ട്രെയിന്‍ ഘടകങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു തരത്തിലുള്ള വിപുലീകൃത വാറന്റി നയവും പ്യൂര്‍ ഇവി ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചു.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഐഐടി ഹൈദരാബാദ് റിസര്‍ച്ച് പാര്‍ക്കിലെ ഉയര്‍ന്ന കാര്യക്ഷമമായ കണ്‍ട്രോളറുകളും മോട്ടോറുകളും ഉപയോഗിച്ച് ലിഥിയം ബാറ്ററി സാങ്കേതികവിദ്യയില്‍ ആഭ്യന്തര വൈദഗ്ദ്ധ്യം വികസിപ്പിച്ചതായി പ്യുവര്‍ ഇവി പറയുന്നു.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഈയിടെ കൈവരിച്ച വില്‍പ്പന നാഴികക്കല്ലാണ് കമ്പനിയുടെ യാത്രയില്‍ നിര്‍ണായകമായതെന്നും ഏറ്റവും മികച്ച ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ കമ്പനി കാത്തുസൂക്ഷിച്ച ശ്രദ്ധയുടെ തെളിവാണിതെന്നും പ്യൂവര്‍ ഇവി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രോഹിത് വദേര പറഞ്ഞു.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാറന്റി വിപുലീകരിച്ച് നല്‍കുമെന്ന് പ്യുവര്‍ ഇവി വ്യക്തമാക്കിയിരുന്നു. ബാറ്ററി പായ്ക്ക് ഉള്‍പ്പെടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പല ഘടകങ്ങളിലും കമ്പനി വാറന്റി കാലയളവ് വര്‍ധിപ്പിച്ചിട്ടുണ്ട്.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

പ്യുവര്‍ ഇവിയുടെ പുതിയ വാറന്റി കാലയളവ്

കമ്പനി നിലവില്‍ ഓരോ വിഭാഗത്തിലും രണ്ട് ഹൈ-സ്പീഡ്, ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നു.

ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഇപ്ലൂട്ടോ 7G, എട്രാന്‍സ് നിയോ (അതിവേഗ മോഡലുകള്‍)

  • ബാറ്ററി വാറന്റി: 5 വര്‍ഷം
  • മോട്ടോര്‍ വാറന്റി: 3 വര്‍ഷം
  • കണ്‍ട്രോളര്‍ വാറന്റി: 2 വര്‍ഷം
  • ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

    ഇപ്ലൂട്ടോ, എട്രാന്‍സ് പ്ലസ് (ലോ സ്പീഡ് മോഡലുകള്‍)

    • ബാറ്ററി വാറന്റി: 5 വര്‍ഷം
    • മോട്ടോര്‍ വാറന്റി: 3 വര്‍ഷം
    • കണ്‍ട്രോളര്‍ വാറന്റി: 2 വര്‍ഷം
    • ചരിത്രനേട്ടവുമായി Pure EV; 18 മാസത്തിനിടെ വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

      ഡാറ്റ അനലിറ്റിക്‌സ് വഴി ഉല്‍പ്പന്നം വിലയിരുത്തിയ ശേഷം വാറണ്ടികള്‍ വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു. 40,000 കിലോമീറ്റര്‍ പരിധിയിലുള്ള ഘടകങ്ങളുടെ യഥാര്‍ത്ഥ ഉല്‍പന്ന പ്രകടനം ഡാറ്റ പോയിന്റുകളില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താവിന്റെയും ഡീലറുടെയും ഫീഡ്ബാക്കും ഇതിനായി കമ്പനി പരിഗണിച്ചു.

      Source: financialexpress

Most Read Articles

Malayalam
English summary
Pure ev says they sold 25 000 units electric scooters in 18 months find here all new details
Story first published: Friday, September 24, 2021, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X