അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

ഏതാനും മാസങ്ങൾക്ക് മുന്നെയാണ് യഹമ തങ്ങളുടെ ജനപ്രീയ മോഡലായ റേ ZR-നെ നവീകരിച്ച വിൽപ്പനയ്ക്ക് എത്തിക്കുന്നത്. എന്തായാലും നവീകരണം മോഡലിനെ വിപണിയിൽ കൂടുതൽ ജനപ്രീയമാക്കിയെന്ന് പറയേണ്ടിവരും.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

ഹൈബ്രിഡ് എഞ്ചിൻ, ബ്ലൂടുത്ത് കണക്ടിവിറ്റി എന്നിങ്ങനെ എതിരാളികളെ നേരിടുന്നതിന് ആവശ്യമായ നൂതന സവിശേഷതകളോടെയാണ് മോഡലിനെ നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. യമഹ നിലവിൽ ഇന്ത്യൻ വിപണിയിൽ രണ്ട് സ്‌കൂട്ടറുകളാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

അതിൽ ഫാസിനോ 125 Fi, റേ ZR 125 Fi എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടുന്നു. കൂടാതെ രണ്ട് സ്‌കൂട്ടറുകളുടെയും വിൽപ്പനയെ സംബന്ധിച്ചിടത്തോളം, മികച്ച പ്രകടനമാണ് ശ്രേണിയിൽ കാഴ്ചവയ്ക്കുന്നതെന്ന് വേണം പറയാൻ.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

2021 സെപ്തംബർ മാസത്തിൽ, റേ ZR 125 Fi, ഇന്ത്യൻ വിപണിയിൽ ഇരുചക്രവാഹന നിർമ്മാതാക്കളുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള ഇരുചക്രവാഹനമായി മാറി എന്നതാണ് ശ്രദ്ധേയകരമായ കാര്യം. നവീകരണങ്ങളോടെ എത്തിയ മോഡലിനെ വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് വേണം പറയാൻ.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

വിൽപ്പന കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, യമഹ കഴിഞ്ഞ മാസം രാജ്യത്ത് ഫാസിനോ 125 Fi യുടെ 14,244 യൂണിറ്റുകൾ വിറ്റപ്പോൾ, റേ ZR 125 Fi-യുടെ 16,121 യൂണിറ്റ് വിൽപ്പനയോടെ അതിനെ മറികടന്നു.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

എന്നാൽ വാർഷിക വിൽപ്പന പരിശോധിച്ചാൽ, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 19,540 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ 17 ശതമാനം ഇടിവാണ് ഈ സ്‌കൂട്ടർ രേഖപ്പെടുത്തിയതെങ്കിലും, യമഹയുടെ മറ്റെല്ലാ ഇരുചക്ര വാഹനങ്ങളെയുംകാൾ മികച്ച മാർജിനിൽ വിറ്റഴിക്കാൻ ഇതിന് കഴിഞ്ഞു.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

നിലവിൽ, സ്റ്റാൻഡേർഡ് വേരിയന്റ്, റേ ZR 125 ഹൈബ്രിഡ്, റേ ZR സ്ട്രീറ്റ് റാലി 125 Fi, റേ ZR 125 മോട്ടോജിപി എഡിഷൻ, റേ ZR 125 ഹൈബ്രിഡ് സ്ട്രീറ്റ് റാലി എന്നിവയുൾപ്പെടെ വിവിധ വകഭേദങ്ങളിൽ യമഹ റേ ZR 125 സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടറിന്റെ വില പരിശോധിച്ചാൽ പ്രാരംഭ പതിപ്പിന് 73,330 രൂപയിൽ നിന്ന് ആരംഭിച്ച് ഉയർന്ന പതിപ്പിനായി 83,830 രൂപ വരെ എക്സ്ഷോറൂം വിലയായി നൽകണം.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

റേ ZR 125 Fi 125 സിസി എയർ-കൂൾഡ്, ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിനിൽ നിന്നാണ് കരുത്ത് എടുക്കുന്നത്. അത് 6,500 rpm-ൽ 8.2 bhp പരമാവധി പവറും 5,000 rpm-ൽ 9.7 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഹൈബ്രിഡ് പതിപ്പ് പീക്ക് ടോർക്ക് ഔട്ട്പുട്ട് 10.3 Nm ലേക്ക് ഉയർത്തുന്നു, അതേസമയം ഒരു സ്റ്റോപ്പിൽ നിന്ന് ആരംഭിക്കുമ്പോൾ സാധാരണ പതിപ്പിനെ അപേക്ഷിച്ച് വേഗത്തിലുള്ള ആക്‌സിലറേഷൻ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

കാര്യക്ഷമതയെക്കുറിച്ച് പറയുകയാണെങ്കിൽ, യമഹ റേ ZR 125 Fi ഹൈബ്രിഡ്, സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡ് സ്‌കൂട്ടറുകൾ ഇന്ധനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഒരു സ്മാർട്ട് മോട്ടോർ ജനറേറ്ററുമായി (SMG) സിസ്റ്റവുമായിട്ടാണ് വിപണിയിൽ എത്തുന്നത്.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

ഹൈബ്രിഡ് സിസ്റ്റം പ്രവർത്തിക്കുമ്പോഴെല്ലാം അപ്ഡേറ്റ് ചെയ്ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിലെ ഒരു ഇൻഡിക്കേറ്റർ ഉപയോക്താവിനെ അറിയിക്കും, നിലവിൽ വിപണിയിൽ ഉള്ള യമഹ R15-ലെ യമഹയുടെ VVA ഇൻഡിക്കേറ്റർ പോലെ തന്നെയാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

കാഴ്ചയിൽ, പുതിയ റേ ZR 125 Fi ഹൈബ്രിഡ്, സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡ് സ്‌കൂട്ടറുകളിലെ മിക്കവാറും എല്ലാ പാനലുകളും നേരത്തെ വിപണിയിൽ ഉണ്ടായിരുന്ന മോഡലുകൾക്ക് സമാനമാണ്. എന്നിരുന്നാലും, പുതിയ ഗ്രാഫിക്‌സും ഷേഡുകളും ഡിസൈൻ പുതുക്കാൻ മോഡലിനെ സഹായിച്ചിട്ടുണ്ട്.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

ഇതുകൂടാതെ, നവീകരിച്ച് എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അപ്ഡേറ്റ് ചെയ്ത പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

ഈ പുതിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചർ യമഹ മോട്ടോർസൈക്കിൾ കണക്ട്-എക്‌സ് ആപ്പ് ഉപയോഗിച്ച് പുതിയ യമഹ റേ ZR 125 Fi ഹൈബ്രിഡ്, സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡ് സ്‌കൂട്ടറുകളിലേക്ക് കണക്റ്റുചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്നു.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി, ഉപയോക്താക്കൾക്ക് 'ആൻസർ ബാക്ക്', 'ലൊക്കേറ്റ് മൈ വെഹിക്കിൾ', 'റൈഡിംഗ് ഹിസ്റ്ററി', പാർക്കിംഗ് റെക്കോർഡ്, അപകടസാധ്യത തുടങ്ങിയ വിവിധ ഉപയോഗപ്രദമായ സവിശേഷതകൾ ഉപയോഗിക്കാനാകും.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

രണ്ട് സ്‌കൂട്ടറുകളിലും എഞ്ചിൻ സ്റ്റാർട്ട് സിസ്റ്റം, ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് കട്ട്-ഓഫ് സ്വിച്ച്, സീറ്റ് ഓപ്പണറോടുകൂടിയ മൾട്ടി-ഫംഗ്ഷൻ കീ, വീതിയേറിയ 110 mm പിൻ ടയറുകൾ, വലുതും പ്രായോഗികവുമായ 21-ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് എന്നിവയും സ്‌കൂട്ടറിലെ സവിശേഷതകളാണ്.

അത്ര ചില്ലറക്കാരനല്ല! Yamaha-യുടെ ബെസ്റ്റ് സെല്ലറായി മാറി റേ ZR

റേ ZR പതിപ്പിന് റേസിംഗ് ബ്ലൂ, റെഡ്ഡിഷ് യെല്ലോ കോക്ക്‌ടെയിൽ, മാറ്റ് റെഡ് മെറ്റാലിക്, സിയാൻ ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം. ഇനി സ്ട്രീറ്റ് റാലി പതിപ്പിലേക്ക് വന്നാൽ മാറ്റ് ഗ്രീൻ, മാറ്റ് ഓറഞ്ച് കളർ ഓപ്ഷനുകളാണ് ഈ പതിപ്പ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Rayzr becomes the yamaha best seller in september 2021 find here all details
Story first published: Monday, November 1, 2021, 9:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X